Monday, November 30, 2009

ആധുനിക ജ്യോതിശാസ്ത്രത്തിന് 400

1609 നവംബര്‍ 30ന് പാദുവയില്‍ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു.

ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.......അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട് ചാരഗ്ലാസിന് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത് ആ രാത്രിയാണ്.

ആധുനിക ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച ആ സംഭവത്തിന്റെ നാനൂറാം വാര്‍ഷികമാണിന്ന്.

5 comments:

Joseph Antony said...

1609 നവംബര്‍ 30ന് പാദുവയില്‍ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു.ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.......അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന് തുടക്കം കുറിച്ചതിന്‍റെ നാനൂറാം വാര്‍ഷികമാണിന്ന്

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

കാലതിന്റെ ഇടി മുഴക്കം

ശ്രീ said...

1609 മുതല്‍ 2009 വരെയുള്ള സമയം നമുക്ക് എന്തെല്ലാം അറിവുകള്‍ തന്നു... അല്ലേ? ഇനിയെന്തെല്ലാം അറിയാനിരിയ്ക്കുന്നു.

ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി, മാഷേ

സുശീല്‍ കുമാര്‍ said...

മനുഷ്യന്‍ എനി എവിടേക്കെല്ലാം!!

സുശീല്‍ കുമാര്‍ said...
This comment has been removed by the author.