ഇന്റര്‍നെറ്റിലെ വെബ് അഡ്രസില്‍ ലാറ്റിനല്ലാത്ത ലിപികളും ഉപയോഗിക്കാന്‍ അനുമതിയായി. നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്റര്‍നെറ്റിന്റെ മുഖച്ഛായ മാറാന്‍ ഇതു വഴിയൊരുക്കും.
ലോകമെമ്പാടുമായി 160 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന പ്രദേശത്തുനിന്നുള്ളവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൈറ്റ് കിട്ടണമെങ്കില്‍ ഇവരും ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലുമെല്ലാം ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണം. മലയാളം സൈറ്റുകളുടെ അഡ്രസ് ഇംഗ്ലീഷിലായത് അതുകൊണ്ടാണ്. പുതിയ പരിഷ്‌കാരം വരുന്നതോടെ ഈ സ്ഥിതി മാറും.
ഇന്റര്‍നെറ്റില്‍ ഡൊമെയിന്‍ പേരുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) ആണ് ലാറ്റിനല്ലാത്ത ലിപികളും വെബ് അഡ്രസില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇതിനുള്ള പദ്ധതിക്ക് 2008 ജൂണില്‍ അംഗീകാരം കിട്ടിയിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇപ്പോഴാണ് അന്തിമാനുമതി നല്കിയത്.
ഇത്തരത്തിലാദ്യത്തെ വിലാസം അടുത്തവര്‍ഷമാദ്യം നിലവില്‍ വരും. ലാറ്റിനല്ലാത്ത ആദ്യ വിലാസം ചൈനീസ് ഭാഷയിലാകും. അറബിക്, റഷ്യന്‍ ഭാഷകളില്‍ വിലാസം പിന്നാലെ വരും.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇംഗ്ലീഷ് അറിയാമെന്നും അതുകൊണ്ടുതന്നെ അഡ്രസ്സായി ലാറ്റിന്‍ ലിപി ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് ഈ രംഗത്തെ പ്രമുഖര്‍ പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം. ചൈന, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ ഈ ഭാഷകളിലുള്ള വെബ് അഡ്രസ് പരിമിതമായാണെങ്കിലും ഉപയോഗിക്കുന്നുണ്ട്. എന്നാലിതിന് അന്താരാഷ്ട്ര അംഗീകാരമില്ല. എല്ലാ കമ്പ്യൂട്ടറിലും അത് ഉപയോഗിക്കാനുമാവില്ല. പുതിയ സംവിധാനത്തിന് ഈ പരിമിതികളുണ്ടാവില്ല. (കടപ്പാട്: മാതൃഭൂമി)
കാണുക
6 comments:
ഇന്റര്‍നെറ്റിലെ വെബ് അഡ്രസില്‍ ലാറ്റിനല്ലാത്ത ലിപികളും ഉപയോഗിക്കാന്‍ അനുമതിയായി. നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്റര്‍നെറ്റിന്റെ മുഖച്ഛായ മാറാന്‍ ഇതു വഴിയൊരുക്കും. ലോകമെമ്പാടുമായി 160 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന പ്രദേശത്തുനിന്നുള്ളവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൈറ്റ് കിട്ടണമെങ്കില്‍ ഇവരും ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലുമെല്ലാം ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണം. മലയാളം സൈറ്റുകളുടെ അഡ്രസ് ഇംഗ്ലീഷിലായത് അതുകൊണ്ടാണ്. പുതിയ പരിഷ്‌കാരം വരുന്നതോടെ ഈ സ്ഥിതി മാറും.
നല്ല വര്‍ത്തമാനം. അറിവിന്റെ നുറുങ്ങിനു നന്ദി.
thanks for the info mashe
nice
um 'kadappadu' okke eppo koduthu thudagi alle? kollam!
ഗൂഗിള്‍ വേവ് നെ കുറിച്ച് എഴുതാമായിരുന്നു
Post a Comment