രുചികരവും പോഷകസമൃദ്ധവുമായ ഒരു മെക്‌സിക്കന്‍ ഇലക്കറിയാണ് ചായമന്‍സ. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഇതിന് 'മരച്ചീര' എന്നും പേരുണ്ട്.
കുറ്റിച്ചെടി പോലെ 20 അടി ഉയരം വരെ വളരുന്ന സസ്യമാണ് ചായമന്‍സ. പക്ഷേ, അതിന്റെ ചില്ലകളും തണ്ടും ബലം കുറഞ്ഞതാകയാല്‍, ഒന്നര മീറ്റര്‍ ഉയരത്തില്‍ മാത്രം വളരാന്‍ അനുവദിക്കുകയാണ് ഉചിതം.
മരച്ചീനി പോലെ, ചെടിയുടെ കമ്പ് (തണ്ട്) ആണ് മുറിച്ച് നടുക. വേഗം വളരുന്ന ചെടിയാണെങ്കിലും നട്ട് ആദ്യമാസങ്ങളില്‍ വളര്‍ച്ച സാവധാനത്തിലായിരിക്കും. നട്ട് ആറുമാസംകൊണ്ട് വിളവെടുപ്പ് ആരംഭിക്കാം. അധികം വെള്ളം ആവശ്യമില്ലാത്ത ഈ ചെടി വര്‍ഷം മുഴുവന്‍ വിളവ് നല്‍കും. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് നട്ടാല്‍ മതി. കീടങ്ങള്‍ അങ്ങനെ ആക്രമിക്കില്ല, അതിനാല്‍ പ്രത്യേകം പരിചരണം ആവശ്യമില്ല.
പോഷകങ്ങളുടെ കലവറയായ ചായമന്‍സയുടെ ഇലകളാണ് കറിവെയ്ക്കാന്‍ ഉപയോഗിക്കുന്നത്.
കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായാമന്‍സയിലുണ്ട്-ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.
ചായമന്‍സ പ്രചരിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്ന തിരുവനന്തപുരത്തെ 'ശാന്തിഗ്രാം' സമാഹരിച്ച വിവരങ്ങള്‍ പ്രകാരം, നടാനുള്ള ചായമന്‍സ കമ്പുകള്‍ സൗജന്യമായി ലഭിക്കാന്‍ ചുവടെയുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ ബന്ധപ്പെടാം -
1. ഡോ.വിജയന്‍, ബോഡിട്രീ ഫൗണ്ടേഷന്‍, കല്ലാര്‍, നെടുമങ്ങാട്, തിരുവനന്തപുരം. ഫോണ്‍: 9497569993
2. അഡ്വ.ആര്‍.സജു, ഐടിഇസി. എംപയര്‍ ടവര്‍, ധര്‍മ്മാലയം റോഡ് തിരുവനന്തപുരം. ഫോണ്‍: 9400366017
3. എസ്. സുജ, ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം. ഫോണ്‍: 9249482511, 04712269780
4. സജീവന്‍ കാവുങ്കര, കതിരൂര്‍, തലശ്ശേരി, കണ്ണൂര്‍ ജില്ല. ഫോണ്‍: 9495947554
5. സണ്ണി പൈകട, കൊന്നക്കാട്, പരപ്പ (വഴി), കാസര്‍ഗോഡ് ജില്ല. ഫോണ്‍: 9446234997
6. പി.കെ.ലാല്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്. ഫോണ്‍: 9847030564
7. ഡേവിസ് വളര്‍ക്കാവ്, ഗ്രീന്‍ഹോം, പൊന്നൂക്കര പി.ഒ, തൃശൂര്‍ 680 306. ഫോണ്‍: 9895148998
8. ഇന്ദിര ലോറന്‍സ്, കൊടകര, തൃശൂര്‍. ഫോണ്‍: 9496246519
9. ആര്‍. മധുസൂദനന്‍, എം.എസ്.ഇലക്‌ട്രോണിക്‌സ്, തെക്കേമല പി.ഒ, കോഴഞ്ചേരി, പത്തനംതിട്ട. ഫോണ്‍: 8891603644
10. കെ.റ്റി. അബ്ദുള്ള ഗുരുക്കള്‍/ചെടിയമ്മ ഹൈലൈഫ് ആയുര്‍വേദ ആശുപത്രി, മുക്കം.പി.ഒ, കോഴിക്കോട്. ഫോണ്‍: 9447338173, 9947578632
11. പി.ഇന്ദിരാദേവി, വെട്ടിക്കാട്ടില്‍, കടയിരുപ്പ്, കോലഞ്ചേരി, എറണാകുളം 682311. ഫോണ്‍: 9497144570
12. സുലൈമാന്‍ അസ്ഹറലി, രാജാ മസ്ജിത്, ചാവക്കാട്, തൃശൂര്‍. ഫോണ്‍: 9846363719
13. കെ.എസ്.ഷൈന്‍, സജ്ഞീവനി, കട്ടച്ചിറ, കോട്ടയം. ഫോണ്‍: 8547201249
14. വി.കെ. ശ്രീധരന്‍, സേര്‍ച്ച്, അണ്ണല്ലൂര്‍, തൃശൂര്‍. ഫോണ്‍: 9497073324
15. എക്കോഷോപ്പ്, കാര്‍ഷിക കര്‍മ്മസേന, കൃഷിഭവന്‍, കുടപ്പനകുന്ന്, തിരുവനന്തപുരം. ഫോണ്‍: 9447005998
16. എസ്.ജെ.സജ്ഞീവ്, ബയോ ടിപ്‌സ്, തിരുവനന്തപുരം. ഫോണ്‍: 9847878502
17. ഡോ.സാബു.റ്റി, വൃന്ദാവനം, പമ്മത്തല ക്ഷേത്രത്തിന് സമീപം, ഏണിക്കര, കരകുളം. ഫോണ്‍: 9447342377
18. കെ.ശ്രീധരന്‍, ശ്രീല ഇന്‍ഡസ്ട്രീസ്, കൊച്ചുവേളി, തിരുവനന്തപുരം. ഫോണ്‍: 9847878502
19. ജയിംസ്, കാട്ടില്‍ഹൗസ്, കാട്ടുകാമ്പാല്‍ പി.ഒ, നടുമുറി,കുന്നംകുളം, തൃശ്ശൂര്‍ . ഫോണ്‍: 9400476236, 04885 276236
20. ഹരീന്ദ്രന്‍ മാസ്റ്റര്‍, കാഞ്ചീപുരം, മൊകേരി പി.ഒ, പാനൂര്‍, കണ്ണൂര്‍. ഫോണ്‍: 9447391901
21. എം.എ.ജോണ്‍സണ്‍, ദര്‍ശനം സാംസ്‌ക്കാരിക വേദി, Kalandithazham, Chelavoor P.O, Kozhikkode-673571. ഫോണ്‍: 0495-2730091, 9447030091 ഈമെയില്‍: johnson.ma123@gmail.com
ചായമന്‍സയുടെ പോഷകഗുണങ്ങള്‍
100 ഗ്രാം ചായമന്‍സ ഇലയില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം-
* പ്രോട്ടീന്‍ 6.2-7.4 g : പേശികളുടെ അഥവാ മസിലുകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം വേണ്ടതാണ് പ്രോട്ടീന്‍. 100 ഗ്രാം ചായമന്‍സയില്‍ ഒരു മുട്ടയിലേതിന് തുല്യമായ അളവ് പ്രോട്ടീനുണ്ട് (ചായമന്‍സയുടെ മികച്ച് സ്വാദിന് അടിസ്ഥാനവും പ്രോട്ടീനാണ്).
* കാല്‍സ്യം 200-300 mg : ബലമുള്ള എല്ലിനും പല്ലിനും മുടിക്കും കാല്‍സ്യം കൂടിയേ തീരൂ. മറ്റേത് പച്ചക്കറിയില്‍ നിന്ന് ലഭിക്കുന്നതിലും കൂടുതല്‍ കാല്‍സ്യം ചായമന്‍സയില്‍ നിന്ന് കിട്ടും.
* ഇരുമ്പ് 9.3-11.4 mg : വിളര്‍ച്ചയകറ്റാന്‍ ഇരുമ്പ് കൂടിയേ തീരൂ. മറ്റേത് ചീരിയില്‍ ഉള്ളതിലും ഇരട്ടി ഇരുമ്പ് ചായാമന്‍സയില്‍ അടങ്ങിയിട്ടുണ്ട്.
* വിറ്റാമിന്‍ എ 1357 IU : കാഴ്ചശക്തിക്കും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ യുടെ നല്ലൊരു സ്രോതസ്സാണ് ചായമന്‍സ.
* വിറ്റാമിന്‍ ബി 165-205 mg : എല്ലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും ഇരുമ്പ് സ്വീകരിക്കാനും വിറ്റാമിന്‍ ബി കൂടിയേ തീരൂ.
ചായമന്‍സയില്‍ അടങ്ങിയ പ്രധാന പോഷകങ്ങളാണ് മേല്‍സൂചിപ്പിച്ചത്. ഇവ കൂടാതെ ആരോഗ്യത്തിന് ഗുണകരമായ മറ്റനേകം ധാതുക്കളും പോഷകഘടകങ്ങളും ചായമന്‍സയിലുണ്ട്.
ചായമന്‍സ ഉത്ഭവിച്ച സ്ഥലമെന്ന് കരുതുന്ന മെക്‌സിക്കോയിലെ യുകാറ്റന്‍ ഉപദ്വീപിലുപയോഗിക്കുന്ന 137 ഇനം പച്ചക്കറികളുടെ പോഷകഗുണങ്ങള്‍ താരതമ്യം ചെയ്ത് 1952 ല്‍ ഒരു പഠനം നടക്കുകയുണ്ടായി. ആ പഠനത്തില്‍ ചായമന്‍സ ബീറ്റ-കരോട്ടിനിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തും, വിറ്റാമിന്‍ സിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തും, കാല്‍ത്സ്യത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്തും, ഇരുമ്പിന്റെ കാര്യത്തില്‍ ആറാംസ്ഥാനത്തും എന്നാണ് കണ്ടത്. ചൂടാക്കുമ്പോള്‍ വിറ്റാമിന്‍ സി നല്ലൊരു പങ്ക് നഷ്ടപ്പെടുമെങ്കിലും, ശരിയായി പാകംചെയ്ത 25 ഗ്രാം ചായമന്‍സയില്‍ നിന്ന് ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ സി കിട്ടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
(വിവരങ്ങള്‍ക്ക് കടപ്പാട്: 'ചായാമന്‍സ-പോഷകസമൃദ്ധമായ കറിഇല', by അഡ്വ.ആര്‍.സജു. പ്രസാദകര്‍: ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം, തിരുവനന്തപുരം. ഫോണ്‍: 9249482511, 04712269780)
7 comments:
dont you have enough herbs and plants resistant to drought in kerala. It is a shame you are not thinking of the cosequences of foreign plants and animals on native specis. you are not even giving corect instructions on cooking this. this contains cyanide. kills domestic animals and injurious to health of people. keralathil ulla chthi chembarathi pathal eva okke pracharipiikkuka.
Can our scientists conduct a study on this plant and inform the public?
@joeaverage ......കാര്‍ഷികവൃത്തിയും ജൈവഅധിനിവേശവും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് താങ്കള്‍ ഇത്തരമൊരു കമന്റിട്ടത്. നമ്മുടെ നാട്ടില്‍ കൃഷിചെയ്യുന്ന കപ്പയും പപ്പായയും പച്ചമുളകും തക്കാളിയും എല്ലാം കാര്‍ഷികവൃത്തിയുടെ ഭാഗമായി അന്യനാടുകളില്‍ നിന്ന് ഇവിടെയെത്തുകയും കര്‍ഷകര്‍ നട്ടുവളര്‍ത്തുകയും ചെയ്ത സസ്യയിനങ്ങളാണ്. ചായമന്‍സയും അങ്ങനെയൊരു കാര്‍ഷിക സസ്യമാണ്. കര്‍ഷകര്‍ നട്ടാലേ അവ വളരൂ, തനിയെ ഒരിടത്തും ഉണ്ടാകില്ല, പെരുകില്ല.
താങ്കള്‍ ഉത്ക്കണ്ഠപ്പെടുന്ന സംഗതി ആഫ്രിക്കന്‍ പായലും ധൃതരാഷ്ട്രപച്ചയും പോലുള്ള അധിനിവേശ സസ്യങ്ങളുടെ കാര്യത്തില്‍ ശരിയാണ്. അത്തരം ഇനങ്ങള്‍ തനിയെ വളര്‍ന്ന് പെരുകി ആവാസവ്യവസ്ഥകളില്‍ നാശം വിതയ്ക്കും. അതിനാല്‍, അധിനിവേശയിനങ്ങളെയും കാര്‍ഷികസസ്യങ്ങളെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
രണ്ടാമത് താങ്കള്‍ ഉന്നയിട്ട ആരോപണം ചായമന്‍സയില്‍ ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുള്ള കാര്യമാണ്. അതാണ് കട്ടുണ്ട് എന്ന് പറഞ്ഞാലര്‍ഥം, കപ്പയിലെ കട്ടുപോലെ. അതുകൊണ്ടാണ് ചായമന്‍സ പച്ചയ്ക്ക് ഉപയോഗിക്കരുത് എന്ന് പ്രത്യേകം നിര്‍ദ്ദേശിക്കാറ്. കൊളംബസിന്റെ കാലത്തിനും മുമ്പേ മായന്‍മാര്‍ അവരുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയിരുന്ന സസ്യമാണ് ചായാമന്‍സ. കട്ടിന്റെ കാര്യം അവര്‍ക്കും അറിയാമായിരുന്നു. വേവിച്ച് മാത്രമേ അവരും ഇത് ഭക്ഷിച്ചിരുന്നുള്ളൂ. കഴിഞ്ഞ 60ലേറെ വര്‍ഷമായി അമേരിക്കയിലും മറ്റും ചായാമന്‍സയുടെ ഗുണദോഷങ്ങളെപ്പറ്റി വളരെ ആധികാരികമായി നടക്കുന്ന പഠനങ്ങളില്‍ പറയുന്നത് ശരിക്കും ഒരു മിനിറ്റ് വേവിക്കുമ്പോള്‍ തന്നെ അതിലെ ഹൈഡ്രോസൈനിക് ആസിഡ് പോകും എന്നാണ്. എങ്കിലും 10-15 മിനിറ്റ് വേവിച്ച് മാത്രമേ ചായാമന്‍സ ഉപയോഗിക്കാവൂ എന്നാണ് എല്ലാവരോടും നിര്‍ദ്ദേശിക്കാറുള്ളത്. പച്ചയ്ക്ക് ഇത് കഴിച്ചാല്‍ മാത്രമേ, താങ്കള്‍ പറഞ്ഞ പ്രശ്‌നം ഉണ്ടാകൂ എന്ന് സാരം -ജോസഫ് ആന്റണി
വേവിച്ച് കട്ട് ഊറ്റി കളയണോ?
@Anonymous...വേവിച്ച് കട്ട് ഊറ്റിക്കളയേണ്ട കാര്യമില്ല. കുറഞ്ഞത് പത്ത് മിനുറ്റ് വേവിച്ചാല്‍ മതി. ചീരയുടെ മറ്റും പാകംചെയ്യുമ്പോലെ.
Chayamansa Miracle Plant . വീട്ടുമുററത്തും നട്ടുവളര്‍ത്താം .പോഷകസമ്പന്നമായ ഔഷധചീര . മോഹനന്‍ കടവില്‍
ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.
അലുമിനിയം പാത്രത്തിൽ വേവിക്കാൻ പടില്യനുണ്ടോ ?
Post a Comment