Friday, September 21, 2012

ഭൗതികശാസ്ത്രത്തിന്റെ കഥ


The Story Of Physics  - http://www.iucaa.ernet.in/~scipop/Literature/tsop/tsop48.html

1980 കളുടെ മധ്യേ Science Age മാഗസിനില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പെട്ട 'സ്റ്റോറി ഓഫി ഫിസിക്‌സ്' ഇപ്പോഴും ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള ആരെയും ആകര്‍ഷിക്കും. തിരുവനന്തപുരം സ്വദേശിയും നിലവില്‍ പൂണെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സി (IUCAA)ലെ പ്രാപഞ്ചികശാസ്ത്രജ്ഞനുമായ ഡോ.താണു പത്മനാഭനാണ് ഇതിന്റെ രചന നിര്‍വഹിച്ചത്, കീത്ത് ഫ്രാന്‍സിസ് വരയും.

ശാസ്ത്രവിഷയങ്ങള്‍ നര്‍മഭാവനയോടെ വിവരിക്കുകയെന്നത് അങ്ങേയറ്റം ദുഷ്‌ക്കരമാണ്. താണു പത്മനാഭന്‍ അത് സാധിച്ചിരിക്കുന്നു. തീയുടെ കണ്ടുപിടിത്തം മുതല്‍ ഭൗതികശാസ്ത്രം വളര്‍ന്ന വഴികളിലൂടെ ഈ കാര്‍ട്ടൂണ്‍ പരമ്പര നമ്മളെ നയിക്കുന്നു. കണികാഭൗതികവും സ്ട്രിങ് തിയറിയും വരെ അത് എത്തുന്നു. അസാധാരണമായ ഒരു യാത്ര.

Note - FEC എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ ഡോ.കെ.പി.അരവിന്ദന്‍ പങ്കിട്ടതാണ് ഈ ലിങ്ക്. ഈ പോസ്റ്റിലുള്ള കളര്‍ചിത്രം 1984-86 കാലത്ത് Science Age ല്‍ പ്രസിദ്ധീകരിച്ചത്, ഡോ.മനോജ് കോമത്ത് സ്‌കാന്‍ ചെയ്ത് FEC യില്‍ പോസ്റ്റ് ചെയ്തതാണ്.


2 comments:

Joseph Antony said...

1980 കളുടെ മധ്യേ Science Age മാഗസിനില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചപ്പെട്ട 'സ്റ്റോറി ഓഫി ഫിസിക്‌സ്' ഇപ്പോഴും ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുള്ള ആരെയും ആകര്‍ഷിക്കും. ഡോ.താണു പത്മനാഭനാണ് ഇതിന്റെ രചന നിര്‍വഹിച്ചത്, കീത്ത് ഫ്രാന്‍സിസ് വരയും.

Babu Kalyanam said...

ഇത് മലയാളത്തില്‍ തളിര്‍ മാസികയില്‍ ഉണ്ടായിരുന്നു. പണ്ട് തളിര്‍ പീ ഡി എഫ് ആയി കിട്ടിയിരുന്ന കാലത്ത് ഞാന്‍ എല്ലാം സേവ് ചെയ്തു വച്ചതും ആയിരുന്നു. പക്ഷെ എല്ലാം നഷ്ടപ്പെട്ടു പോയി. :) നന്ദി മാഷെ.