Thursday, July 05, 2012

ഇതാ 'ചാള്‍സ് രാജകുമാരന്‍'!


ഇക്വഡോറിലെ മഴക്കാടുകളില്‍ ഇനി 'ചാള്‍സ് രാജകുമാരനെ' കണ്ടാല്‍ അത്ഭുതപ്പെടരുത്. അവിടെ മരങ്ങളിലോ നീരൊഴുക്കിലോ ചിലപ്പോള്‍ 'രാജകുമാരനെ' കാണാം. 

ഇക്വഡോറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ.ലൂയിസ് എ.കൊളൊമ നാലുവര്‍ഷം മുമ്പ് തിരിച്ചറിഞ്ഞ തവളയ്ക്ക്, വെയ്ല്‍സ് രാജകുമാരന്റെ പേരാണിട്ടിരിക്കുന്നത്. 'ഹൈലോസ്‌കിര്‍ട്ടസ് പ്രിന്‍സ്ചാള്‍സി' (Hyloscirtus princecharlesi) എന്നാണ് തവളയ്ക്കിട്ടിരിക്കുന്ന പേര്.

മഴക്കാടുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചാള്‍സ് രാജകുമാരന്‍ നല്‍കുന്ന പിന്തുണ പരിഗണിച്ചാണ് ആ ജീവിക്ക് രാജകുമാരന്റെ പേര് നല്‍കിയത്. 

ഒരു മ്യൂസിയത്തിനുവേണ്ടി ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് പുതിയ തവളയെ ഡോ.കൊളൊമ 2008 ല്‍ തിരിച്ചറിഞ്ഞത്. അതിനെ തുടര്‍ന്ന് ഇക്വഡോറിലെ കൊറ്റാക്കാച്ചി-കയാപ്പസ് നാഷണല്‍ പാര്‍ക്കില്‍ നടന്ന തിരച്ചിലില്‍ ആ വര്‍ഗത്തില്‍പെട്ട കൂടുതല്‍ തവളകളെ കണ്ടെത്തി.

പക്ഷേ, അവയുടെ എണ്ണം പരിമിതമാണെന്നും അതിനാല്‍ ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'രാജകുമാരന്‍' വംശനാശഭീഷണിയിലാണെന്ന് സാരം. (കടപ്പാട്: Amphibian Ark)


1 comment:

Joseph Antony said...

ഇക്വഡോറിലെ മഴക്കാടുകളില്‍ ഇനി 'ചാള്‍സ് രാജകുമാരനെ' കണ്ടാല്‍ അത്ഭുതപ്പെടരുത്. അവിടെ മരങ്ങളിലോ നീരൊഴുക്കിലോ ചിലപ്പോള്‍ 'രാജകുമാരനെ' കാണാം. ഇക്വഡോറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ.ലൂയിസ് എ.കൊളൊമ നാലുവര്‍ഷം മുമ്പ് തിരിച്ചറിഞ്ഞ തവളയ്ക്ക്, വെയ്ല്‍സ് രാജകുമാരന്റെ പേരാണിട്ടിരിക്കുന്നത്. 'ഹൈലോസ്‌കിര്‍ട്ടസ് പ്രിന്‍സ്ചാള്‍സി' (Hyloscirtus princecharlesi) എന്നാണ് തവളയ്ക്കിട്ടിരിക്കുന്ന പേര്.