Sunday, February 01, 2009

കഞ്ചാവ്‌തോട്ടം 'ഗൂഗിള്‍ എര്‍ത്തി'ല്‍

ഗൂഗിള്‍ തകര്‍ന്നു എന്ന വാര്‍ത്ത ലോകമെങ്ങും സംഭ്രമമുണ്ടാക്കുന്നതിനിടെ ഒരു കൗതുകവാര്‍ത്ത.

ഗൂഗിള്‍ തകര്‍ന്നു എന്നു പറഞ്ഞാല്‍ ലോകം അവസാനിച്ചു എന്നാണര്‍ഥം, കുറഞ്ഞപക്ഷം ഇന്റര്‍നെറ്റിനെ സംബന്ധിച്ചെങ്കിലും. മണിക്കൂറുകളേ ആയിട്ടുള്ളു ഇങ്ങനെയൊരു വാര്‍ത്ത പരക്കുകയും ശമിക്കുകയും ചെയ്‌തിട്ട്‌. ഗൂഗിളില്‍ തിരഞ്ഞവര്‍ക്കൊക്കെ സെര്‍ച്ച്‌ ഫലത്തോടൊപ്പം (ഏത്‌ സൈറ്റാണെങ്കിലും) ഈ സൈറ്റ്‌ നിങ്ങളുടെ കമ്പ്യൂട്ടറിനെ അപകടപ്പെടുത്തും എന്ന മുന്നറിപ്പ്‌ കിട്ടുകയാണ്‌ ചെയ്‌തത്‌. ഗൂഗിളും വിക്കിപ്പീഡിയയും പോലും അത്തരമൊരു ടാഗിനൊപ്പം പ്രത്യക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ കാര്യത്തിന്റെ കിടപ്പ്‌ മനസിലാകുമല്ലോ (ബെര്‍ലിത്തരങ്ങളില്‍ ഇതെപ്പറ്റി വന്ന പോസ്‌റ്റ്‌ കാണുക). ഒരു കൈപ്പിഴ പറ്റിയതാണ്‌ എന്ന്‌ പറഞ്ഞ്‌ സംഭവം ഒരുമണിക്കൂര്‍കൊണ്ട്‌ ഗൂഗിള്‍ നേരെയാക്കി (ഗൂഗിള്‍ ബ്ലോഗിലെ വിശദീകരണം ഇവിടെ). ഏതായാലും വെബ്ബ്‌ലോകത്തിന്റെ വിറ ഇനിയും മാറിയിട്ടില്ല.

അതിനിടെ, ഗൂഗിള്‍ എര്‍ത്തുമായി ബന്ധപ്പെട്ട്‌ കൗതുകമുണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട്‌്‌. സംഭവം സ്വിറ്റ്‌സ്വര്‍ലന്‍ഡിലാണ്‌. ഒരു കുറ്റവാളിയുടെ വിലാസം വെച്ച്‌ സ്ഥലം മനസിലാക്കാന്‍ പോലീസ്‌ ഗൂഗിള്‍ എര്‍ത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴാണ്‌ സ്ഥലത്ത്‌ ചോളച്ചെടികളാല്‍ മറഞ്ഞിരിക്കുന്ന രണ്ടേക്കര്‍ സ്ഥലം പോലീസിന്‌ മുന്നില്‍ തെളിഞ്ഞത്‌. അവിടുത്തെ കൃഷി കണ്ട്‌ പോലീസ്‌ ഞെട്ടി; സംഭവം സാക്ഷാല്‍ കഞ്ചാവ്‌! സ്ഥലം റെയ്‌ഡ്‌ ചെയ്‌തു. പ്രതിവര്‍ഷം 42 കോടി രൂപായുടെ കഞ്ചാവ്‌കൃഷി ആ രണ്ടേക്കറില്‍ നടന്നിരുന്നു എന്നാണ്‌ പോലീസ്‌ വെളിപ്പെടുത്തുന്നത്‌.

2004-2008 കാലത്ത്‌ ഏതാണ്ട്‌ ഏഴ്‌ ടണ്‍ ഹാഷിഷും കഞ്ചാവും കച്ചവടം ചെയ്‌ത മയക്കുമരുന്ന്‌ റാക്കറ്റില്‍ ഉള്‍പ്പെട്ട, രണ്ട്‌ കര്‍ഷകരുടെ സ്ഥലം എവിടെയാണെന്ന്‌ ഗൂഗിള്‍ എര്‍ത്തില്‍ തിരയുകയായിരുന്നു തങ്ങളെന്ന്‌ സ്വിസ്സ്‌ പോലീസ്‌ പറയുന്നു. വടക്കുകിഴക്കന്‍ തുര്‍ഗാവു സംസ്ഥാനത്താണ്‌ കഞ്ചാവ്‌തോട്ടം കണ്ടെത്തിയത്‌. മയക്കുമരുന്നു സംഘത്തിലെ 16 പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്‌.

വാല്‍ക്കഷണം: കഞ്ചാവ്‌ വേട്ട ഫാഷനാക്കിയ നമ്മുടെ എക്‌സൈസ്‌-ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള ഗുണപാഠം- വേണമെങ്കില്‍ കഞ്ചാവുതോട്ടം ഗൂഗിള്‍ എര്‍ത്തിലും കാണാം.

17 comments:

Joseph Antony said...

ഗൂഗിള്‍ തകര്‍ന്നു എന്നു പറഞ്ഞാല്‍ ലോകം അവസാനിച്ചു എന്നാണര്‍ഥം, കുറഞ്ഞപക്ഷം ഇന്റര്‍നെറ്റിനെ സംബന്ധിച്ചെങ്കിലും. മണിക്കൂറുകളേ ആയിട്ടുള്ളു ഇങ്ങനെയൊരു വാര്‍ത്ത പരക്കുകയും ശമിക്കുകയും ചെയ്‌തിട്ട്‌. അതിനിടെ, ഗൂഗിള്‍ എര്‍ത്തുമായി ബന്ധപ്പെട്ട്‌ കൗതുകമുണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട്‌്‌. കുറ്റവാളിയുടെ വിലാസം വെച്ച്‌ ഗൂഗിള്‍ എര്‍ത്തില്‍ തിരഞ്ഞ പോലീസ്‌ കണ്ടത്‌, പ്രതിവര്‍ഷം 42 കോടി വരുമാനമുള്ള കഞ്ചാവ്‌ തോട്ടം

ജീവന്‍ said...

കൊച്ചിയില്‍ വച്ചു സ്വന്തം പഴ്സ് കാണാതെ പോയപ്പോള്‍ നേരെ ഒരു ഇന്‍റര്‍നെറ്റ് കാഫെയില്‍ കയറി ഗൂഗിള്‍ എടുത്തു പഴ്സ് എന്ന് സേര്ച്ച് ചെയ്ത ഒരു കൂട്ടുകാരന്റെ കഥയുണ്ട്. അതും ഗൂഗിള്‍ സാധിക്കുമോ ?

പകല്‍കിനാവന്‍ | daYdreaMer said...

ലോകവസാനതിനു തൊട്ടു മുമ്പ് എത്തിയ പ്രവാചകന്‍ അല്ലെ ഗൂഗിള്‍ ... !!
:)

അനില്‍@ബ്ലോഗ് // anil said...

എത്രത്തോളം പ്രായോഗികമാണെന്ന് സംശയമുണ്ട്. ഫ്രീ വേര്‍ഷനില്‍ എന്തായാലും ചെടുകള്‍ വേര്‍തിരിച്ചറിയാനാവില്ല.

Scribbler said...

ഗൂഗിള്‍ ഏരത്ത് വഴി കഞ്ഞാവ്‌ തോട്ടം പിടിക്കുവാന്‍ പാകത്തിന് പോലീസ് വളര്നിരുന്നെകില്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു...അനതികൃത ഭൂമി കയ്യേറ്റം തടയാമായിരുന്നു.. പിന്നെ ഗൂഗിള്‍ ഏരത്ത് ലൈവ് കൂടി ആയിരുനെന്കില്‍ പഴ്സ് കാലനെയും..കള്ളകടത്തൊക്കെ തടയാമായിരുന്നു..

എന്തായാലും ഗൂഗിളില്‍ ഒരു മനുഷ്യന്റെ ചെറിയ ഒരു കൈപിഴ പാതി ലോകത്തെ നാല്‍പതു മിനിട്ടുകളോളം ബുദ്ധിമുട്ടിച്ചു എന്ന് കേള്‍ക്കുമ്പോള്‍ "ഗൂഗിള്‍" എന്ന ആറ് അക്ഷരമുള്ള വാക്ക് ലോകത്തെ എത്ര മാത്രം കീഴടക്കി എന്ന് നാം മനസിലാക്കേണ്ടത് അത്യാവശ്യമാണ്‌. ഈ ലോകം ഇത്ര മാത്രം ഗൂഗിളില്‍ ആശ്രയികുന്നത് ഭാവിയില്‍ ഇതിലും വലിയ പ്രശ്നങ്ങില്‍ ഉണ്ടാക്കാന്‍ സാധ്യതയില്ലേ?
എന്ന് ഗൂഗിളിന്റെ സ്വന്തം ബ്ലോഗ്ഗെരില്‍ കമന്റ് ചെയ്യുനത് ഗൂഗിളിന്റെ ഒട്ടേറെ സര്‍വീസുകള്‍ ഉപയോഗിക്കുന്ന ഡാനിയല്‍ പോള്‍

Unknown said...
This comment has been removed by the author.
Unknown said...

ഗൂഗ്‌ള്‍ നമ്മള്‍ ഓരോരുത്തരുടെയും ദൈനംദിനജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി തോന്നാമെങ്കിലും വാസ്തവം അതാണ്. പുതിയ ഒരു ലോകക്രമം തന്നെ സാധ്യമാക്കുന്ന ഇന്റര്‍നെറ്റിന്റെ അവിഭാജ്യഭാഗമാണ് ഗൂഗ്‌ള്‍ ....

Mr. K# said...

ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോ‌‌ള്‍ എനിക്കും കിട്ടിയിരുന്നു ആ മെസ്സേജ്. വിക്കി വരെ അങ്ങനെ കണ്ടപ്പോഴാൺ ഗൂഗിളില്‍ എന്തെങ്കിലും പ്രശ്നം ആയിരിക്കും എന്ന് തോന്നിയത്. ഗൂഗിളിന്റെ പെയ്ഡ് വേര്‍ഷന്‍ ആരെങ്കിലും ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? നമ്മുടെ നാട്ടിലെയും ചെടികളും മരങ്ങളുമൊക്കെ കാണാമോ ആവോ.

keralafarmer said...

ഇനി യുദ്ധം വന്നാലും സൈനിക നീക്കങ്ങളും ഗൂഗിള്‍ എര്‍ത്തില്‍ കിട്ടുമായിരിക്കാം.

ശ്രീ said...

അന്ന് രാത്രി ഗൂഗിള്‍ സെര്‍ച്ചില്‍ എന്തോ തിരഞ്ഞപ്പോള്‍ എനിയ്ക്കും ആ മെസ്സേജ് കിട്ടിയിരുന്നു. പക്ഷേ, കാര്യമായി ഗൌനിച്ചില്ല. ബെര്‍ളിച്ചായന്റെ പോസ്റ്റ് കണ്ടപ്പോഴാണ് സംഗതി ഗൌരവമുള്ളതായിരുന്നു എന്ന് മനസ്സിലായത്.

കഞ്ചാവ് തോട്ടം കണ്ടുപിടിയ്ക്കാനും ഇനി ഗൂഗിള്‍ എര്‍ത്ത് ഉപയോഗിയ്ക്കാമല്ലേ? ഹ ഹ.
:)

ഫോര്‍ദിപീപ്പിള്‍ said...

ഞങ്ങള്‍ വരുന്നു.....

Appu Adyakshari said...

ഗൂഗിള്‍ എര്‍ത്തില്‍നമ്മുടെ ഇന്ത്യയുടെ ഭാഗങ്ങളൊക്കെ ഇത്രമാത്രം (അമേരിക്കന്‍ / യൂറോപ്യന്‍ രാജ്യങ്ങളുടെ ഏരിയ പോലെ) ഹൈ റെസലൂ‍ഷന്‍ ഇമേജുകള്‍ ഉണ്ടോ? പ്രത്യേകിച്ചും കാടുകളിലും മലമടക്കുകളിലും മറ്റും

Joseph Antony said...

ജീവന്‍,
പകല്‍കിനാവന്‍,
അനില്‍@ബ്ലോഗ്‌,
D@RK PR!NCE,
സുകുമാരന്‍ മാഷ്‌,
കുതിരവട്ടന്‍,
keralfarmer,
ശ്രീ,
അപ്പു,

ഇവിടെയെത്തിയതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.

അപ്പു, ഇന്ത്യയുടെ പല ഭാഗങ്ങളും ഹൈ റെസല്യൂഷനില്‍ ഇല്ല എന്നതാണ്‌ സത്യം, പ്രത്യേകിച്ചും വനങ്ങളുടെയും മറ്റും. അമേരിക്കയും യൂറോപ്പും കഴിഞ്ഞാല്‍ ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളുടെ ചില സെലക്ടഡ്‌ പ്രദേശങ്ങള്‍ മാത്രമേ ഗൂഗിള്‍ എര്‍ത്തില്‍ ഹൈ റസല്യൂഷനില്‍ ഉള്ളൂ, അവ മിക്കതും നഗരപ്രദേശങ്ങളുടേതാണ്‌. (വാല്‍ക്കഷണം ഒരു രസത്തിന്‌ പറഞ്ഞുവെന്ന്‌ മാത്രം)

വെളിച്ചപ്പാട് said...

കുറച്ചൂസായിട്ട് ഗൂഗിളില്‍ എന്തൊക്കെയോ മറിമായങ്ങള്‍ നടക്കുന്നുണ്ടെന്ന് നമുക്ക് വെളിപാട്ടുണ്ടായിരുന്നു. ഇത്രയ്ക്ക് ഗൌനിച്ചില്ല.

മായാവി.. said...

വാല്‍ക്കഷണം: കഞ്ചാവ്‌ വേട്ട ഫാഷനാക്കിയ നമ്മുടെ എക്‌സൈസ്‌-ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള ഗുണപാഠം- വേണമെങ്കില്‍ കഞ്ചാവുതോട്ടം ഗൂഗിള്‍ എര്‍ത്തിലും കാണാം. എന്നിട്ടതിന്റെ ഓണറ്മ്മാരെക്കണ്ട് കൈക്കൂലിയും വാങ്ങീക്കും ഏമാന്മാര്‍്‌

Inji Pennu said...

എനിക്ക് മനസ്സിലാവാത്ത കാര്യമുണ്ട്. ഈ ഗൂഗിള്‍ എര്‍ത്ത് എന്ന് പറയുന്നത് എന്തെങ്കിലും ഗൂഗിളിന്റെ ഉപഗ്രഹമാണോ? അവെയിലബിള്‍ ആയ ഡേറ്റാ അവര്‍ തരുന്നു എന്നല്ലേയുള്ളൂ? അത് സിസ്സ് പോലീസിനു ഗൂഗിള്‍ എര്‍ത്ത് തന്നെ വേണ്ടി വന്നു എന്ന് പറയുന്നതില്‍ എന്തോ ഒരു ഇന്‍ഫോര്‍മേഷ്യല്‍ അല്ലേ? അതില്‍ ഒരപാകതയുണ്ട്. ഗൂഗിള്‍ ആഫ്ടര്‍ ഓള്‍ ഈസ് എ പ്രൈവറ്റ് കമ്പനി? ഗൂഗിള്‍ നല്ല കമ്പനിയാണ്, പക്ഷെ സകലതിനും ഈ ഗൂഗിള്‍ മായ എന്ന് പറയുന്നത് അത്രയങ്ങോട്ട് ഏശുന്നില്ല. കള്ളന്മാരുടെ അഡ്രസ്സ് ഗൂഗിളില്‍ തപ്പുന്നു, അവരെ കണ്ട് പിടിക്കുന്നു,ശ്ശൊ! സ്വിസ്സ് പോലീസില്‍ മമ്മൂട്ടി ചേര്‍ന്നാ?

വീകെ said...

ഒരിക്കൽ കേട്ടിരുന്നു,പണമടച്ചാൽ ഗൂഗിൾ എർത്ത് വഴി നമ്മുടെ വീടും പരിസരവും,
കാറ്റിൽ മുറ്റത്തെ ചെടികളുടെ ഇല ആടുന്നത് കാണാൻ കഴിയുന്നത്ര കൃത്യതയോടെ വീക്ഷിക്കാമെന്ന്.
എന്തായാലും വാർത്ത അതിശയകരം തന്നെ.