അഞ്ച് ഗാലക്സികള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് ഈ ദൃശ്യത്തിലേത്. 'സ്റ്റീഫന്‍സ് ക്വിന്റെറ്റ്' (Stephan's Quintet) എന്നറിയപ്പെടുന്ന അപൂര്‍വ ഗാലക്സിഗണം.
1877-ല്‍ എഡ്വേര്‍ഡ് സ്റ്റീഫന്‍ എന്ന ജ്യോതിശ്ശാസ്ത്രജ്ഞന് കണ്ടെത്തിയ ഈ അപൂര്‍വ ആകാശക്കാഴ്ചയുടെ പുതിയ ദൃശ്യം രൂപപ്പെടുത്തിയത് നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററിയുടെ സഹായത്തോടെ.
ഭൂമിയില്‍ നിന്ന് 28 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗാലക്സിഗണത്തിന്റെ ഈ ദൃശ്യം, ദൃശ്യരൂപത്തിലും എക്സ്റേ രൂപത്തിലുമുള്ള ചിത്രങ്ങള്‍ സമ്മേളിപ്പിച്ചുണ്ടാക്കിയതാണ്.
ഇവയില്‍ NGC 7318b എന്ന ഗാലക്സി, ആ ഗാലക്സിഗണത്തിന്റെ കേന്ദ്രഭാഗത്തുകൂടി മണിക്കൂറില്‍ ഏതാണ്ട് 32 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ശരിക്കുപറഞ്ഞാല്‍ അസാധാരണമായ ഗാലക്സി സംഘട്ടനമാണ് അവിടെ നടക്കുന്നതെന്ന് സാരം.
ആ കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന പ്രകമ്പനത്തിന്റെ ഫലമായി എക്സ്റേ രൂപത്തില്‍ പുറത്തുവരുന്ന ഊര്‍ജമാണ് ചന്ദ്ര സ്പേസ് ടെലിസ്കോപ്പ് നിരീക്ഷിച്ചത്. (അവലംബം: നാസ).
5 comments:
ചന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററിയുടെ സഹായത്തോടെ പകര്‍ത്തിയ അപൂര്‍വദൃശ്യം. 'സ്റ്റീഫന്‍സ് ക്വിന്റെറ്റ്' (Stephan's Quintet) എന്നറിയപ്പെടുന്ന അപൂര്‍വ ഗാലക്സിഗണത്തിന്റെ ദൃശ്യം.
നന്ദി :)
..നന്ദി..
അതിശയം തന്നെ.
ഈ അറിവിന് നന്ദി.
പ്രപഞ്ചം ക്രമമില്ലാത്ത ഒരു പൊട്ടിത്തെറി ആണെന്നതിനുള്ള ശക്തമായ തെളിവ്.
വിജ്ഞാന പ്രദമായ ലേഖനം.
നന്ദി, നമസ്കാരം.
Post a Comment