Thursday, January 28, 2010

ഐപാഡ് എത്തി




ആഴ്ച്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ കമ്പനി അതിന്റെ ടാബ്‌ലറ്റ് പി.സി.യായ 'ഐപാഡ്' പുറത്തിറക്കി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്.

കാഴ്ചയില്‍ ആപ്പിളിന്റെ തന്നെ ഐഫോണിന്റെ വലിയ രൂപമെന്ന് തോന്നിക്കുന്നതാണ് ഐപാഡ്. എന്നാല്‍ മള്‍ട്ടിടച്ച് സ്‌ക്രീനിലെ ഐക്കണുകള്‍ വലുതാണ്.

ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മധ്യേവരുന്ന ഐപാഡിന് അമേരിക്കയില്‍ 499 മുതല്‍ 829 ഡോളര്‍ വരെയാണ് വില.

അര ഇഞ്ച് (1.25 സെന്റീമീറ്റര്‍) ആണ് ഐപ്പാഡിന്റെ കനം. 700 ഗ്രാം ഭാരവും.

മള്‍ട്ടിടച്ച് ഡിസ്‌പ്ലേയുള്ള 9.7 ഇഞ്ച് (25 സെന്റീമീറ്റര്‍) സ്‌ക്രീനാണ് ഐപാഡിന്റെ പ്രധാനഭാഗം. സ്‌ക്രീനിലാണ് എല്ലാം. വീഡിയോ കാണാനും ഗെയിമുകള്‍ക്കും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും ഐപാഡ് ഉപയോഗിക്കാം.

പുസ്തകങ്ങള്‍ വായിക്കാനുള്ള ഇ-റീഡറായും ഐപാഡ് ഉപയോഗിക്കാന്‍ കഴിയും. അതിന് ആവശ്യമായ ഇ-ബുക്കുകള്‍ക്കായി പെന്‍ഗ്വിന്‍, മാക്മില്ലന്‍ ആന്‍ഡ് ഹാര്‍പ്പര്‍ കൊളിന്‍സ് തുടങ്ങിയ വന്‍കിട പ്രസാധകരുമായി ആപ്പിള്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. മാഗസിനുകളും പത്രങ്ങളും അതേ രൂപത്തില്‍ വായിക്കാനും ഐപാഡ് ഉപയോഗിക്കാം.

ആമസോണിന്റെ 'കൈന്‍ഡില്‍', സോണിയുടെ ഇ-ബുക്ക് റീഡര്‍ മുതലായ ഇ-റീഡറുകള്‍ക്ക് ഐപാഡ് ഭീഷണിയായേക്കാം.

ഐപ്പാഡിന് വേണ്ടി ഓണ്‍ലൈന്‍ ഐട്യൂണ്‍സ് സ്റ്റോര്‍ ആരംഭിച്ചതുപോലെ, പുസ്തകങ്ങള്‍ക്കായി ആപ്പിളിന്റെ ഐബുക്ക് സ്റ്റോറും നിലവില്‍ വരികയാണ്. പുസ്തകങ്ങള്‍ ഐപാഡിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.

ഗൂഗിള്‍ മാപ്പ്‌സ് ഐപാഡില്‍

ഐപാഡിലെ പി.ഡി.എഫ്.റീഡര്‍.

പിക്ച്ചര്‍ വ്യൂവര്‍. ഐഫോണിനെക്കാളും വളരെ മികച്ച രീതിയില്‍ ചിത്രങ്ങള്‍ കാണാനും ക്രമീകരിക്കാനും ഐപാഡ് അവസരമൊരുക്കുന്നു.

ചിത്രങ്ങള്‍ സ്ലൈഡ്‌ഷോ ആയി കാണാനും പ്രശ്‌നമില്ല.

വീഡിയോ പ്ലെയര്‍ -ഇന്‍ഫോ

യുടുബ്-പോര്‍ട്രെയിറ്റ് വ്യൂ

യുടുബ് കീബോര്‍ഡ്

ഐപോഡ് കേസ് ആന്‍ഡ് സ്റ്റാന്റ്

ആവശ്യമെങ്കില്‍ ഒരു കീബോര്‍ഡുമായി ബന്ധിപ്പിച്ചും ഐപാഡ് പ്രവര്‍ത്തിപ്പിക്കാം. പത്ത് മണിക്കൂര്‍ ബാറ്ററി ലൈഫാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.

1 ഗിഗാബൈറ്റ്‌സ് ആപ്പിള്‍ പ്രോസസര്‍, 16, 32 അല്ലെങ്കില്‍ 64 ജി.ബി.ഫഌഷ് മെമ്മറി, അരഇഞ്ച് (1.25 സെന്റീമീറ്റര്‍) കനം, വിഫി, ബ്ലൂടൂത്ത്, 3ജി കണക്ടിവിറ്റി, സ്പീക്കര്‍, മൈക്രോഫോണ്‍, ആക്‌സലറോമീറ്റര്‍, കോംപസ് എന്നിവയെല്ലാം അടങ്ങിയ ഐപാഡിന് 700 ഗ്രാമാണ് ഭാരം.(കടപ്പാട്: പി.സി.വേള്‍ഡ്, ആപ്പിള്‍ ഐപാഡ്)

4 comments:

Joseph Antony said...

ആഴ്ച്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ കമ്പനി അതിന്റെ ടാബ്‌ലറ്റ് പി.സി.യായ 'ഐപാഡ്' പുറത്തിറക്കിയിരിക്കുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്

Surya said...

നല്ല വിവരണം. നന്ദി

സൂര്യ

sainualuva said...

Thank you for the information.......

chithrakaran:ചിത്രകാരന്‍ said...

ടെക്നോളജി വികസിക്കട്ടെ.
വികസിച്ച് വികസിച്ച്
വെറുതെകിട്ടുന്നതുപോലെ വിലകുറയുംബോള്‍
വാങ്ങാം !!!