യൂറോപ്പ് വിക്ഷേപിച്ച ഹെര്‍ഷല്‍ സ്പേസ് ടെലിസ്കോപ്പില്‍ നിന്ന് അപൂര്‍വദൃശ്യങ്ങള്‍ ഭൂമിയിലെത്തി തുടങ്ങി. 'വിള്‍പൂള്‍ ഗാലക്സി' (Whirlpool Galaxy) എന്നറിയപ്പെടുന്ന എം51 വാര്‍ത്തുള ഗാലക്സിയുടെ അസാധാരണ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യമാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇസ) പുറത്ത് വിട്ടിരിക്കുന്നത്.
നാസയുടെ ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പ് എടുത്ത ചിത്രവുമായി, ഹെര്‍ഷല്‍ പകര്‍ത്തിയ ദൃശ്യം സന്നിവേശിപ്പിച്ചാണ് മുകളിലുള്ള ഗാലക്സി ചിത്രം തയ്യാറാക്കിയത്. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലുമുള്ള വിവരങ്ങള്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നു. എം51 ഗാലക്സിയില്‍ പുതിയ നക്ഷത്രങ്ങള്‍ രൂപപ്പെടുന്ന തണുത്തുറഞ്ഞ, ധൂളീപടലങ്ങള്‍ നിറഞ്ഞ, വാതക മേഖലകള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. ഭൂമിയില്‍നിന്ന് 350 ലക്ഷം പ്രകാശവര്‍ഷം അകലെയാണ് എം51 ഗാലക്സി സ്ഥിതിചെയ്യുന്നത്.
"അത്ഭുതകരമായ ദൃശ്യമാണിത്. (ഹെര്‍ഷല്‍ ടെലിസ്കോപ്പില്‍നിന്ന്) നമുക്ക് ലഭിക്കാന്‍ പോകുന്ന ദൃശ്യങ്ങളുടെ റസല്യൂഷന്‍ എന്തായിരിക്കുമെന്നതിനെപ്പറ്റി ഒരു രൂപം നല്‍കുന്നതാണ് ഈ ചിത്രം"-ഇസയിലെ സയന്‍സ് ആന്‍ഡ് റോബോട്ടിക് എക്സപ്ലൊറേഷന്‍ വിഭാഗത്തിന്റെ മേധാവി പ്രൊഫ. ഡേവിഡ് സൗത്ത്വുഡ് പറയുന്നു. "ചുവന്നനിറത്തില്‍ കാണുന്ന മേഖലകളിലാണ് നക്ഷ്ത്രങ്ങള്‍ രൂപംകൊള്ളുന്നത്".
പ്രപഞ്ചത്തെ ഇന്‍ഫ്രാറെഡ് രൂപത്തില്‍ നിരീക്ഷിക്കാന്‍ പാകത്തില്‍ നിര്‍മിച്ചിട്ടുള്ള സ്പേസ് ടെലിസ്കോപ്പാണ് ഹെര്‍ഷല്‍. കഴിഞ്ഞ മെയ് 14-ന് വിക്ഷേപിച്ച ടെലിസ്കോപ്പ് ഇനിയും പൂര്‍ണമായും കമ്മിഷന് ചെയ്തിട്ടില്ല. ബഹിരാകാശത്ത് എത്തിയിട്ടുള്ള ഏറ്റവും വലിയ ഇന്‍ഫ്രാറെഡ് ദര്‍പ്പണമാണ് ഹെര്ഷലിലേത്. വൈദ്യുദകാന്തിക സ്പെക്ട്രത്തില്‍ 55 മുതല്‍ 672 മൈക്രോണ്‍ വരെ തരംഗദൈര്‍ഘ്യമാണ് ഹെര്‍ഷലിന്റെ പരിധി. അതിനാല്‍ ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പ് നിരീക്ഷിക്കുന്ന ദൃശ്യപ്രകാശ പരിധി ഹെര്‍ഷലിന്റെ നിരീക്ഷണത്തില്‍ പെടില്ല. (കടപ്പാട്: ഇസ).
5 comments:
യൂറോപ്പ് വിക്ഷേപിച്ച ഹെര്‍ഷല്‍ സ്പേസ് ടെലിസ്കോപ്പില്‍ നിന്ന് അപൂര്‍വദൃശ്യങ്ങള്‍ ഭൂമിയിലെത്തി തുടങ്ങി. 'വിള്‍പൂള്‍ ഗാലക്സി' എന്നറിയപ്പെടുന്ന എം51 വാര്‍ത്തുള ഗാലക്സിയുടെ അസാധാരണ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യമാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇസ) പുറത്ത് വിട്ടിരിക്കുന്നത്.
നല്ല വാര്‍ത്ത, നന്ദി
"ഭൂമിയില്‍നിന്ന് 350 ലക്ഷം പ്രകാശവര്‍ഷം അകലെയാണ് എം51 ഗാലക്സി സ്ഥിതിചെയ്യുന്നത്" my GOD !!!!
thanx for the pic and info :)
അറിവു പങ്കുവെച്ചതിനു നന്ദി
ശ്രീ,
Ashly A K,
ജുനൈദ്,
ഇവിടെ വന്നതിനും വായിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയതിനും നന്ദി.
Post a Comment