കഴിഞ്ഞ ചൊവ്വാഴ്ച വരെ പുറംലോകത്താരും 'ഗൂഗിള്‍ ബസ്' (Google buzz) എന്ന് കേട്ടിരുന്നില്ല. ജിമെയിലിനെ ഒറ്റയടിക്ക് ഒരു സൗഹൃദക്കൂട്ടായ്മ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) യാക്കി മാറ്റുന്ന ബെസ് അന്നാണ് രംഗത്തെത്തിയത്. രണ്ടു ദിവസംകൊണ്ട് ബസില്‍ 90 ലക്ഷം പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. എന്നുവെച്ചാല്‍, മണിക്കൂറില്‍ ശരാശരി 160,000 പോസ്റ്റിങ്......സംഭവം സൂപ്പര്‍ഹിറ്റായെന്ന് സാരം.
ഒരുപക്ഷേ, ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലാദ്യമാകും ഇത്രവേഗം ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഇത്തരമൊരു വമ്പിച്ച പ്രതികരണം സൃഷ്ടിക്കുന്നത്. ജിമെയിലും ട്വിറ്ററും ഫെയ്‌സ് ബുക്കുമെല്ലാം ഒരുമിച്ച് കൈയില്‍ കിട്ടായാലത്തെ ആവേശമാണ് യൂസര്‍മാര്‍ കാട്ടിയതെന്ന് പ്രതികരണം വ്യക്തമാക്കുന്നു.
യൂസര്‍മാരുടെ പ്രതികരണത്തില്‍ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ച് ബസിന്റെ പോരായ്മകള്‍ തീര്‍ക്കാന്‍ ഗൂഗിള്‍ സംഘം ധൃതഗതിയില്‍ പരിഷ്‌ക്കരണങ്ങള്‍ നടത്തുന്നതിനിടെയാണ്, ബസ് സൂപ്പര്‍ഹിറ്റായ വിവരം ജിമെയില്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചത്.
നെറ്റില്‍ നിന്ന് മാത്രമല്ല, മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ബസിലെത്തുന്നത് റിക്കോര്‍ഡ് നിരക്കിലാണ്. മിനിറ്റ് തോറും 200 പോസ്റ്റുകള്‍ വീതം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ബസിലേക്ക് എത്തുന്നു എന്നാണ് ബ്ലോഗില്‍ പറയുന്നത്.
സുരക്ഷ സംബന്ധിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള പലതരം ആശങ്കകള്‍ ബസ് യൂസര്‍മാര്‍ക്കിടയിലുണ്ട്. അത് പരിഹരിക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ ബെസില്‍ വരുത്തിയതായി ബ്ലോഗ് ഉദാഹരണങ്ങള്‍ വഴി വ്യക്തമാക്കുന്നു.
ബസില്‍ നിങ്ങളെ പിന്തുടരുന്നവരും നിങ്ങള്‍ പിന്തുടരുന്നവരും ആരാണെന്ന് മറ്റുള്ളവര്‍ അറിയുന്നു എന്നതായിരുന്നു സ്വാകാര്യത സംബന്ധിച്ച ഒരു പരാതി. അതിന്, ഗൂഗിള്‍ പ്രൊഫൈലിലെത്തി എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പിന്തുടരുന്നവരെയും പിന്തുടരുന്നവരും സംബന്ധിച്ച പട്ടിക മറ്റുള്ളവര്‍ കാണുന്നതിനുള്ള ഓപ്ഷന്‍ അണച്ചിടാം.
നിങ്ങളെ ഒരാള്‍ പിന്തുടരുന്നത് തടയണമെങ്കില്‍ അയാള്‍ക്ക് ഗൂഗിളില്‍ പബ്ലിക് പ്രൊഫൈല്‍ വേണമായിരുന്നു. ഇപ്പോള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ലളിതമാക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് ഒഴിവാക്കാം. മാത്രമല്ല, പബ്ലിക്ക് പ്രൊഫൈല്‍ ഉള്ളവരെയും ഇല്ലാത്തവരെയും വ്യക്തമായി തിരിച്ചറിയാന്‍ ഇപ്പോള്‍ ബെസില്‍ സൗകര്യമുണ്ട്.
രണ്ടു ദിവസം കൊണ്ടാണ് ഈ പരിഷ്‌ക്കരണങ്ങള്‍ ബസില്‍ ഉള്‍പ്പെടുത്തിയതെന്നത് ആ സൗഹൃദക്കൂട്ടായ്മയുണ്ടാക്കിയെടുത്തിട്ടുള്ള ഓളം എത്രയെന്ന് വ്യക്തമാക്കുന്നു.
ഒപ്പം പുതിയ സര്‍വ്വീസിന്റെ കാര്യം രഹസ്യമാക്കി സൂക്ഷിക്കാന്‍ ഗൂഗിളിന് സാധിച്ചതിനെക്കുറിച്ച് ബെസില്‍ തന്നെ ചര്‍ച്ച കൊഴുക്കുകയാണ്.
ആപ്പിള്‍ കമ്പനി കഴിഞ്ഞ മാസം അവസാനമാണ് അവരുടെ പുതിയ ഉത്പന്നമായ ഐപാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. എന്നാല്‍, അതെപ്പറ്റി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വെബ്ബ്‌ലോകത്ത് ചര്‍ച്ച തുടങ്ങിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാനറിയാവുന്നത് ഗൂഗിളിന് തന്നെയെന്ന് വിശ്വസിക്കുന്നവരാണ് ഏറിയ പങ്കും.
സൗഹൃദക്കൂട്ടായ്മയുടെ പരിധിയില്‍ പെടുത്താവുന്ന 'ഗൂഗിള്‍ വേവ്' (Google Wave) എന്ന സര്‍വീസ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊതുവേദിയില്‍ ചര്‍ച്ചയ്ക്ക് വെച്ച് ഗൂഗിള്‍ ഏവരുടെയും ശ്രദ്ധ സമര്‍ഥമായി തിരിച്ചുവിടുകയായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ഒരേ സ്വഭാവമുള്ള ഒരു സര്‍വീസിന്റെ കാര്യം പറഞ്ഞ്, അതേ സ്വഭാവത്തിലുള്ള മറ്റൊരെണ്ണം ആരുടെയും കണ്ണില്‍പെടാതെ വികസിപ്പിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്ന് സാരം. (അവലംബം: ജിമെയില്‍ ബ്ലോഗ്)
കാണുക

3 comments:
കഴിഞ്ഞ ചൊവ്വാഴ്ച വരെ പുറംലോകത്താരും 'ഗൂഗിള്‍ ബെസ്' (Google buzz) എന്ന് കേട്ടിരുന്നില്ല. ജിമെയിലിനെ ഒറ്റയടിക്ക് ഒരു സൗഹൃദക്കൂട്ടായ്മ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) യാക്കി മാറ്റുന്ന ബെസ് അന്നാണ് രംഗത്തെത്തിയത്. രണ്ടു ദിവസംകൊണ്ട് ബെസില്‍ 90 ലക്ഷം പോസ്റ്റുകളും കമന്റുകളും നിറഞ്ഞു. എന്നുവെച്ചാല്‍, മണിക്കൂറില്‍ ശരാശരി 160,000 പോസ്റ്റിങ്......സംഭവം സൂപ്പര്‍ഹിറ്റായെന്ന് സാരം.
ബസ് ഒരു സംഭവം തന്നെ
എന്തെല്ലാം അവകാശവാദങ്ങളായിരുന്നു... ! മലപ്പുറം കത്തി... !
ഇപ്പ ദേ ...ഗൂഗിള്‍ ബസ് നിര്‍ത്തലാക്കുന്നു !
Post a Comment