Tuesday, August 25, 2009

നാനൂറ്‌ വര്‍ഷം മുമ്പ്‌, ഈ ദിനത്തില്‍...

ഗലീലിയോയുടെ ദൂരദര്‍ശനിയെപ്പറ്റി ലോകം അറിഞ്ഞു

ആ സുദിനത്തിന്റെ നാനൂറാം വാര്‍ഷികം ഇന്നാണ്‌; 2009 ആഗസ്‌ത്‌ 25. ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്റെ പിറവി ഗലീലിയോയുടെ ടെലിസ്‌കോപ്പോടുകൂടിയാണ്‌. 'ചാരഗ്ലാസ്‌' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ടെലിസ്‌കോപ്പ്‌ ഗലീലിയോ വെനീഷ്യന്‍ വ്യാപാരികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്‌ 1609 ആഗസ്‌ത്‌ 25-നായിരുന്നു.

ആധുനിശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി, ആ ദൂരദര്‍ശനിയെ ആകാശ രഹസ്യങ്ങള്‍ തേടാന്‍ ഉപയോഗിച്ചു തുടങ്ങിയത്‌ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്‌; നവംബര്‍ 30-ന്‌. ഗലീലിയോയെയും അദ്ദേഹം ആരംഭിച്ച വാനനിരീക്ഷണത്തെയും ലോകം ഇപ്പോള്‍ ആഘോഷിക്കുകയാണ്‌; 2009-നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷ'മായി പ്രഖ്യാപിച്ചുകൊണ്ട്‌.
ഗൂഗിളും ഈ ദിനം പാഴാക്കിയിട്ടില്ല. മനോഹരമായ ഒരു ഡൂഡിലാണ്‌ ഗൂഗിളിന്റെ ഹോംപേജിലേത്‌.
കാണുക

3 comments:

Joseph Antony said...

ഗലീലിയോ ടെലിസ്‌കോപ്പ്‌ അവതരിപ്പിച്ചിട്ട്‌ ഇന്ന്‌ 400 വര്‍ഷം.

chithrakaran:ചിത്രകാരന്‍ said...

വളരെ ഉപകാരപ്രദമായ ഓര്‍മ്മപ്പെടുത്തലുകള്‍ :)

Anonymous said...

ശാസ്ത്രചിന്ത എന്നത് ഏതാണ്ട് അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പോസ്റ്റുകൾ വലിയ സേവനമാണു ചെയ്യുന്നത്. ഈ പോസ്റ്റിലേക്കു കൊണ്ടുവന്ന ചിത്രകാരനും നന്ദി