Tuesday, February 02, 2010

നാസയുടെ ചാന്ദ്രപദ്ധതി ഒബാമ റദ്ദാക്കി

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ റദ്ദാക്കി. 2020-ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട 'കോണ്‍സ്റ്റലേഷന്‍ മൂണ്‍ പ്രോഗ്രാ'മാണ് റദ്ദാക്കിയത്.

പുതിയ ജനുസില്‍ പെട്ട റോക്കറ്റുകളും 'ഒറയോണ്‍' എന്ന ചാന്ദ്രപേടകവും രൂപകല്‍പ്പന ചെയ്യാനുള്ള പദ്ധതിക്കായി നാസ ഇതിനകം 900 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞു. പ്രോഗ്രാം റദ്ദാക്കിയ സ്ഥിതിക്ക് അത് പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇനി 250 കോടി ഡോളര്‍ കൂടി ചെലവാക്കേണ്ടി വരും.

ചാന്ദ്രപദ്ധതിക്കായി വന്‍തോതില്‍ പണമൊഴുകുന്നത്, നാസയുടെ മറ്റ് ഗവേഷണപദ്ധതികള്‍ക്ക് തിരിച്ചടിയാകുന്നതായി ഒബാമ പറഞ്ഞു. 2011 -ലേക്കുള്ള പ്രസിഡന്റിന്റെ ബജറ്റ് അഭ്യര്‍ഥനാവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം പദ്ധതികള്‍ക്ക് ഭാവിയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം തേടാനാണ് ഒബാമ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

2003-ല്‍ കൊളംബിയ ബഹിരാകാശ പേടകം തകര്‍ന്ന് കല്‍പ്പന ചൗള ഉള്‍പ്പടെ ഏഴ് സഞ്ചാരികള്‍ മരിച്ചതിനെ തുടര്‍ന്ന,് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആണ് 'കോണ്‍സ്റ്റലേഷന്‍' പദ്ധതി മുന്നോട്ട് വെച്ചത്.

പ്രായമായ ഷട്ടില്‍പ്രോഗ്രാം നിര്‍ത്തുകയും പുതിയ തലമുറ ബഹിരാകാശ വാഹനങ്ങള്‍ വികസിപ്പിക്കുകയും മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തുകയുമായിരുന്നു ലക്ഷ്യം. അതാണിപ്പോള്‍ അവസാനിക്കുന്നത്.

ഇന്ത്യയും ചൈനയും ഉള്‍പ്പടെ പല രാജ്യങ്ങളും ചന്ദ്രനെ ലക്ഷ്യം വെയ്ക്കുകയും, ആ മേഖലയില്‍ ഒരു കിടമത്സരം ആരംഭിക്കുകയും ചെയ്യുന്ന വേളയിലാണ് അമേരിക്കയുടെ പിന്‍മാറ്റം എന്നത് ശ്രദ്ധേയമാണ്. (കടപ്പാട്: ബി.ബി.സി).

5 comments:

Joseph Antony said...

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ റദ്ദാക്കി. 2020-ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട 'കോണ്‍സ്റ്റലേഷന്‍ മൂണ്‍ പ്രോഗ്രാ'മാണ് റദ്ദാക്കിയത്.

sainualuva said...

അമേരിക്കയുടെ ഉദ്ദേശം എന്താണോ ..എന്തോ ....

നന്ദന said...

എന്തായാലും നന്നായി

K J Jacob said...

pakshe nammal vidoola...ambili ammavante thamarakkumpilil entha ennu manassilakkiye adangooooooooo

Unknown said...

america chandra project nirthi. karanam antani pandu paranha pola paichayilla.....
pinna nammai- indikkar- pamaraanmar enthinu chandrayanumayi munnot pokunnu.
sir your way of writing is easy to unerstand as we say from icj