Friday, October 26, 2007

മഹാമാരികള്‍ നേരിടാന്‍ ഓണ്‍ലൈന്‍ ഗെയിം

പ്ലേഗും എബോളയും പോലുള്ള മഹാമാരികളെ നേരിടാന്‍ വൈദ്യശാസ്‌ത്രത്തിന്‌ ഓണ്‍ലൈന്‍ ഗെയിം തുണയായേക്കും.

യഥാര്‍ഥ സാഹചര്യത്തില്‍ പൊട്ടിപ്പുറപ്പെടുന്ന മാരക പകര്‍ച്ചവ്യാധികളുട പ്രത്യഘാതങ്ങളെക്കുറിച്ച്‌, വിര്‍ച്വല്‍ലോകത്ത്‌ നടക്കുന്ന ഗെയിം ഉള്‍ക്കാഴ്‌ച നല്‍കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നത്‌ ഫലപ്രദമായി തടയാനും, കൂടുതല്‍ പേരെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനും ഈ ഉള്‍ക്കാഴ്‌ച ഭാവിയില്‍ പ്രയോജനപ്പെട്ടേക്കും.

നിയന്ത്രാധീതമാം വിധം പ്ലേഗ്‌ പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി രൂപപ്പെടുത്തിയിട്ടുള്ള 'വേള്‍ഡ്‌ ഓഫ്‌ വാര്‍ക്രാഫ്‌ട്‌' (World of Warcraft) ഓണ്‍ലൈന്‍ ഗെയിമാണ്‌ ഗവേഷകര്‍ വിശകലന വിധേയമാക്കിയത്‌. ഗെയിമില്‍ രോഗാണുബാധ രൂക്ഷമായി പടരുന്നതോടെ സാമൂഹികമായ എല്ലാ ക്രമങ്ങളും തകരുന്നു. കരുതല്‍ നടപടികളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരുന്നു. വൈവിധ്യമാര്‍ന്ന പ്രതികരണമാണ്‌ ആ വിര്‍ച്വല്‍ലോകത്തെ അംഗങ്ങളില്‍ നിന്നുണ്ടാകുന്നത്‌. ഇത്‌ യഥാര്‍ഥ ലോകത്തു നടക്കുന്നതുമായി ഏറെ സാമ്യമുള്ള സ്ഥിതിവിശേഷമാണെന്ന്‌ ഗവേഷകര്‍ വിലയിരുത്തുന്നു.

'ടഫ്‌ട്‌സ്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനി'ലെ പ്രൊഫ. നീന ഫെഫര്‍മാനും സംഘവും, ഓണ്‍ലൈന്‍ ഗെയിമിനെക്കുറിച്ചു നടത്തിയ വിശകലന പഠനത്തിന്റെ റിപ്പോര്‍ട്ട്‌ 'ലാന്‍സെറ്റ്‌ ഇന്‍ഫെക്ഷിയസ്‌ ഡിസീസസ്‌' എന്ന ജേര്‍ണലിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഗെയിമില്‍ മഹാമാരി പടരുമ്പോള്‍, സ്വന്തം ജീവന്‍ അപകടപ്പെടുത്തിക്കൊണ്ട്‌ ചിലര്‍ രോഗബാധിതരെ സഹായിക്കാനെത്തുന്നു, മറ്റു ചിലര്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നഗരങ്ങള്‍ വിട്ട്‌ പലായനം ചെയ്യുന്നു, രോഗം ബാധിച്ച മറ്റു ചിലരാകട്ടെ മനപ്പൂര്‍വം മറ്റുള്ളവര്‍ക്ക്‌ രോഗം പരത്തുന്നു. "പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മനുഷ്യന്റെ പെരുമാറ്റത്തിനും സ്വഭാവത്തിനും വലിയ സ്വാധീനം ചെലുത്താനാകും"-പ്രൊഫ.നീന പറയുന്നു.

പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ പടരുന്നിടത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പഠിക്കുക വിഷമമാണ്‌. നിരീക്ഷണങ്ങളും വൈഷമ്യമേറിയതാകുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച്‌ പരീക്ഷണം നടത്തുകയും അസാധ്യം. ഈ പ്രശ്‌നം പരിഹരിക്കാന്‍ വിര്‍ച്വല്‍ലോകം സഹായിക്കും. കമ്പ്യൂട്ടര്‍ മാതൃകകളില്‍ ഏത്‌ പ്രതികരണം സൃഷ്ടിക്കുകയും സാധ്യം. അത്‌ സുരക്ഷിതവുമാണ്‌. അങ്ങനെ ലഭിക്കുന്ന ഉള്‍ക്കാഴ്‌ച പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കാനും, ഫലപ്രദമായി തടയാനും ഉപയോഗിക്കാനാകും-പ്രൊഫ.നീന വിശ്വസിക്കുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി).

5 comments:

Joseph Antony said...

പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ പടരുന്നിടത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പഠിക്കുക വിഷമമാണ്‌. നിരീക്ഷണങ്ങളും വൈഷമ്യമേറിയതാകുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച്‌ പരീക്ഷണം നടത്തുകയും അസാധ്യം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഓണ്‍ലൈന്‍ ഗെയിം ഗവേഷകര്‍ക്ക്‌ തുണയാവുകയാണ്‌.

oru blogger said...

JA
Please delete this after you read this. I did try to get a transcript of Dr. Sanjay Gupta's section on CNN, but not available. He did mention this in the program and also said that China is at the top of producing /using most coal and also in terms of cement use etc.

But the news about China and CO2 was in Reuters newswire and also ABC.

Regards



China overtakes U.S. as top CO2 emitter: Dutch agency
Wed Jun 20, 2007 6:38am EDT Email | Print | Digg | Reprints | Single Page | Recommend (0) [-] Text [+]

1 of 1Full Size
Related News
Quarter of China‘s carbon emissions due to exports
China considers environmental tax on polluters
France unlikely to meet CO2 emissions target: report
Expert says China would follow U.S. lead on climate
Germany needs nuclear to meet carbon cut goal: group
powered by SphereAMSTERDAM (Reuters) - China has overtaken the United States as the top emitter of carbon dioxide, the main greenhouse gas, because of surging energy use amid an economic boom, a Dutch government-funded agency said on Wednesday.

Other experts have estimated that China will only surpass the United States in coming years. The rise to number one emitter may put pressure on Beijing to do more to help a U.N.-led fight against global warming.

"China's 2006 carbon dioxide emissions surpassed those of the United States by 8 percent," the Netherlands Environmental Assessment Agency said in a statement. In 2005, it said China's emissions were 2 percent below those of the United States.

"With this, China tops the list of CO2 emitting countries for the first time," it said. Almost all scientists say rising amounts of carbon dioxide will bring more droughts, floods, desertification, heatwaves, disease and rising seas.

The report, based on data on energy use and cement production, reckoned China's carbon dioxide emissions totaled 6.2 billion metric tons in 2006. Of the total, 550 million tons was from cement, a main source of industrial emissions.

U.S. emissions totaled 5.8 billion metric tons last year, of which 50 million tons was from cement, it said. The report said the European Union was in third place on the ranking ahead of Russia, India and Japan.

The International Energy Agency (IEA), which advises rich nations, said in April China was likely to surpass the United States as the top carbon dioxide emitter in 2007 or 2008.

The Dutch agency said its data were based on fossil fuel use estimated by BP, cement data from the U.S. Geological Survey and energy use data until 2004 from the IEA. Carbon dioxide accounts for about 75 percent of greenhouse gases.

China's economy has registered double-digit growth for four years in a row and expanded by 11.1 percent in the first quarter compared to a year earlier due to booming investments and exports. Continued...

Joseph Antony said...

തമ്പിയളിയന്‍,
പല മുന്‍ധാരണകളും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കേണ്ടതിനെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പാണ്‌ താങ്കളുടെ ഈ കമന്റ്‌.
നന്ദി. ഈ റിപ്പോര്‍ട്ട്‌ എന്റെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.

മഹാമാരികളെക്കുറിച്ചുള്ള ഈ പോസ്‌റ്റില്‍ ഡിലീറ്റ്‌ ചെയ്യാന്‍ അഭ്യര്‍ഥിച്ച്‌ തമ്പിയളിയന്‍ ഈ കമന്റിട്ടതിന്റെയും, അതിന്‌ ഇത്തരമൊരു മറുകമന്റ്‌ ഇട്ടതിന്റെയും ഗുട്ടന്‍സ്‌ അറിയാന്‍, തമ്പിയളിന്റെ ഈ ബ്ലോഗ്‌ പോസ്‌റ്റും അതിന്‌ ഞാനിട്ട കമന്റും കാണുക.രാജ്യങ്ങളുടെ കാര്‍ബണ്‍ഡയോക്സയിഡ് വിസരണത്തെക്കുറിച്ചുള്ള ഈ വിക്കിലേഖനവും കാണുക. ഏതായാലും തമ്പിയളിന്റെ അഭ്യര്‍ഥന ഞാന്‍ നിരസിക്കുന്നു. ഈ കമന്റ്‌ ഡിലീറ്റ്‌ ചെയ്യുന്നില്ല.
-ജോസഫ്‌ ആന്റണി

Mr. K# said...

മുമ്പു വായിച്ച പോലെ ഒരു ഓര്‍മ :-)

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍