Sunday, January 06, 2013

പാവാട നിരോധിച്ചാല്‍ നാട് നന്നാവുമോ


ഇന്ത്യന്‍ നരവംശശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്‍.കെ.അനന്തകൃഷ്ണ അയ്യര്‍ രചിച്ച 'ദി കൊച്ചിന്‍ ട്രൈബ്‌സ് ആന്‍ഡ് കാസ്റ്റ്‌സി'ന്റെ രണ്ടാംവാല്യം 187-ാം പുറത്ത് നല്‍കിയിരിക്കുന്ന നായര്‍ സ്ത്രീകളുടെ ചിത്രമാണ് മുകളിലുള്ളത്. 'നായര്‍ സ്ത്രീകള്‍ അന്തര്‍ജനങ്ങളുടെ വേഷത്തില്‍' എന്നാണ് ചിത്രത്തിന് നല്‍കിയിട്ടുള്ള അടിക്കുറിപ്പ്. 1912 ല്‍ പ്രസിദ്ധീകരിച്ച ആ ഗ്രന്ഥത്തിലെ ചിത്രങ്ങളെല്ലാം, കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിതരീതികള്‍ പഠിക്കുന്നതിനിടെ താന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന് അനന്തകൃഷ്ണ അയ്യര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബലാത്സംഗത്തിന്റെയും പെണ്‍വാണിഭത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അതിന് കാരണം സ്ത്രീകളുടെ 'മാന്യമല്ലാത്ത വസ്ത്രധാരണമാണെ'ന്ന് വിധിയെഴുതാനും, 'മാന്യമായി വസ്ത്രം ധരിക്കൂ' എന്ന പരിഹാരം നിര്‍ദേശിക്കാനും രംഗത്തെത്തുന്നവരുടെ അറിവിലേക്കായാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരിലൊരു വിഭാഗത്തിന്റെ അന്നത്തെ വേഷമാണിത് (അപ്പോള്‍, താഴ്ന്ന വിഭാഗത്തിലുള്ളവരുടേത് എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തില്‍ തന്നെയുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍).

സ്ത്രീകളുടെ ഇപ്പോഴത്തെ 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍, നമ്മുടെ നാട്ടിലെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ശിലായുഗത്തിലേക്കൊന്നും പോയി നോക്കേണ്ട കാര്യമില്ല എന്നാണ് ഈ ചിത്രം വ്യക്തമാക്കുന്നത്. വെറും നൂറുവര്‍ഷം പിന്നിലേക്ക് നോക്കിയാല്‍ മതി. യൂറോപ്പില്‍ ഐന്‍സ്‌റ്റൈന്‍ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലത്ത്, കേരളത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെടുന്ന സമയത്ത് ഇവിടെ സ്ത്രീകളുടെ വേഷം ഇതായിരുന്നു.

ഇതൊന്നുമോര്‍ക്കാതെ, സ്‌കൂളുകളില്‍ പാവാട നിരോധിക്കാന്‍ എം.എല്‍.എ.സ്ഥാനത്തിരിക്കുന്നവര്‍ പോലും ആവശ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. 'സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ ബലാത്സംഗത്തിന്റെ കാരണമായി എത്ര അനായാസമായാണ് ഫെയ്‌സ്ബുക്ക് പോലുളള ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ പലരും വിധിയെഴുതുന്നത്. ഡല്‍ഹിയില്‍ യുവതി ക്രൂരമായ കൂട്ടമാനഭംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച ദാരുണ സംഭവമാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.

പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് ആണുങ്ങളില്‍ കാമതൃഷ്ണയുണര്‍ത്തും, അതുകൊണ്ട് സ്‌കൂളുകളില്‍ പാവാട നിരോധിക്കണം- ഇതാണ് രാജസ്ഥാനിലെ ബി.ജെ.പി. എം.എല്‍.എ.യുടെ വാദം. അടുത്തകാലം വരെ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മാറുമറയ്ക്കുക പോലുമില്ലായിരുന്നു എന്നല്ലേ മുകളില്‍ നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാക്കുന്നത് (മാറുമറയ്ക്കാന്‍ 'മുലക്കരം' നല്‍കേണ്ടിയിരുന്ന നാടാണിത്!). അന്ന് ആണുങ്ങള്‍ക്ക് കാമതൃഷ്ണ ഉണ്ടായിരുന്നില്ല എന്നാണോ മനസിലാക്കേണ്ടത്. അതോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കണ്ടുപിടിത്തമാണോ ബലാത്സംഗം എന്നത്!

കഴിഞ്ഞ ജൂണില്‍ ഈ ലേഖകന് ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ രണ്ടാഴ്ച കഴിയേണ്ടിവന്നു. 45 ലക്ഷം ജനങ്ങള്‍ വസിക്കുന്ന നഗരമാണത്. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരം. ഞങ്ങളെത്തിയ ദിവസം അവിടുത്തെ പത്രങ്ങള്‍ ഒന്നാംപേജില്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒരു സംഗതി, മെല്‍ബണില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് പോയ വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനം കുറഞ്ഞു എന്നതായിരുന്നു. ഒറ്റ ബലാത്സംഗം പോലും ആ ഒരുവര്‍ഷത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചതിന്റെ നിരക്കും വളരെ കുറവ്.

ശ്രദ്ധേയമായ സംഗതിയായിരുന്നു അത്. സ്ത്രീകളുടെ വേഷവിതാനവും വസ്ത്രധാരണവുമാണ് ബലാത്സംഗത്തിന് മുഖ്യകാരണമെങ്കില്‍, ഏറ്റവുമധികം ബലാത്സംഗം നടക്കേണ്ട നഗരങ്ങളിലൊന്നാണ് മെല്‍ബണ്‍. കാരണം, അത്ര 'പ്രകോപനപരമായ' വേഷത്തോടെ റോഡിലിറങ്ങാന്‍ സ്ത്രീകള്‍ അവിടെ മടിക്കുന്നില്ല.

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്.നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വായിച്ചില്ലേ. 'ഇന്ത്യയിലാണ് ബലാത്സംഗം നടക്കുന്നത്, ഭാരതത്തിലല്ല' എന്ന അത്യുഗ്രന്‍ കണ്ടുപിടിത്തമായിരുന്നു അങ്ങേരുടേത്. ഇന്ത്യ എന്നാല്‍ നഗരവത്കൃത ഇന്ത്യ. നഗരങ്ങള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമുള്ള ഇടങ്ങളാണ്. അവിടെയാണ് ബലാത്സംഗം. ഭാരതമെന്നാല്‍, ഗ്രാമീണ ഇന്ത്യ. അവിടെ ബലാത്സംഗങ്ങള്‍ കുറവാണ്.

പിറ്റെദിവസം ദേശീയമാധ്യമങ്ങള്‍ നേതാവിന്റെ വാദം കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി. രാജ്യത്ത് 75 ശതമാനം ബലാത്സംഗങ്ങളും നടക്കുന്നത് ആദിവാസി, ഗോത്ര മേഖലകള്‍ ഉള്‍പ്പടെയുള്ള ഗ്രാമങ്ങളിലോ നാട്ടിന്‍പുറങ്ങളിലോ ആണ്. 25 ശതമാനം സംഭവങ്ങളേ നഗരങ്ങളില്‍ അരങ്ങേറുന്നുള്ളൂ. 'പാശ്ചാത്യ സ്വാധീന'മെന്ന നേതാവിന്റെ ന്യായത്തെ മാത്രമല്ല (മെല്‍ബണിലെ ഉദാഹരണം ഓര്‍ക്കുക), മാന്യമായി വസ്ത്രം ധരിക്കാത്തതാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വാദിക്കുന്നവരെയും ഈ കണക്ക് ആശയക്കുഴപ്പത്തിലാക്കും, ഉറപ്പ്. നഗരത്തിലാണല്ലോ ഫാഷനനുസരിച്ചുള്ള 'പ്രകോപനപരമായ' വസ്ത്രധാരണം. ഗ്രാമങ്ങളില്‍ ഏതായാലും 'മാന്യമായി വസ്ത്രം ധരിക്കാതെ' സ്ത്രീകള്‍ പുറത്തിറങ്ങാന്‍ സാധ്യത കുറവാണല്ലോ. പക്ഷേ, ബലാത്സംഗം കൂടുതലും ഗ്രാമങ്ങളില്‍!

അപ്പോള്‍, 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ കൂട്ടുപിടിച്ച് ബലാത്സംഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലും, 'വസ്ത്രധാരണം മാന്യമായാല്‍' ബലാത്സംഗം കുറയുമെന്ന വാദത്തിലും കാതലായ എന്തോ പ്രശ്‌നമുണ്ട്. നമുക്ക് അതിലേക്ക് വരാം.

ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ബലാത്സംഗം ചെറുക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയ്ക്ക് നിഷ്‌ക്കളങ്കമായ രീതിയിലാണ് പലരും ഈ വാദം ഉന്നയിക്കുന്നത്. അത്തരമൊരു വാദം നമ്മളെ എവിടെയാണ് എത്തിക്കുകയെന്ന് അത്തരക്കാര്‍ ആലോചിക്കാറില്ല. എന്നാല്‍, വേറെ ചിലരുണ്ട്. അവര്‍ ഇതുന്നയിക്കുമ്പോള്‍, സാദാചാര പോലീസ് അവര്‍ക്കുള്ളിലിരുന്ന് പല്ലിളിക്കുന്നത് കാണാന്‍ കഴിയും. അത്തരക്കാരെ സമൂഹം സൂക്ഷിക്കണം.

ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഏറ്റവും കാതലായ ചോദ്യം, ഒരാള്‍ വസ്ത്രധാരണം നടത്തുന്നത് എങ്ങനെ വേണം എന്ന് നിശ്ചയിക്കാനുള്ള അവകാശം വേറൊരാള്‍ക്കുണ്ടോ എന്നതാണ്. മതപരമായ ചില സ്ഥാപനങ്ങളിലും സ്‌കൂളുകളിലും യൂണിഫോം നിര്‍ബന്ധമാണ്, അത് ഇഷ്ടമില്ലാത്തവര്‍ അങ്ങോട്ടു പോകേണ്ട കാര്യമില്ല. എന്നാല്‍, പൊതുസമൂഹം അത്തരമേതെങ്കിലും സ്ഥാപനമല്ല. പൊതുസമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള യൂണിഫോം നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.

നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ കേസെടുക്കാനുള്ള നിയമം നമ്മുടെ നാട്ടിലുണ്ട്. എറണാകുളം നഗരമധ്യത്തില്‍ നഗ്നനായി ഓടിയ ലോ കോളേജ് വിദ്യാര്‍ഥി പോലീസിന് കീഴടങ്ങിയത് ഏതാനും ദിവസം മുമ്പാണ്. അങ്ങനെയെങ്കില്‍, അത്തരം കേസുകളുടെ പരിധിയില്‍ വരാത്ത ഏത് വസ്ത്രധാരണ രീതിയെയും 'മാന്യമെന്ന്' പറയാമോ! ആ മാദണ്ഡമനുസരിച്ച്, മാന്യമായ വസ്ത്രധാരണില്ലാതെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും സ്ത്രീകള്‍ പുറത്തിറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ കേസാകേണ്ടതാണ്, വാര്‍ത്തയാകേണ്ടതാണ്.

അപ്പോള്‍, ബലാത്സംഗം നടക്കാതിരിക്കാനുള്ള 'മാന്യമായ വസ്ത്രധാരണം' ഏതാണ്. എന്താണ് ആ 'മാന്യത'യുടെ അളവുകോല്‍?

മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട് എന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് വാദിച്ചത്. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍, അധികൃതരുടെ ജാഗ്രത, സ്ത്രീകളോടുള്ള മനോഭാവം...ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍. അവയൊക്കെ നമ്മുടെ നാട്ടിലുമുണ്ടായാല്‍ സ്ത്രീകള്‍ എങ്ങനെ നടന്നാലും ഉപദ്രവിക്കപ്പെടണമെന്നില്ല എന്ന് ആ സുഹൃത്ത് പറഞ്ഞു.

അപ്പോള്‍, പ്രശ്‌നം മറ്റ് ചിലതാണ്. അതു പറയാതെ 'മാന്യമായ വസ്ത്രധാരണം' ബലാത്സംഗം ചെറുക്കാന്‍ അത്യാവശ്യമാണെന്ന് ഉരുവിട്ട് പഠിക്കുന്നു, പ്രചരിപ്പിക്കുന്നു.

മുകളില്‍ ഉന്നയിച്ച ചോദ്യത്തിലേക്ക് ഇവിടെ നമ്മള്‍ വീണ്ടുമെത്തുന്നു. എന്താണ് 'മാന്യമായ വസ്ത്രധാരണം'?

ഓര്‍ക്കുക, 'മാന്യമായ' സംഗതിയെന്നത് തികച്ചും ആപേക്ഷികമാണ്. നിങ്ങള്‍ക്ക് മാന്യമാണെന്ന് തോന്നുന്ന കാര്യം എനിക്ക് അങ്ങനെയാകണമെന്നില്ല. അപ്പോള്‍ 'മാന്യമായ വസ്ത്രധാരണം' എന്നതിനെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. രാജസ്ഥാനിലെ എം.എല്‍.എ.പറഞ്ഞതു മാതിരി, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താത്ത രീതിയിലുള്ള വസ്ത്രധാരണം എന്നാകും പലരും ഇതിനെ നിര്‍വചിക്കുക.

അതിന് (എന്നുവെച്ചാല്‍, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താതിരിക്കാന്‍) ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രധാരണം മതിയോ? മതിയാകാന്‍ വഴിയില്ല. കാരണം, നിലവില്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണ് വേഷംധരിക്കാറ്. അപ്പോള്‍, ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നതല്ല, ശരീരം പൂര്‍ണമായി മറയ്ക്കുന്നതാണ് 'മാന്യമായ വസ്ത്രധാരണം' എന്നാണോ! മുഖമൊഴികെ ബാക്കിയെല്ലാം മറയ്ക്കണോ! എങ്കിലേ പുരുഷന്‍മാര്‍ക്ക് കാമതൃഷ്ണ ഉണരാതിരിക്കൂ എന്നുണ്ടോ.

ഇവിടെ ഒരു പ്രശ്‌നം ഉത്ഭവിക്കുന്നു. സ്ത്രീകള്‍ മുഖം പുറത്തുകാട്ടുന്നത് 'മാന്യമാണോ'? അത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കില്ലേ. ഇണകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സ്ത്രീശരീരഭാഗങ്ങളിലൊന്ന് എന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്ന ചുണ്ടുകളും വദനഭാഗവും മുഖത്തല്ലേ......അപ്പോള്‍ മുഖവും മറയ്ക്കണം അല്ലേ!

ഇനി താഴെയുള്ള ചിത്രം നോക്കുക. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച വേഷമാണിത്.

ഒരുകൂട്ടം ചാക്കുകെട്ടുകളെ ആ രൂപങ്ങള്‍ അനുസ്മരിപ്പിക്കുന്നു. ചലിക്കുന്ന ചാക്കുകെട്ടുകള്‍. ചാക്കുകെട്ടുകളില്‍ സാധാരണഗതിയില്‍ അരിയോ അടയ്ക്കയോ ഒക്കെയാവാം. ഈ ചാക്കുകെട്ടുകളില്‍ പക്ഷേ, സ്ത്രീകളാണ്. മാന്യമായി വസ്ത്രം ധരിപ്പിച്ച് ധരിപ്പിച്ച് സ്ത്രീകളെ ഒറ്റയടിക്ക് എങ്ങനെ അരിയും അടയ്ക്കയും പോലുള്ള ചരക്കുകളാക്കി മാറ്റാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ഇവിടെ സ്ത്രീയെന്നത് മുഖംപോലും നഷ്ടപ്പെട്ട ഒന്നാണ്. പുരുഷന് സ്വകാര്യമായി അനുഭവിക്കാനുള്ള ഒന്ന്. സുരക്ഷിതത്വം നല്‍കാനെന്ന പേരില്‍ സ്ത്രീയുടെ എല്ലാം, സ്വാതന്ത്ര്യവും സ്വന്തം ശരീരത്തിന്റെ അവകാശവും, ശുദ്ധവായു പോലും കവര്‍ന്നെടുക്കപ്പെടുന്നു.

'മാന്യമായ വേഷംധരിച്ചേ സ്ത്രീകള്‍ നടക്കാവൂ' എന്ന് പ്രസ്താവിക്കുന്നവരില്‍നിന്ന് താലിബാനിലേക്കുള്ള അകലം എത്ര കുറവാണെന്ന് നോക്കുക!

നൂറുവര്‍ഷം മുമ്പ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും, 'മാന്യമായ വസ്ത്രധാരണം' എന്ന പേരില്‍ സ്ത്രീകള്‍ക്കുമേല്‍ ചിലര്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയും തമ്മിലുള്ള അന്തരമാണ് മുകളില്‍ നല്‍കിയിട്ടുള്ള രണ്ടു ചിത്രങ്ങളും വ്യക്തമാക്കുന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് നമ്മള്‍ എവിടുന്ന് എങ്ങോട്ടാണ് എത്തുന്നത്.

ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കലാണ്. കുറ്റം ബലാത്സംഗം ചെയ്തവനല്ല, അതിനിരയായ സ്ത്രീയുടെ വസ്ത്രധാരണത്തിനാണ് എന്ന് പറയുകയാണ് അതിലൂടെ. ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് അത്.

------

ഡല്‍ഹി സംഭവത്തിന്റെ വെളിച്ചത്തില്‍ പലരും ഉന്നയിച്ച ഒരു പ്രശ്‌നം, സ്ത്രീകളെന്തിന് രാത്രിയില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം പുറത്തിറങ്ങുന്നു എന്നതാണ്.

ഫെയ്‌സ്ബുക്കില്‍ ഞാനെഴുതിയ കാര്യം ഇവിടെ ആവര്‍ത്തിക്കട്ടെ- അടുത്ത വീട്ടിലെ ചേച്ചിയും എന്റെ ഭാര്യയും അടങ്ങിയ ഗ്രൂപ്പ് ഞങ്ങളുടെ കോളനിയില്‍ വൈകുന്നേരം കുറെ നേരം നടത്തം പതിവാണ്. അതിനിടെ അവര്‍ ചില ചര്‍ച്ചകളും നടത്തും.

കഴിഞ്ഞ ദിവസം ചര്‍ച്ച ഡല്‍ഹിയില്‍ നടന്ന ധാരുണ സംഭവത്തെക്കുറിച്ചായി. 'എന്തിനാ പെണ്‍കുട്ടികള്‍ സെക്കന്‍ഡ് ഷോക്ക് പോകുന്നത്, മറ്റ് ആണുങ്ങളുടെ കൂടെ രാത്രിയില്‍ പുറത്തുപോകുന്നത്' - അയല്‍പക്കത്തെ ചേച്ചി ചോദിച്ചു.

അപ്പോള്‍ സമയം ഏതാണ്ട് വൈകുന്നേരം ഏഴരയായിക്കാണും. ചേച്ചിയുടെ കൗമാരപ്രായക്കാരനായ മകന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നത് അവര്‍ കണ്ടു.  എന്റെ ഭാര്യ അപ്പോള്‍ ഒരു സംശയം ഉന്നയിച്ചു - 'ആണ്‍കുട്ടികള്‍ക്ക് ഇതൊന്നും ബാധകമല്ല, അല്ലേ!'

അവിടെയാണ് പ്രശ്‌നം. ആണ്‍കുട്ടികള്‍ക്ക് ഒന്നും പ്രശ്‌നമല്ല, അവര്‍ക്ക് വിലക്കുകളും ഇല്ല. സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യയ്ക്കാണെങ്കിലും അത് അനുഭവിക്കാനുള്ള ഭാഗ്യം പുരുഷന്‍മാര്‍ക്കേ ഇവിടെ ഉള്ളൂ!

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മറ്റുള്ളവരെ ബഹുമാനിക്കുക, അന്യന്റെ ദുഖത്തില്‍ പങ്കുചേരുക എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിന് പകരം, ആണ്‍കുട്ടികള്‍ക്ക് എന്തുമാകം എന്ന മെസേജ്, ചെറുപ്പത്തിലേ തന്നെ അച്ഛനമ്മമാര്‍ അവരില്‍ കുത്തിവെയ്ക്കുന്നു. അല്ലെങ്കില്‍, പെണ്‍കുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനത്തില്‍നിന്ന് ആണ്‍കുട്ടികള്‍ അത്തരമൊരു മനോഭാവം സ്വയം ആര്‍ജിക്കുന്നു.

ഈ ലേഖകന്റെ ബന്ധുവായ ഒരു സ്ത്രീ, മൂന്നുവയസ്സുള്ള കുറുമ്പുകാരിയായ ഒരു പെണ്‍കുട്ടിയെ 'നീ പെണ്‍കുട്ടിയാണ്, ഓര്‍മ വേണം' എന്ന് ശകാരിക്കുന്നത് ഒരിക്കല്‍ കേട്ടു. അങ്ങേയറ്റം വികൃതികളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അവര്‍. പക്ഷേ, ഒരിക്കല്‍ പോലും 'നീ ആണ്‍കുട്ടിയാണ്, ഓര്‍മ വേണം' എന്ന് സ്വന്തം മക്കളെ അവര്‍ ഉപദേശിക്കുന്നത് കേട്ടിട്ടില്ല!

നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രകടമായ വിവേചനത്തോടെ വളര്‍ത്തുന്നത് പുതിയ കാര്യമല്ല. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളില്‍ ആണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന വിശേഷ അവകാശങ്ങളും, പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്ന നിസ്സഹായാവസ്ഥയും എത്രയെന്ന് അറിയാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരപ്പാടിന്റെ ആത്മകഥയായ 'എന്റെ സ്മരണകള്‍' നോക്കുക.

വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അല്ലാതെ കതിരില്‍ വളംവെച്ചിട്ട് കാര്യമില്ലെന്ന് ഓര്‍ക്കുക. മറ്റുള്ളവരെ വിലമതിക്കാതെയും ബഹുമാനിക്കാതെയും വളരാന്‍ കുട്ടികളെ നമ്മള്‍ അനുവദിക്കുന്നു. എന്നിട്ട്, 'മാന്യമായി വസ്ത്രം ധരിക്കുക', 'രാത്രിയില്‍ പുറത്തിറങ്ങരുത്' തുടങ്ങിയ ഒറ്റമൂലികള്‍ക്ക് മേല്‍ കടിച്ചുതൂങ്ങുന്നു.

എളുപ്പത്തിലുള്ള പരിഹാരങ്ങളാണ് എല്ലാവര്‍ക്കും വേണ്ടത്, ചൊട്ടുവിദ്യകള്‍. ബലാത്സംഗത്തിന് വസ്ത്രധാരണത്തെ പഴിക്കുമ്പോഴും, ബലത്സംഗം ഒഴിവാക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് സ്ത്രീകളെ ഉളുപ്പില്ലാതെ ഉപദേശിക്കുമ്പോഴും, ജീവിത വിജയത്തിന് മനുഷ്യദൈവങ്ങളെ അഭയം പ്രാപിക്കുമ്പോഴുമെല്ലാം സംഭവിക്കുന്നത് അതാണ്. എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളുടെ അപകടത്തിലേക്ക് നമ്മള്‍ നിപതിക്കുന്നു.

89 comments:

Joseph Antony said...

ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കലാണ്. കുറ്റം ബലാത്സംഗം ചെയ്തവനല്ല, അതിനിരയായ സ്ത്രീയുടെ വസ്ത്രധാരണത്തിനാണ് എന്ന് പറയുകയാണ് അതിലൂടെ. ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് അത്.

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ നല്ല ലേഖനം.

sanathanan said...

ലേഖനകാരന്‍ കാണാത്തതും അതിനാല്‍ പറയാത്തതും ആയ ഒരു കാര്യം ഉണ്ട്.. അതിതാണ്.

അന്ന് എല്ലാ സ്ത്രീകളും ഇത് പോലെ ആയിരുന്നു വസ്ത്രം ധരിച്ചിരുന്നത്.. അതായത് ഇന്ന് മൊത്തം മൂടി നടക്കുന്നത് പോലെ അന്ന് തുറന്നു നടന്നിരുന്നു. അതിനാല്‍ തന്നെ തുറന്നുള്ള കാഴ്ചയില്‍ വലിയ പുതുമ ഇല്ലായിരുന്നു. ഇപ്പോള്‍ MLA പറഞ്ഞതിലും അങ്ങനെ ഒരു കാര്യമുണ്ട്.. ഒന്നുകില്‍ എല്ലാവരും കൊച്ചു പാവാട ധരിച്ചു നടക്കുക. അല്ലെങ്കില്‍ കൊച്ചു പാവാട ധരിക്കാതിരിക്കുക. ഒത്തിരി എണ്ണം നന്നായി മറച്ചും, കുറച്ചെണ്ണം കൊച്ചു പാവാട ധരിച്ചും നടക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നത്തെ ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതിനാല്‍ തന്നെ, കേരളത്തിലെ പഴയ ഒരു പടം വച്ച് ഇതിനെ വ്യാഖ്യാനിക്കുന്നത് അബദ്ധാവും..

SweetMAANU said...

Men have plenty to say about what women wear - now it's time to get our own back ... would you let your husband, son, brother or friend strut outside wearing any of the following 7 outfits: http://wtffashionshark.com/

pkdfyz said...

http://www.youtube.com/watch?v=JSIjfnpPCsg
മുകളിലെ വീഡിയോ ഇവടെ വരുന്ന എല്ലാരും കാണുക...
മെല്‍ബണില്‍ ഒരുപക്ഷെ താങ്കള്‍ പറയുന്ന പോലെ കാര്യങ്ങള്‍ ശരി ആയിരിക്കാം ..എന്നാല്‍ യുരോപിലും അമേരിക്കയിലും സ്ത്രീകല്ല്ക്ക് നേരെയുള്ള അക്രമം വേറെ ഏതു ദേശത്തെക്കാളും വളരെ കൂടുതാല്ലാണ്..പശ്ച്ത്യരുടെ വസ്ത്രധാരണതിന്റെ ദുരവസ്ഥ എന്തെന്ന് നമുക്ക് ഒരു വിശകലനം ഇല്ലാതെ തന്നെ മനസിലായതാണ്.
ഇന്നത്തെ ലോകത് തീര്‍ച്ചയായും 'മാന്യമായ' സംഗതിയെന്നത് തികച്ചും ആപേക്ഷികമാണ്. നിങ്ങള്‍ക്ക് മാന്യമാണെന്ന് തോന്നുന്ന കാര്യം എനിക്ക് അങ്ങനെയാകണമെന്നില്ല. അപ്പോള്‍ 'മാന്യമായ വസ്ത്രധാരണം' എന്നതിനെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. ഇസ്ലാമിക ലോകത് ദൈവം തന്നെ പഠിപ്പിച്ച രീതിയാണ്‌ ഹിജാബ്('മാന്യമായ വസ്ത്രധാരണം') ..മുസ്ലിം സ്ത്രീകള്‍ മഹാഭൂരിഭാഗവും സ്വന്തം ഇഷ്ട്ട പ്രകാരമാണ് അവ ധരികുന്നത്.
ന്യൂ യോര്‍ക്കില്‍ ഒരിക്കല്‍ ഒരു പോലീസ് ഓഫീസര്‍ മാന്യമായ വസ്ത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അതിനെതിരെ ഉടുതുണി ഉരിഞ്ഞു തുള്ളി ചിലര്‍ പ്രതിഷേടിച്ചു.സ്ലറ്റ് വോക് എന്നാണ് അവര്‍ അതിനു പേര്‍ ഇട്ടതു.ഇന്നും പലരും slut walk സമര മുറ ..അപരിഷ്കൃതമായ കലാഖട്ടതിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് നേരെ വളരെയധികം അക്രമം നടന്നിട്ടുണ്ട്. മാറിടം മറക്കാതെ സ്ത്രീകള്‍ നടന്ന കാലത്തും അവര്‍ക്കെതിരെ നടന്ന അക്രമഗല്‍ കുറവോന്നുമല്ല.പരിഷ്കൃതമായ ഇന്നത്തെ സമൂഹങ്ങളില്‍ മോശമായ വസ്ത്ര ധാരണം പലപ്പോഴും അവര്കെതിരെ ഉള്ള അക്രമത്തിനു കാരണമാവുന്നുട് .തള്ളി കളഞ്ഞാലും ലോകത്തുള്ള എല്ലാ ദേശക്കാരും (ന്യൂ യോര്‍ക്കിലെ പോലീസ് ഓഫീസറെ ഓര്‍ക്കുക )സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരികണം എന്ന് അവ്യശപെടുന്നു.

pkdfyz said...

സ്ത്രീകള്‍ ഹിജാബ് ധരിച്ചു നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ അവര്കെതിരെയുള്ള അക്രമം വളരെയേറെ കുറവാണു എന്നാ കാര്യം ലേഖകന്‍ ജോസഫ്‌ എന്തോണി മനപൂര്‍വം മറച്ചു വെച്ചതാണോ ??
ഒരു പരിധി വസ്ത്ര ധാരണം കാരണം ആവുന്നുണ്ട് എല്ലാരും കരുതുന്നത് പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാമ ഭ്രാന്തന്മാരെ ഏതു കാറ്റഗറിയിലാണ് പെടുത്തുക.?? .സ്ത്രീകളെ ലൈഗിക ഉപകരണം ആയി ആധുനിക ലോകം അഥവാ മാര്‍ക്കറ്റിംഗ് ലോകം ആകി തീര്‍ത്തത് അവളുടെ വസ്ത്ര ഉരിഞ്ഞു കൊണ്ടാണ് എന്നത് ഇവടെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് .ഹിജാബ് ഒരു അടിച്ചമാര്തളിന്റെയോ അസ്വാന്തത്ര്യംതിന്റെയോ അടയാളം അല്ല.പക്ഷെ "പലരും" വരുത്തി തീര്‍ക്കാന്‍ പെടാപാട്പെടുന്നു.സ്ത്രീ ഹിജാബ് ധരിച്ചു ഞാന്‍ മാന്യമായ സ്ത്രീയാണ് എന്ന് സമൂഹത്തെ അറിയിക്കാന് അത്.സ്വന്തം ശരീരം സ്വന്തം ഭര്‍ത്താവിന് മാത്രം അവകാശപെട്ടത്‌ എന്ണ്‌ാണ് .കാമ കണ്ണുകള്‍ക്ക്‌ ഇര ആവരുത്.പുരുഷന് ദര്‍ശനം മാത്രം മതി കാമതൃഷ്ണ ഉള്ളവര്‍ ആക്കുവാന്‍ എന്നതാണ് സത്യം.കന്യസ്ത്രീകള്‍ ഹിജാബ് ധരിച്ചാല്‍ കുഴപ്പമില്ല പക്ഷെ മുസ്ലിം വനിതകള്‍ അതെ കാരണം കൊണ്ട് ഹിജാബ് ധരിച്ചാല്‍ അത് പ്രാകൃതമായി ചിത്രികരിക്കപെടുന്നു .ഇരട്ടതാപ്പു അല്ലെ.

pkdfyz said...

കടുത്ത നിയമങ്ങളും അവ കൃത്യമായി നിര്‍വഹികപെടുകയും വേണം.അതിനു ഇവ്ടെതെ ഭരണകൂടവും നീതിപീടവും തയാറാകണം.ഒരു ദയയും അക്കൂട്ടര്‍ അര്‍ഹികുന്നില്ല.പിച്ചിചീന്തിയെടുത്ത സ്വപനങ്ങക്ക് പകരമായി അവരെ കഴുമരം കയറ്റണം.
പിന്നെ ഉടുതുണിയില്ലാതെ പാതിരാക് പൊതു സ്ഥലങ്ങളില്‍ തുള്ളുക കൂടി സ്വാതന്ത്ര്യം എന്ന് പറയുന്നത് വിഡ്ഢിത്തം ആണ്.ആരാ എപ്പഴ എന്ന് പറയാന്‍ പറ്റില്ല ..ഇര ആരുമാകാം അത് പോലെ തന്നെ അക്രമിയും ...
നമ്മുടെ പെങ്ങന്മാരെയും അമ്മമാരെയും ഭാര്യയും മറ്റും ഇത് പോലുള്ള അക്രമത്തില്‍ രക്ഷ നേടണം എങ്കില്‍ അവരും അച്ചടക്കം പാലികെണ്ടാതുണ്ട്.മാന്യമായി തന്നെ വസ്ത്രം ധരികുക..അപകടകരമായ സ്ഥല കാലങ്ങളില്‍ എത്തിപെടാതെ ശ്രദ്ധിക്കുക..റിസ്ക്ക് എടുക്കരുത്..സ്വന്തത്ര്യം തട്ടി തെറിപിക്കാനും മറ്റും കാമ ഭ്രാന്തന്‍മാര്‍ വഴിയോരങ്ങളില്‍ കാത്തു നില്ക്കുന്നുണ്ട്.അതിനു നാട്ടിന്‍പുറം പാലക്കാട്‌ ,ഡല്‍ഹി, ന്യൂ യോര്‍ക്ക് ലണ്ടന്‍ ,മെല്‍ബോണ്‍ എന്നാ ദേശാന്തരമില്ല ...ഓര്‍ക്കുക ഓര്‍ത്താല്‍ നന്ന്‌...

Joseph Antony said...

'ബലാത്സംഗം ചെറുക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയ്ക്ക് നിഷ്‌ക്കളങ്കമായ രീതിയിലാണ് പലരും ഈ വാദം ഉന്നയിക്കുന്നത്. അത്തരമൊരു വാദം നമ്മളെ എവിടെയാണ് എത്തിക്കുകയെന്ന് അത്തരക്കാര്‍ ആലോചിക്കാറില്ല. എന്നാല്‍, വേറെ ചിലരുണ്ട്. അവര്‍ ഇതുന്നയിക്കുമ്പോള്‍, സാദാചാര പോലീസ് അവര്‍ക്കുള്ളിലിരുന്ന് പല്ലിളിക്കുന്നത് കാണാന്‍ കഴിയും'...... പാലക്കാടന്‍, ലേഖനത്തിലുള്ള ഈ ഭാഗത്തെ രണ്ടാമത്തെ വാചകം ശ്രദ്ധിക്കുക....താങ്കളുടെ കമന്റുകള്‍ കാണുമ്പോള്‍ ഒരു പല്ലിളി തെളിഞ്ഞുകാണാം...!

ഏതായാലും ഇവിടെ വന്ന് കമന്റുകളിടുന്നതിന് നന്ദി.

Manoj മനോജ് said...

"സ്ത്രീകള്‍ ഹിജാബ് ധരിച്ചു നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ അവര്കെതിരെയുള്ള അക്രമം വളരെയേറെ കുറവാണു എന്നാ കാര്യം ലേഖകന്‍ ജോസഫ്‌ എന്തോണി മനപൂര്‍വം മറച്ചു വെച്ചതാണോ ??"

:) അപ്പോൾ ഹിജാബ് ധരിച്ചാലും ബലാൽ‌സംഗം ചെയ്യപ്പെടും.. എല്ലാം മൂടി വെച്ച് നടന്നിട്ടും എന്തേ അത് സംഭവിക്കുന്നു?

അമേരിക്കയിലും യൂറോപ്പിലും ഒക്കെ കണക്കുകൾ കൂടുവാൻ കാരണം “ഇരകൾ” അവ റിപ്പോർട്ട് ചെയ്യുന്നു എന്നതാണു.. മിഡിൽ‌-ഈസ്റ്റ് ദേശങ്ങളിൽ അണ്ടർ റിപ്പോർട്ടിങ്ങ് നടക്കുന്നു എന്ന് അവിടെ നിന്നുള്ള സ്ത്രീ പ്രവർത്തകർ തന്നെ യു.എൻ.ൽ വെളിപ്പെടുത്തിയിരുന്നു... അപ്പോൾ മൂടി വെയ്ക്കപ്പെട്ടിരിക്കുന്ന യഥാർത്ഥ കണക്കുകൾ പുറത്ത് വരുകയാണെങ്കിൽ സ്ത്രീ വസ്ത്രസദാചാരവാദികളുടെ പൊടി പോലും കണ്ടു പിടിക്കുവാൻ കഴിയുമോ ;)

2011ലെ ഇന്ത്യയുടെ ഔദ്യോഗിക ക്രൈം കണക്ക് പ്രകാരം 24000ത്തോളം ബലാൽ‌സംഗ കേസുകളിൽ 14വയസ്സിനു താഴെ പ്രായമുള്ള 10% കുട്ടികളെയാണു ബലാൽ‌സംഗം ചെയ്യപ്പെട്ടത്... മിഡിൽ ഈസ്റ്റിൽ നിന്ന് വിദ്യാർത്ഥിനികളെ വരെ തട്ടി കൊണ്ട് പോകലും ബലാൽ‌സംഗങ്ങളും ഇടതടവില്ലാതെ റിപ്പോർട്ട് ചെയ്യപ്പെടുന്നു (അവിടെയൊക്കെ കടുത്ത നിയമങ്ങൾ ഉണ്ടായിട്ട് പോലും)... അപ്പോൾ വസ്ത്ര ധാരണത്തിനു എന്ത് സ്ഥാനമാണുള്ളത്??

സ്ത്രീകളെ വീടിനുള്ളിൽ അടച്ചിടുക എന്ന മതഭ്രാന്തന്മാരുടെ മധുരത്തിൽ പൊതിഞ്ഞ ഗുളികയാണു സദാചാര-സംസ്കാര വാദം :(

Joseph Antony said...

സൂര്യ ടിവിയില്‍ ഒരു പരിപാടി -മേജര്‍ രവിയും മോഹന്‍ലാലുമൊക്കെ പങ്കെടുത്തത്, ശ്രീകണ്ഠന്‍ നായര്‍ മോണിറ്റര്‍ ചെയ്തത്. തീരാറായപ്പോഴാണ് കണ്ടത്.....വിഷയം സ്ത്രീപീഡനം തന്നെ. സദസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ ചോദ്യം - 'പീഡനം ഒഴിവാക്കാന്‍ രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങേണ്ട എന്ന് പറയുന്നതിന് പകരം, വൈകിട്ട് ആറുമണി കഴിഞ്ഞാല്‍ ആണുങ്ങളെ പുറത്തുവിടാതെ വീട്ടില്‍ പൂട്ടിയിട്ടാല്‍ പോരെ!'

ശ്രീജിത് കൊണ്ടോട്ടി. said...

ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കലാണ്. കുറ്റം ബലാത്സംഗം ചെയ്തവനല്ല, അതിനിരയായ സ്ത്രീയുടെ വസ്ത്രധാരണത്തിനാണ് എന്ന് പറയുകയാണ് അതിലൂടെ. ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് അത്.

മികച്ച ലേഖനം..

ajith said...

മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട് എന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് വാദിച്ചത്. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍, അധികൃതരുടെ ജാഗ്രത, സ്ത്രീകളോടുള്ള മനോഭാവം...ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍. അവയൊക്കെ നമ്മുടെ നാട്ടിലുമുണ്ടായാല്‍ സ്ത്രീകള്‍ എങ്ങനെ നടന്നാലും ഉപദ്രവിക്കപ്പെടണമെന്നില്ല എന്ന് ആ സുഹൃത്ത് പറഞ്ഞു.

വളരെ ശരിയായ കാര്യം. ചില വിദേശ രാജ്യങ്ങളില്‍ ജീവിച്ചുള്ള പരിചയം കൊണ്ട് ഞാന്‍ ഈ വാക്കുകളെ സപ്പോര്‍ട്ട് ചെയ്യുന്നു

SweetMAANU said...

കണ്ട് കൊതി തോന്നിയ പെണ്ണ് ഏതായാലും തമ്പ്രാക്കന്മാർ അന്തിയുറങ്ങാൻ വീട്ടിൽ വരുമ്പോൽ അവിടെയുള്ളവർ സ്വീകരിച്ചിരുന്ന രീതിയാണിത് മലയാളത്തിൽ താലപ്പൊലി എന്നു പറയും :D

ഇന്നും സ്ത്രീകളെ അതേ പേരിൽ നേതാക്കന്മാർ ഉദ്ഘാടനം ചെയ്യാൻ വരുമ്പോൾ ഉപയോഗിക്കുന്നു :p

http://keralawindow.net/hindu%20_festivals_files/thala.gif

Myna said...
This comment has been removed by the author.
Myna said...

'സ്ത്രീ ഹിജാബ് ധരിക്കുന്നത് ഞാന്‍ മാന്യമായ സ്ത്രീയാണ് എന്ന് സമൂഹത്തെ അറിയിക്കാന് അത്.സ്വന്തം ശരീരം സ്വന്തം ഭര്‍ത്താവിന് മാത്രം അവകാശപെട്ടത് എന്നാണ'

പുരുഷന്‍ ഇഷ്ടമുള്ള വേഷം തിരഞ്ഞെടുക്കുമ്പോള്‍ പാവം ഭാര്യ അറിയുന്നോ നാട്ടിലുളള പെണ്ണുങ്ങള്‍ കണ്ട് ആസ്വദിക്കുകയാണെന്ന്..ഭാര്യമാരെ ജാഗ്രതൈ!
രാത്രിയോ പകലോ നിങ്ങള്‍ ഭര്‍ത്താക്കന്മാരെ പുറത്തിറക്കരുത്. പെണ്ണെന്നു തോന്നുന്ന ആരെക്കണ്ടാലും ബലാത്സംഗം ചെയതേക്കും...

pkdfyz said...

അവിഞ്ഞ സദാചാര പോലീസ് കളിക്കാനും ഒന്നും ഞാനില്ല ..എന്നെ കൊണ്ട് പറ്റില്ല..എന്റെ വാക്കുകളെ സദാചാര പോലിസ് എന്ന് പറഞ്ഞു നിസാര വലികരിക്കാന്‍ ആണ് താങ്കള്‍ ശ്രമികുന്നത്.പിന്നെ എന്റെ "സദാചാര പോലിസ് " എന്റെ കുടുംബത്തിലും സുഹൃതുകളിലും സഹപ്രവതകരിലും ഒതുങ്ങുന്നു ..
എന്റെ വാകുകളെ നിസരവല്‍കരിക്കാനുള്ള താങ്കളുടെ അടവാണ് ഈ സദാചാര പോലിസ് വിളി

pkdfyz said...

മൈനയോട്...
നിങ്ങള്‍ എന്താണ് പറഞ്ഞത് എന്ന് മനസിലായില്ല..
പുരുഷന്റെ വേഷവിധാനം ഒന്നും തന്നെ സ്ത്രീകളെ ശാരീരികമായി ഒന്നും ചെയ്യുന്നില്ല ..പെണ്ണുങ്ങള്‍ സെക്ഷ്വലി കണ്ടു അസ്വടികുകയില്ല തന്നെ...വല്ലവരും അങ്ങനെ ഉണ്ടെകില്‍ മാനസികമായ അസുഖം തന്നെയാണത്..പറഞ്ഞു വന്നത് പുരുഷന് സ്ത്രീയുടെ മോശം വസ്ത്രം അവനില്‍ ലൈഗികമായി സ്വാധീനികുന്നു
മനോജിനോടെ...
മിട്ട്ലെ ഈസ്റ്റില്‍ അക്മം നടകുന്നുട്..വളരെ വിരളമായി..
5000ഉം 15ഉം തമ്മില്‍ വല്യ വിത്യസമുണ്ട് അതെ ഞാന്‍ പറഞ്ഞുള്ളൂ..ഹിജാബ് സ്ത്രീക് നല്‍കുന്ന സംരക്ഷണം ഒന്നും ചെറുതല്ല.
മിഡില്‍ ഈസ്റ്റില്‍ സ്ത്രീകല്ല്ക്ക് ലഭിക്കുന്ന സംരക്ഷണം കൂടുതാലാനു ..
എന്നപെട്ട അക്രമങ്ങളെ പെരുപിച്ചു കാട്ടി ആടിനെ പട്ടിയാക്കുന ഉദൈയ്പ്പു എന്തിനു മാഷേ ..
.

pkdfyz said...

ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കല്‍ അല്ല ..ഒരു പാട് സഹോദരിമാരോടും പെന്മാക്കലോടും ഉള്ള സ്നേഹമാണ് ..പരിഭവമാണ് .....
ബലാത്സംഗം ചെയ്തവന്‍ ശിക്ഷിക്കപെടനം ..പാവം ഇര ജീവിതകാലം മുഴുവനും വേട്ടയാടുന്ന വേദന പേറി നടുക്കയും ചെയ്യും...ആ അവസ്ഥ ഇനി ഒരു സഹോദരിക്കും ഉണ്ടാക്കരുത് എന്നാ നിഷ്കളങ്കമായ ഒരു അഭ്യര്‍ഥനയാണ്,ആവലാതിയാണ്.
പലപ്പോഴും മാന്യമല്ലാത്ത വസ്ത്രരീതി പുരുഷ സമൂഹത്തില്‍ ഉണ്ടാകുന്നതു കാമാത്രീശ്നതയാണ് എന്നത് മൂടിവെയ്ക്കാന്‍ പറ്റാത്ത സത്യം ആണ് .ചില പുരുഷവര്‍ഗത്തിന്റെ തോന്യസത്തിനു ഞാന്‍ മാപ് പറഞ്ഞു പാവമായ "അവളോട്" ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കട്ടെ

Viswaprabha said...

എനിക്കിപ്പോൾ വയസ്സായിത്തുടങ്ങി. ലിംഗോദ്ധാരണത്തിന്റെ നിരക്കു് പണ്ടത്തെ അപേക്ഷിച്ച് വളരെക്കുറഞ്ഞു. അതുകൊണ്ട് എനിക്കിപ്പോൾ ഒക്കെ തുറന്നു പറയാം.

ഞാൻ എന്റെ നല്ല യൗവനകാലം മുഴുവൻ ചെലവഴിച്ചതു് മുച്ചൂടും തുണിമൂടിനടക്കുന്ന "നല്ല" സ്ത്രീകളുള്ള ഒരു നാട്ടിലായിരുന്നു.

ഒരു ദിവസം ജോലിസംബന്ധമായി ഒരു ഓഫീസിൽ പോയി. അവിടെ, ആ മുറിയിൽ, സന്ദർഭവശാൽ ഒരു പെൺപിറന്നോളേ ഉണ്ടായിരുന്നുള്ളൂ.

പൂർണ്ണമായും ഹിജാബിൽ പൊതിഞ്ഞിരുന്ന അവൾ ഇരുന്നിരുന്നിരുന്ന മേശയ്ക്കു തൊട്ടിപ്പുറത്തു് കീഴെ ഇരുന്നു് ജോലി ചെയ്യേണ്ടിയിരുന്നതായിരുന്നു എന്റെ അവസ്ഥ.

ഹിജാബിന്റെ കഴുത്തുമുതൽ കണങ്കാൽ വരെ നീളുന്ന ഒരൊറ്റ സിബ് ആയിരുന്നു അവളുടെ പൂർണ്ണാച്ഛാദനത്തിനും പൂർണ അനാവരണത്തിനും ഇടയ്ക്കുള്ള ഒരൊറ്റ സേതുബന്ധനം. ഇടയിലൊരു പാന്റി പോലും ദൃശ്യഭ്രംശമുണ്ടാക്കുമായിരുന്നില്ല!

ജോലിക്കിടയിൽ "ഞൊട്ടുന്ന" ഒരു ശബ്ദം കേട്ടു തലയുയർത്തിനോക്കിയപ്പോളായിരുന്നു ഞാൻ ഒരു സ്ത്രൈണലംഗികത അതിന്റെ പൂർണ്ണതയിൽ ആദ്യമായി കണ്ടതു്. എനിക്കു കാണാനും, വേണമെങ്കിൽ, ഒന്നു ബലാൽസംഗം ചെയ്യപ്പെടാനുമായി, അവളുടെ സിബ് തുറന്നുമാറുകയായിരുന്നു...

അന്നത്തെപ്പോലെ ഒരിക്കലും എനിക്കുദ്ധരിച്ചിട്ടില്ല.

പക്ഷേ, അന്നുപോലും,
എനിക്കൊരു ബലാൽസംഗത്തെക്കുറിച്ചു ചിന്തിക്കാനുമായില്ല.

കായികമായല്ല,
ഉദ്ധരിക്കപ്പെട്ട ലിംഗത്തിനെ അധീശത്വം കൊണ്ടു കീഴടക്കിയ ഒരു തലച്ചോറിന്റെ 'വിവരക്കേടു്' മാത്രം,
ആ കാഴ്ച്ചയ്ക്കും എന്റെ 'സദാചാരനേർനടപ്പിനും' ഇടയിൽ വന്നു് വിലങ്ങുനിന്നു.

"ഈ യന്ത്രത്തിനു് കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടു്, ഞാൻ പിന്നെ വരാം"

തിരിഞ്ഞുനടന്നപ്പോൾ ഞാനോർത്തു-
"മുല മുഴുവനും കുതിർക്കാനെന്നപോലെ കടവിൽ തുറന്നിട്ട, തുടയും തുടയ്ക്കിടയും വെറും ഈരിഴത്തോർത്തുകൊണ്ടുമാത്രം നിഴൽപ്പെട്ട, ചേച്ചിമാരുടെ നാട്ടിൽ നിന്നാണു ഞാൻ പുറപ്പെട്ടുപോയിരുന്നതു്.
അവിടെ മുങ്ങാംകുഴിയിട്ടു നീന്തുമ്പോൾ എന്റെയും നാട്ടുകാരുടേയും സദാചാരത്തെ ശ്വാസം മുട്ടിക്കാൻ ഒരു മത-രാഷ്ട്രീയ നേതാക്കന്മരും ഒരു സംഹിതയും വന്നിരുന്നില്ല.

അവളുമാർ കുളികഴിഞ്ഞീറൻ ചുമന്നു് മൂവന്തിയ്ക്കു പോവുമ്പോൾ ഇടവഴികളിലൂടെ അവർക്കൊപ്പം കൂട്ടുപോയിരുന്ന എനിക്കു പേടിക്കേണ്ടിയിരുന്നതു് കമ്പിപ്പാരയും കൊണ്ടു നടന്നിരുന്ന പുരുഷകിങ്കരന്മാരെയായിരുന്നില്ല, പ്രത്യേകിച്ചു സദാചാരബോധമില്ലാതിരുന്ന വെറും തെരുവുനായ്ക്കളെ ആയിരുന്നു...."

പറഞ്ഞുവന്നതു് ഇതാണു്:
നിന്റെ മനസ്സാണു് അവളുടെ ഹിജാബിനേക്കാൾ (പാവാടയേക്കൾ, സാരിയോ ചുരിദാരോ പിന്നെ എന്തൊക്കെയോകാൾ) നിന്നെ നീയായും, അവളെ നിന്നെപ്പോലെത്തന്നെ സ്വാതന്ത്ര്യവും അവകാശവും തന്നിഷ്ടത്തോന്നിവാസവുമുള്ള ഒരു മനുഷ്യജീവിയായും കണക്കാക്കാൻ പഠിക്കേണ്ടതു്.

ഏതെങ്കിലും ബൈബിളോ ഗീതയോ ഖുറാനോ ഈ നിയമത്തിനെതിർ നിൽക്കുന്നുവെങ്കിൽ അവയ്ക്കു സ്ഥാനം കുപ്പത്തൊട്ടിയിൽ പോലുമല്ല. പ്ലാസ്റ്റിൿ കത്തുന്നതിനേക്കാളും അസഹ്യമായിരിക്കും അവ എരിഞ്ഞടങ്ങുന്നതിന്റെ ദുർഗന്ധം.....

Viswaprabha said...

പാലക്കാടൻ എന്ന കാടനോടു്,

അല്ല, ഞാൻ എന്തു പറയേണ്ടൂ!???

സോറി,
എനിക്കൊന്നും പറയാനില്ല!

In the name of True Allah,
You do not even deserve a reply.

Manoj മനോജ് said...

@പാലക്കാടൻ,
പട്ടിയെ ആടാക്കുന്നതിനെ എന്ത് പറയാൻ... :( വസ്ത്രധാരണവും എക്സ്ട്രീംനിയമവും കൊണ്ട് സ്ത്രീ രക്ഷപ്പെടുമെങ്കിൽ മിഡിലീസ്റ്റിൽ ഒന്നുമില്ലെങ്കിൽ സ്കൂളിൽ നിന്ന് വീട്ടിൽ പോകുന്ന വിദ്യാർത്ഥിനികൾ തട്ടി കൊണ്ട് പോകപ്പെടുകയോ ബലാൽ‌സംഗം ചെയ്യപ്പെടുകയോ ചെയ്യുമോ? അവിടങ്ങളിൽ ആയിരക്കണക്കിനു കേസുകളിൽ വെറും 15 എങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതിലാണു പ്രാധാന്യം...

സ്വന്തം വീട്ടിലുള്ള അമ്മ-സഹോദരിമാരുടെ സ്ഥാനംമാറികിടക്കുന്ന വസ്ത്രങ്ങൾക്കിടയിലൂടെ കാണുന്ന നഗ്നത കണ്ട് കാമം ഉച്ചിയിൽ എത്തുവാൻ ബഹുഭൂരിപക്ഷത്തിനും കഴിയില്ല എന്നിരിക്കേ എന്ത് കൊണ്ട് അതേ വികാര-അമർച്ച മറ്റു സ്ത്രീകളെ കാണുമ്പോൾ ഉണ്ടാകാത്തത്! വിശ്വപ്രഭ ചൂണ്ടികാട്ടിയത് പോലെ പണ്ടത്തെ സമൂഹത്തിനു ഉണ്ടാകാതിരുന്ന വികാരം ഇപ്പോൾ തലപൊക്കുന്നുവെങ്കിൽ അത് നമുക്കിടയിൽ വന്നുപെട്ടിട്ടുള്ള ചില മാനസിക വൈകല്യങ്ങളാണു. അത് ഇല്ലാതാക്കുവാനാണു ചർച്ചകൾ വേണ്ടത്!! നമ്മുടെ സ്വാതന്ത്ര്യ കാലഘട്ടത്തിനു മുൻപുള്ള പുരുഷപുരോഹിത വർഗ്ഗ വാഴ്ചയുടെ തിരിച്ചു വരവു തന്നെയാണു ഇപ്പോൾ ഉയർന്ന് വരുന്ന സ്ത്രീ വസ്ത്ര സദാചാര പ്രസംഗങ്ങളുടെ അടിസ്ഥാനം!

Joseph Antony said...

'നിന്റെ മനസ്സാണു് അവളുടെ ഹിജാബിനേക്കാള്‍ (പാവാടയേക്കള്‍, സാരിയോ ചുരിദാരോ പിന്നെ എന്തൊക്കെയോകാള്‍) നിന്നെ നീയായും, അവളെ നിന്നെപ്പോലെത്തന്നെ സ്വാതന്ത്ര്യവും അവകാശവും തന്നിഷ്ടത്തോന്നിവാസവുമുള്ള ഒരു മനുഷ്യജീവിയായും കണക്കാക്കാന്‍ പഠിക്കേണ്ടത്' - വിശ്വപ്രഭ മാഷ് ഈ വാക്യം ഓരോ ആണും, സ്ത്രീകളെ 'മാന്യയി വസ്ത്രം ധരിപ്പിക്കാന്‍' പോകുന്നതിന് മുമ്പ് ദിവസവും പത്തുതവണ മനസില്‍ ഉരുവിട്ട് ശീലിച്ചിരുന്നെങ്കില്‍.....വേദപാഠക്ലാസുകളിലും മദ്രസകളിലും ഇത് പഠിപ്പിച്ചിരുന്നുവെങ്കില്‍!

Joseph Antony said...

'പണ്ടത്തെ സമൂഹത്തിനു ഉണ്ടാകാതിരുന്ന വികാരം ഇപ്പോള്‍ തലപൊക്കുന്നുവെങ്കില്‍ അത് നമുക്കിടയില്‍ വന്നുപെട്ടിട്ടുള്ള ചില മാനസിക വൈകല്യങ്ങളാണു. അത് ഇല്ലാതാക്കുവാനാണു ചര്‍ച്ചകള്‍ വേണ്ടത്!! നമ്മുടെ സ്വാതന്ത്ര്യ കാലഘട്ടത്തിനു മുന്‍പുള്ള പുരുഷപുരോഹിത വര്‍ഗ്ഗ വാഴ്ചയുടെ തിരിച്ചു വരവു തന്നെയാണു ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന സ്ത്രീ വസ്ത്ര സദാചാര പ്രസംഗങ്ങളുടെ അടിസ്ഥാനം!' - മനോജ് നൂറു ശതമാനവും ശരി.

Joseph Antony said...

'.....സ്ത്രീകളുടെ അവകാശപ്പോരാട്ടം സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുന്നതില്‍ ഒതുങ്ങേണ്ടതല്ല. അത് അവളുടെ ജനിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ തുടങ്ങണം. പഠിക്കാനുള്ള, ജീവിക്കാനുള്ള, പ്രണയിക്കാനുള്ള, ഇഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിക്കാനുള്ള, കല്യാണത്തിനു ശേഷവും സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനുള്ള അവകാശങ്ങളിലൂടെ വളരണം. ഈ അവകാശങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് യാഥാസ്ഥിതിക മതബോധത്തിന്റെ വക്താക്കളാണ്. അവര്‍ പെണ്ണിന് ആണിനൊപ്പം പരിഗണന നല്‍കുന്നതിനെ ഒറ്റക്കെട്ടായി എതിര്‍ക്കും'.----വി.ടി. സന്തോഷ് കുമാര്‍ എഴുതിയ 'ആള്‍ക്കൂട്ടത്തിന്റെ ബലാത്സംഗം' എന്ന ലേഖനത്തില്‍ നിന്ന്.
http://www.mathrubhumi.com/story.php?id=329801

NB: ആര്‍.എസ്.എസ്.നേതാവിനും ഇവിടെ കമന്റ് ചെയ്യാനെത്തിയ പാലക്കാടനും ഒരേ സ്വരമായത് യാദൃശ്ചികമല്ല എന്നര്‍ഥം!

pkdfyz said...

പെണ്ണിന്റെ ഉടുതുണി ഉരിഞ്ഞു അവളെ കേവലമൊരു ലൈകിക ഉപകരണം ആക്കിത്തീര്‍ത്ത ഇന്നത്തെ വാണിജ്യ ലോകത്തെ കുറിചോ ഒന്നും ഇവടെ ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ "ബുദ്ധിജീവികള്‍ " തയ്യരവുകയില്ലലോ ...
സദാചാരം,സദാചാര പോലീസ് ,മത യാഥാസ്ഥിതികത്വം ,താലിബാന്‍ എന്നല്ലാം പറയേണ്ട അവ്യ്ശ്യം ഇല്ല..അതിനെല്ലാം ഉപരിയായി സ്ത്രീയെ മാന്യമായി കാണാനും അവള്‍ തന്നെ മാന്യ വേഷവുമായി പൊതു സമൂഹത്തില്‍ വരട്ടെ എന്നാണ് എന്റെ പ്രത്യാശ..
ഇസ്ലാം സ്ത്രീകളോട് ഹിജാബും പുരുഷനോട് അവന്റെ കണ്ണുകള്‍ താഴ്ത്തിയും വെയ്ക്കുവാന്‍ പറയുന്നു .
ഒരേ സമയം സ്ത്രീ മാന്യമായ വസ്ത്രം ധരിക്കയും പുരുഷന്‍ തന്റെ "മനസിനെ" സൂക്ഷിക്കാനും പടിപിക്കുന്നു...
വ്യഭിചാരത്തെ നിങ്ങള്‍ സമീപിച്ചു പോകരുത് എന്നാണ് ഖുര്‍ആന്‍ പടിപികുന്നത്..
മിഡില്‍ ഈസ്റ്റില്‍ എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്ക് നേരെ അക്രമങ്ങള്‍ വളരെ കുറവാകുന്നത്??
സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ പണ്ടൊന്നും ഇല്ലായിരുന്നു കുറവായിരുന്നു എന്ന് പറയുന്നത് പൊട്ടതരമാണ്...
..********************************************************
മത മൌലികവാദിയെന്നും സദാചാര പോലീസ് എന്നും പറഞ്ഞു പരിഹസിക്കാം വാക്കുകളെ നിസാര വല്ക്കരിക്കാം പക്ഷെ മാര്‍ക്കറ്റിംഗ്‌ ലോകം സ്ത്രീയെ കേവലമൊരു വില്‍[പന ചരക്ക് ആക്കുന്നതില്‍ ആര്‍ക്കും പ്രശ്നമില്ല..എന്ത് കൊണ്ട് ഒരു തീപെട്ടി കൊള്ളി വില്‍ക്കുവാന്‍ പോലും സ്ത്രീയുടെ നഗ്നത അവ്യ്ശ്യമായി വരുന്നു..അതിനെതിരെ വല്ലതും പറഞ്ഞാല്‍ അവര്‍ കാടന്‍ എന്നും മതവാദിയെന്നും പറഞ്ഞു കളയുക..

ഇര്‍ഷാദ് കൊടുവള്ളി said...

മാന്യമായ വസ്ത്രധാരണം എന്നത് താലിബാനിലെ പര്‍ദ്ദ അല്ല മാഷേ...

ഇര്‍ഷാദ് കൊടുവള്ളി said...

എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥി പെണ്ണായി രുന്നെങ്കില്‍ ആര്‍കും ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു. എന്താ പുരുഷന്‍ നഗ്നനാകാന്‍ പറ്റില്ലേ. സ്ത്രീ എന്താ നഗ്നയാവാനുള്ള ചരക്കോ?

ഇര്‍ഷാദ് കൊടുവള്ളി said...

പണ്ടത്തെ നായര്‍ സ്ത്രീകലെന്നല്ല എല്ലാ സ്ത്രീകളും അര്‍ദ്ധ നഗ്നരായിരുന്നല്ലോ. അതിനുള്ള പ്രയാസങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുമുണ്ട്. കണ്ടവന്റെ ഗര്‍ഭം പേറി പ്രസവിക്കേണ്ട ഗതി എത്ര സ്ത്രീകള്‍ അന്ന് അനുഭവിച്ചു.

റോസാപ്പൂക്കള്‍ said...

മാന്യമായി വസ്ത്രം ധരിച്ചില്ലേല്‍ പുരുഷന്മാര് ആക്രമിച്ചെന്നിരിക്കും.അതിനു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കുക എന്ന് മാത്രമാണ് പോം വഴി . ഈ മാന്യത ഓരോ പുരുഷനിലും തികച്ചും ഭിന്നമാണ്.അല്ലെങ്കില്‍ ഒരാള്‍ക്ക്‌ മാന്യമായ വസ്ത്രം ധരിച്ച പെണ്ണിനെ വേറൊരാള്‍ കയറി പിടിക്കും. കാരണം മാന്യമല്ലാത്തവളെ കയറി പിടിക്കാനായാണ് അവനെ സൃഷ്ടിച്ചിരിക്കുന്നത്. .ഇത് പണ്ടു തൊട്ടേ കീഴ്പ്പെടുത്തി ജീവിച്ച ഒരു സംസ്കാരത്തിന്റെ ബാക്കി പത്രമാണ് .ഈ ചിന്ത.അതാണ്‌ നമുക്ക് മാറ്റേണ്ടത്.ഈ ആകര്‍ഷണം എന്നത് ഭൂമിയില്‍ ആണിനു മാത്രം തോന്നുന്ന,തോന്നേണ്ട ഒരു കാര്യമാണോ..അല്ലെങ്കില്‍ എത്ര പെണ്ണുങ്ങള്‍ നമ്മുടെ നാട്ടിലെ ആണുങ്ങളെ കയറി ആക്രമിച്ചിട്ടുണ്ട് ..? ഇലമുള്ളില്‍ വന്നു വീണാലും മുള്ള് ഇലയില്‍ വന്നു വീണാലും ഇലക്കു കേട് എന്ന് ഇരുവിട്ടു ശീലിച്ചവര്‍ക്ക് തങ്ങളുടെ ആണ്‍ മക്കളോടു അങ്ങനെ ആകരുത്,ഇങ്ങനെ ആകരുത് എന്ന് പറയാനാകില്ല.അതിനു പകരം അടങ്ങി ഇരി പെണ്ണേ... എന്ന് പറയാനേ അവരുടെ നാക്ക്‌ പൊങ്ങൂ.

ഷാഡോണ് said...

Well said JA..

ആണായാലും പെണ്ണായാലും അവര്‍ക്കിഷ്ടമുള്ളത് ധരിക്കട്ടെ. പാവാടയോ പര്‍ദയോ അല്ല, സഹജീവിയോടുള്ള മനോഭാവം ആണ് മാറേണ്ടത്.

മിഡില്‍ ഈസ്റ്റിന്റെ മഹത്വം വല്ലാതെ വിളംബാതെ പാലക്കാടാ, വിശ്വപ്രഭ മുകളില്‍ വിവരിച്ച പോലെ ഇവിടെ എല്ലാം ഒരു മറയല്ലേ?!..

Pramod S said...

എന്തിന്റെ പേരില്‍ ആയാലും പീഡനം പാടില്ല ... പക്ഷെ എന്ത് കൊണ്ട് വസ്ത്രധാരണ രീതി മാറ്റിക്കൂടെ... അന്ന് ഇതുപോലെ പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്യമങ്ങള്‍ ഇല്ലായിരുന്നു ... പിന്നെ അന്ന് പ്രമാണിമാരുടെ പീഡനങ്ങള്‍ ഏറ്റ് വാങ്ങിയ എത്രയോ കേസുകള്‍ കാണും ... comfortable ആകാന്‍ വേണ്ടി ഒന്നും അല്ലല്ലോ ഈ പറഞ്ഞ കൂട്ടര്‍ ഇത്തരം വസ്ത്ര ധരിക്കുന്നത് .. ഇവിടെ ഇതുപോലെ ഉള്ള വസ്ത്രധാരണം നടത്തുന്നവരെ എത്രപേര്‍ സംസ്കാരം ഉള്ളവര്‍ ആയി കണക്ക് കൂട്ടും എന്ന് പറയാമോ ??? .. ഒന്ന് കൂടെ ആ വസ്ത്ര ധാരണ രീതി കുഴപ്പം ഇല്ലാതെ ഇരുന്നെന്കില്‍ സ്വന്തം മാറിടം മുറിച്ചു പോലും സമരം നടത്തി മാറിടം മറക്കാന്‍ ഉള്ള അവകാശം നേടി എടുത്തു

Joseph Antony said...

ഇര്‍ഷാദ് കൊടുവള്ളി, Pramod S,

കമന്റിയതിന് നന്ദി. ഒരു അഭ്യര്‍ഥന, പോസ്റ്റിലുള്ള ചിത്രം കണ്ടിട്ട് കമന്റിടാതെ, പോസ്റ്റ് വായിച്ചു നോക്കിയിട്ട് കമന്റിടൂ....അതില്‍ ചര്‍ച്ചചെയ്ത വിഷയനം തന്നെ, വസ്ത്രധാരണ രീതി 'മാന്യമാവാന്‍', അല്ലെങ്കില്‍ 'മാന്യമായ വസ്ത്രധാരണം' ഉണ്ടെങ്കിലേ ബലാത്സംഗം ഇല്ലാതാകൂ എന്ന് വാദിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്നകാര്യമാണ്.!

നഗ്നത മറയ്ക്കാതെ പുറത്തിറങ്ങിയാല്‍ കേസെടുക്കാന്‍ നിയമമുള്ള നാടാണ് നമ്മുടേതെന്ന് അറിയാമോ? ഇവിടെ അങ്ങനെ കേസെടുത്ത സംഭവങ്ങള്‍ വിരളമാണ്. എന്നുവെച്ചാല്‍, നിയമത്തിന്റെ ദൃഷ്ടിയില്‍ ആരും മാന്യമല്ലാത്ത വസ്ത്രം ഇവിടെ ധരിക്കുന്നില്ല. പിന്നെ, ഏത് 'മാന്യത'യുടെ കാര്യമാണ് നിങ്ങളെപ്പോലുള്ളവര്‍ പറയുന്നത് എന്നതാണ് ഈ പോസ്റ്റിലെ വിഷയം.

ആ 'മാന്യത' ചെന്നെത്തുന്നത്, പോസ്റ്റിലെ രണ്ടാമത്തെ ചിത്രത്തിലേക്കാണെണ്. സ്ത്രീകള്‍ മാറിടം കാട്ടി നില്‍ക്കുന്നതിനെതിരെ നിങ്ങള്‍ രോക്ഷാകുലരായി, സ്ത്രീകളെ ചാക്കുകെട്ടുകളാക്കിയതിനെക്കുറിച്ച് ഒരു വിഷമവുമില്ല....ഇതിന്റെ പേരാണ് താലിബാനിസം! എന്നുവെച്ചാല്‍, നിലവില്‍ നിയമത്തിന് വിധേയമായ വസ്ത്രധാരണ രീതിയ പോര, അതിലും 'മാന്യമായ'ത് വേണം എന്ന് ശഠിക്കുമ്പോള്‍, നിങ്ങളും താലിബാനും തമ്മിലുള്ള അകലം കുറയുന്നു.

എന്റെയൊരു സുഹൃത്ത് ഫെയ്‌സ്ബുക്കിലിട്ട കമന്റ് പോലെ, അത്തരക്കാര്‍ക്ക് പറ്റിയ സ്ഥലം ഇവിടമല്ല, സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ താലിബാന്‍കാര്‍ പെടാപ്പാട് പെടുന്ന പാകിസ്താനിലെ സ്വാത് താഴ്‌വരയാണ്. സ്‌കൂളില്‍ പോകണമെന്ന് ആഗ്രഹിച്ചതിന്, അത് പുറത്തു പറഞ്ഞതിന് ഒരു പെണ്‍കുട്ടിയെ തലയ്ക്ക് വെടിവെച്ച് വീഴ്ത്താന്‍ പോലും മടിക്കാത്തത്ര 'മഹത്തായ' സംരക്ഷണമാണ് അവിടെ താലിബാന്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്. മലാല എന്ന കുട്ടി ഇപ്പോഴും ബ്രിട്ടനില്‍ ചികിത്സയിലാണെന്ന് ഓര്‍ക്കുക. താലിബാനിസം മനസില്‍ കുടിയിരുത്തിയിട്ടാണ് മിഡില്‍ ഈസ്റ്റിന്റെ മഹത്വം വിളമ്പുക, ഇതാണ് നമ്മുടെ നാട്ടിലെ സദാചാര പോലീസിന്റെ രീതി!

മലയാളി said...

സമൂഹത്തില്‍ എന്ത് നടനാലും അത് ഇസ്ലാമുമായി കൂട്ടി കുറ്റങ്ങള്‍ കണ്ടുപിടികുക എന്നതു ഇപോഴാത്ത ഒരു ഹോബിയാണ് . ജോസെഫ് മാഷെങ്കിലും ഇതില്‍നിന് ഒഴിവകുമെനു കരുതി . ഏതു ഡ്രസ്സ്‌ ധരികുക എന്നത്‌ ഒരാളുടെ ഇഷ്ടമാണ് , അതിന്റ്റ പേരില്‍ ഒരു പെണ്ണിനെ അക്ര്മികുക എനതു ഒരിക്കലും ഞായീകരികാന്‍ പറ്റാതതാനു .

Viswaprabha said...

ഇസ്ലാമുമായി കൂട്ടിക്കുഴച്ചു എന്നു തോന്നിയതു് എന്തുകൊണ്ടാണു്? ശരിയായ ഇസ്ലാമിനെക്കുറിച്ച് ഇവിടെ എന്താണു കൂട്ടിക്കുഴച്ചിട്ടുള്ളതു്? "ഞങ്ങളാണു് ഇസ്ലാം, ഞങ്ങളാണു്, ഞങ്ങൾ മാത്രമാണു്, റസൂലിന്റെ കുത്തക പിൻഗാമികൾ" എന്നു കരുതി നടക്കുന്ന കുറേ അന്ധവിശ്വാസികളെ ഉദാഹരണമായി കാണിക്കുമ്പോൾ എന്തിനാണു് തലയിൽ കോഴിപ്പൂട തപ്പുന്നതു്?

ലോകമാകമാനം (അല്ലെങ്കിൽ ഉസ്മാൻ സാമ്രാജ്യത്തിലെയെങ്കിലും) ഇസ്ലാം ചരിത്രവും ഇസ്ലാം സംസ്കാരവും വായിച്ചുനോക്കൂ. ഭൂരിഭാഗം അറബ് / ഉത്തരാഫ്രിക്കൻ / തെക്കനേഷ്യൻ തെക്കുകിഴക്കേഷ്യൻ രാഷ്ട്രങ്ങളിലും ചെന്നുനോക്കൂ. ഇത്തരം ചാക്കുകെട്ടുകൾ ഇസ്ലാമിന്റെ അതർക്കിതസംഹിതയിൽ പെടില്ലെന്നു കാണാം. സൗദി അറേബ്യയും മറ്റും സാമ്പത്തികമായി കരുത്താർജ്ജിച്ച കഴിഞ്ഞ പത്തുമുപ്പതുകൊല്ലം കൊണ്ടാണു് ഈ ചട്ടപ്പാടുകളൊക്കെ കേരളമടക്കം എല്ലായിടത്തും പരക്കാൻ തുടങ്ങിയതു്. ഇത്തരമൊരു 'ഫാഷൻ' മൂലം വ്യാപാരം വളർന്നുപെരുകുന്ന ലാഭക്കൂണുകളുടെ കഥ വേറെയും.

മിഡിൽ ഈസ്റ്റിൽ നിന്നും പാരീസിലേക്കും ഇസ്താംബൂളിലേക്കും മററ്റും പറക്കുന്ന ഫ്ലൈറ്റുകളിൽ കൂടെച്ചെന്നുനോക്കൂ. പൂർണ്ണമായും പർദ്ദയിൽ പൊതിഞ്ഞ് വിമാനത്തിലേക്കു കയറുന്നവർ അവിടെ ചെന്നിറങ്ങുമ്പോഴേക്കും അതെല്ലാം ഊരി മാറ്റി, യൂറോപ്യൻ കാഷ്വൽ വെയറിലേക്കു മാറുന്നതു് ഇഷ്ടം പോലെ കാണാം.ആരുടെ നിർബന്ധം കൊണ്ടാവാം അവരൊക്കെ അത്രയും നാൾ മൂടിയൊതുങ്ങി നിന്നിട്ടുണ്ടാവുക?

ജോസഫ് മാഷ് സൂക്ഷിച്ചോ! നായന്മാരെപ്പറ്റി പറഞ്ഞതിനു് ഇതുപോലെ അവരും പൂടതപ്പി വന്നെന്നിരിക്കും!

മലയാളി said...

it is their custom to wear all cover or burka. why you worried about them when a girl hurted in inidia.

Joseph Antony said...

മലയാളി, കമന്റിയതിന് നന്ദി.
ഇസ്‌ലാമിനെക്കുറിച്ചല്ല ഞാനിവിടെ എഴുതിയിരിക്കുന്നത്. താലിബാന്‍ ഇസ്‌ലാമാണോ!....വായിച്ചുനോക്കൂ, എന്നിട്ട് കമന്റിടൂ!

Raja sekhar said...
This comment has been removed by a blog administrator.
Raja sekhar said...
This comment has been removed by a blog administrator.
Raja sekhar said...
This comment has been removed by a blog administrator.
Joseph Antony said...

ഗൂഗിള്‍ പ്ലസ് ചര്‍ച്ചയില്‍നിന്ന് -

'നൂറുവര്‍ഷംമുമ്പ് പോലും മാറുമറയ്ക്കാതെ സ്ത്രീകള്‍ നടന്ന നാടാണ് നമ്മുടേത്. എന്ന പ്രസ്താവന പുരോഗമനപരമായ ഒരു ആശയം പ്രകടിപ്പിക്കുന്നതിനുള്ള പിന്തുണാ വാചകമായി ഉപയോഗിച്ചത് ശരിയായില്ല സര്‍. മാറ് മറക്കാതെ നടന്ന ആ കാലം, നമ്മുടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ കാലം ആയിരുന്നു എന്നൊരു ധ്വനി അതിലുണ്ട്'....എന്ന് Faisal NK പറഞ്ഞു.

അതിന് Syam Kumar R നല്‍കിയ മറുപടി -

മാറ് മറക്കാതെ നടന്ന ആ കാലം സ്വാതന്ത്രത്തിന്റെ കാലമായിരുന്നു എന്ന് പറയാനാവില്ല, എന്നാല്‍ പണ്ട് സ്ത്രീകള്‍ മാറ് മറയ്ക്കാതിരുന്നത് സവര്‍ണ്ണര്‍ അതിന് അനുവദിക്കാതിരുന്നിട്ടാണ് എന്നും അത് സ്ത്രീകളെ അപമാനിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന കമന്റുകളിലെ ധ്വനി അതിനേക്കാള്‍ വലിയ വിവരക്കേടാണ്. മലയാള ബ്രാഹ്മണര്‍ ഉള്‍പ്പടെയുള്ള കേരളീയ സവര്‍ണരിലെ സ്ത്രീകളോ പുരുഷന്മാരോ ആരും അരയ്ക്ക് മുകള്‍ ഭാഗം മറച്ച് വസ്ത്രം ധരിച്ചിരുന്നില്ല. കാരണം അത്തരം ഒരു വസ്ത്രധാരണ സമ്പ്രദായം കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നതു തന്നെ.

അന്തര്‍ജ്ജനങ്ങള്‍ പുറത്തുപോകുമ്പോള്‍ മാത്രം ഘോഷാ സമ്പ്രദായം (ശരീരം മുഴുവന്‍ വലിയ തുണികൊണ്ട് മൂടുന്നത്) സ്വീകരിച്ചിരുന്നത് അവരുടെ മേല്‍ അന്ന് അടിച്ചേല്‍പ്പിക്കപ്പെടിരുന്ന നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു. അത്തരം അനാചാരങ്ങളൊന്നും ഇല്ലാതിരുന്ന സവര്‍ണ്ണ സമുദായങ്ങളിലൊന്നും സ്ത്രീയോ പുരുഷനോ പുറത്തു പോകുമ്പോഴും അരയ്ക്ക് മുകള്‍ ഭാഗം ഏതെങ്കിലും തരത്തില്‍ മറച്ചിരുന്നില്ല. അത് ആവശ്യമാണെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. അത് അപമാനകരമായി കരുതപ്പെട്ടിരുന്നുമില്ല.

1677 മുതല്‍ 1684 വരെ വേണാട് ഭരിച്ച ഉമയമ്മറാണിയെക്കുറിച്ച് ഡച്ചുകാരനായ William Van Nieuhoff എഴുതിയത് :

'...the Queens attire being no more than a piece of callicoe wrapt around her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders'.

ചിത്രം ലിങ്ക് - http://en.wikipedia.org/wiki/File:Johan_Nieuhof%27s_audience_with_the_Queen_of_Quilon.jpg

20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജകുടുംബങ്ങളിലും പിന്നീട് നായര്‍സ്ത്രീകളുടെ ഇടയിലും റൗക്ക പ്രചാരത്തിലായതോടെയാണ് മാറ് മറയ്ക്കുന്നത് അഭിമാനകരമായ ഒരു കാര്യമായി കരുതപ്പെട്ട് തുടങ്ങിയത്. അതിനെ തുടര്‍ന്നാണ് അവര്‍ണ്ണസ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഉണ്ടായതും.

മാറ് മറയ്ക്കുന്നത് ഒരാവശ്യമായോ മറയ്ക്കാതിരിക്കുന്നത് മോശമായോ കരുതപ്പെടുകയോ അതിന്റെ പേരില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുകയോ ചെയ്യാതിരുന്ന ഒരു കാലഘട്ടം കേരളത്തില്‍ (മറ്റേത് ഉഷ്ണമേഖലാദേശത്തും ഉണ്ടായിരുന്നതു പോലെ) ഉണ്ടായിരുന്നു. അതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ മേല്‍വസ്ത്രം ധരിച്ച് തുടങ്ങുകയും ജാതിചിന്തയുടെ അടിസ്ഥാനത്തില്‍ ചിലരെ അതില്‍ നിന്ന് വിലക്കുകയും ചെയ്ത കാലഘട്ടത്തെക്കുറിച്ച് അല്ല. ജാതിവ്യവസ്ഥ അന്നും അതിനുമുന്‍പും നാടിന്റെ പ്രശ്‌നമായിരുന്നു. എന്നാല്‍ അതല്ല ഇവിടെ വിഷയം.

ഇര്‍ഷാദ് കൊടുവള്ളി said...

എന്തിനാണ് മാന്യമായ വസ്ത്രധാരണം എന്നതിനെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്നത്? ഇസ്ലാമിലേക്ക് ആരും ആരെയും ഇവിടെ ക്ഷണിക്കുന്നില്ല. താലിബാന്‍ ഇസ്ലാമാനെന്നും എനിക്ക് വിശ്വാസമില്ല. താലിബാന്‍ പല തോന്നിവാസങ്ങളും ചെയ്യുന്നു. ഇതെല്ലാം ഇസ്ലാമിന്റെ പേരില്‍ കെട്ടി വെക്കാവുന്നതുമല്ല.

സ്ത്രീ അവരുടെ ലൈഗികാകര്‍ഷണങ്ങള്‍ പുറത്ത് കാണിക്കരുത്. അത് സമൂഹ നന്മക്കു വേണ്ടിയാണ് ഇസ്ലാമിന് വേണ്ടിയല്ല.
ഒരു പുരുഷന്‍ അവന്റെ ലൈഗികാകര്‍ഷണങ്ങള്‍ പുറത്തു കാണത്തക്ക രീതിയില്‍ വസ്ത്രം ധരിച്ചാല്‍ മാന്യയായ സ്ത്രീ പറയുന്നു അത് ശരിയല്ലെന്ന്. അതുപോലെ തന്നെയാണ് തിരിച്ചും. അവനവനു മാന്യമാല്ലാതത് കാണുന്നത് ആരും തുറന്ന് പറയും. ഇവിടെ എന്താണ് മാന്യത എന്നതിനെ അവനവനാണ് തീരുമാനിക്കേണ്ടത്. പരസ്പരം ബഹുമാനിച്ചുകൊന്ദ് നടന്നാല്‍ ഈ ലൈഗികത എന്നതിനൊക്കെ ഒരു ആസ്വാദ്യത കാണും എന്ന്‍ വിവക്ഷ.

Unknown said...

You said it... Congrats...!!!

Joseph Antony said...

ഈ പോസ്റ്റിന് ഫെയ്‌സ്ബുക്കില്‍ ഒരു സുഹൃത്തിട്ട കമന്റ് -

'പാശ്ചാത്യസംസ്‌കാരം സ്ത്രീയെ ചരക്കാക്കി, താലിബാന്‍ അവളെ ചാക്കിലാക്കി'!

Joseph Antony said...

ഇന്നത്തെ (ജനവരി 9, 2013) മാതൃഭൂമി പത്രത്തിലെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' പംക്തിയില്‍ സി.കേശവനുണ്ണി, പരപ്പനങ്ങാടി 'ആണ്‍കുട്ടികളും നമ്മുടേതല്ലേ' എന്ന പേരിലെഴുതിയ കത്തില്‍നിന്ന്-

'പെണ്‍കുട്ടികളോട് നന്നായി പെരുമാറാനും സ്ത്രീകളെ ബഹുമാനിക്കാനും സഹപാഠികളോടും കൂട്ടുകാരികളോടും ഇടപെടുമ്പോള്‍ മാന്യമായ പെരുമാറ്റവും ആണ്‍കുട്ടികളെ ശീലിപ്പിക്കുന്നില്ല. എങ്ങനെയും വളരാനുള്ള സ്വാതന്ത്ര്യത്തോടെ കയറൂരിവിടുന്നു. സ്വന്തം കൂടപ്പിറപ്പിനേക്കാള്‍ അധികാരവും സ്വാതന്ത്ര്യവും പരിഗണനയും ഗൃഹത്തില്‍ അവനനുവദിക്കുന്നു.

പുരുഷാധിപത്യസംസ്‌കാരത്തെ സ്ത്രീകളും വകവെച്ചുകൊടുക്കുന്നതുകൊണ്ടാണോ ആ വഴിക്ക് സ്വന്തം ആണ്‍കുട്ടികളെ അമ്മമാരും രക്ഷിതാക്കളും തിരിച്ചുവിടുന്നത്. പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പുതിയ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. പുരുഷ സമൂഹമാവട്ടെ പഴയ ചട്ടമ്പികളെപോലെ സ്ത്രീകള്‍ ഇപ്പോഴും തങ്ങളുടെ അധീനതയിലാണെന്ന് വിശ്വസിക്കുന്നു.

അമ്മമാരും അധ്യാപകരും മറ്റും ആണ്‍കുട്ടികളെ നല്ല ശീലത്തോടെ വളര്‍ത്താന്‍ ശ്രമിക്കുക എന്നതുമാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുള്ളൂ. സ്വതന്ത്രചിന്തകളുള്ള പുതിയ അമ്മമാര്‍ ആണ്‍കുട്ടികള്‍ക്കും ഗൃഹപാഠങ്ങള്‍ ഉണ്ടാക്കട്ടെ. അവര്‍ ഭാവിയില്‍ ശപിക്കപ്പെടാതിരിക്കാനെങ്കിലും'.

Unknown said...

Rape was common in that era.

Joseph Antony said...

ഇന്നത്തെ 'മാതൃഭൂമി'യില്‍ പ്രൊഫ.എം.എന്‍.കാരശ്ശേരി എഴുതിയ 'സ്ത്രീപിഡനവും വേഷവും' എന്ന ലേഖനത്തില്‍നിന്ന് -

'നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടാറ് നായയെ ആണ്; മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്; സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിര്‍ത്താന്‍ വഴിനോക്കുന്നതിന് ബദലായി സ്ത്രീയെ പര്‍ദകൊണ്ട് മൂടിയിടുന്നത് യുക്തിയല്ല; നീതിയല്ല'

-------

'സ്ത്രീ ഒരു വസ്തു അല്ല; വ്യക്തി ആണ്. കാമാന്ധനായ പുരുഷന്റെ അത്യാചാരങ്ങള്‍ക്ക് വിധേയയായ സാഹചര്യത്തെപ്പറ്റി, ആദികാവ്യത്തിലെ നായിക സീതയെക്കൊണ്ട് കുമാരനാശാന്‍ അങ്ങനെ ചോദിപ്പിച്ചത് ഏതുകാലത്തും ഏതുദേശത്തും ഉള്ള സ്ത്രീക്കു വേണ്ടിയാണ്.

'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍
ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?'

--------

'...ഞാന്‍ യു.പി. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന 1960കളില്‍ എന്റെ ഗ്രാമത്തില്‍ 'അടിയാര്' എന്നുവിളിച്ചിരുന്ന കൂട്ടത്തിലെ ചെറുമികളോ കണക്കികളോ ഒരു മേല്‍വസ്ത്രവും ധരിച്ചിരുന്നില്ല. അവര്‍ കാല്‍മുട്ട് മറയുംവിധം വലിയതോര്‍ത്ത് ഉടുത്തിരുന്നു. വെളുപ്പും ചുവപ്പും കലര്‍ന്ന കല്ലുമാലകൊണ്ട് മാറ് മറച്ചിരുന്നു അത്രമാത്രം. ആ വകയില്‍ അവരുടെ നേരേ ഒരക്രമവും നടന്നതായി ഞങ്ങളാരും കേട്ടിട്ടില്ല.

കേരളത്തിന്റെ സാമൂഹിക ചരിത്രം ശ്രദ്ധിച്ചാല്‍ ബോധ്യമാകും. ഇവിടത്തെ സ്ത്രീയുടെ പ്രയാണം വസ്ത്രത്തില്‍ നിന്ന് നഗ്‌നതയിലേക്കായിരുന്നില്ല; നഗ്‌നതയില്‍ നിന്ന് വസ്ത്രത്തിലേക്കായിരുന്നു.പി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുംപോലെ 'അരക്കെട്ട് മുതല്‍ കാല്‍മുട്ടിന് താഴെവരെ ഇറങ്ങുന്ന ഒറ്റമുണ്ട് മാത്രമാണ് സ്ത്രീ പുരുഷദേഭമെന്യേ കേരളത്തിലെ രാജാവും ഭിക്ഷക്കാരനും ആകെ ധരിക്കുന്ന വസ്ത്രം എന്ന ചിരപുരാതനസ്ഥിതി' (ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും 1983, പു. 107)യാണ് പിന്നോട്ടുനോക്കിയാല്‍ കാണുക. പതിനേഴാം നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല. ഇറ്റലിക്കാരനായ ഡെല്ലവെല്ല 1624ല്‍ കോഴിക്കോട് സന്ദര്‍ശിച്ചതിനെപ്പറ്റി എഴുതിയതില്‍നിന്ന് 'അരക്കെട്ട് മുതല്‍ കാല്‍മുട്ടുവരെ ഇറങ്ങുന്ന ഒരു തുണിക്കഷ്ണമൊഴിച്ചാല്‍ സ്ത്രീപുരുഷന്മാര്‍ ഒരുപോലെ നഗ്‌നരായിട്ടാണ് നടക്കുന്നത്' എന്ന വാക്യം ബാലകൃഷ്ണന്‍ ഉദ്ധരിച്ചിരിക്കുന്നു. (പു. 108).

അന്നൊക്കെ പുരുഷന്മാരുടെ ജോലി സ്ത്രീപീഡനമായിരുന്നു എന്നുപറയുന്ന ഒരു ചരിത്രവുമില്ല.'

Joseph Antony said...

കാരശ്ശേരി എഴുതിയ 'സ്ത്രീപീഡനവും വേഷവും' എന്ന ലേഖനത്തിന്റെ ലിങ്ക് -
http://www.mathrubhumi.com/story.php?id=333248

Paathus said...

ഹാ ഹാ ഹാ... മിസ്റ്റര്‍ പാലക്കാടന്‍.... താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചത് ??? "പുരുഷന്റെ വേഷവിധാനം ഒന്നും തന്നെ സ്ത്രീകളെ ശാരീരികമായി ഒന്നും ചെയ്യുന്നില്ല ..പെണ്ണുങ്ങള്‍ സെക്ഷ്വലി കണ്ടു അസ്വടികുകയില്ല തന്നെ...വല്ലവരും അങ്ങനെ ഉണ്ടെകില്‍ മാനസികമായ അസുഖം തന്നെയാണത്.. " എനിക്ക് തോന്നുന്നു താങ്കള്‍ക്ക് എന്തോ പ്രശ്നം ഉണ്ട്.... അതാണ്‌ ആണിന്റെ നഗ്നത കണ്ടു സ്ത്രീകള്‍ക്ക് കാമം തോന്നിയാല്‍ അത് അവള്‍ക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് എന്ന് പറയാന്‍ താങ്കളെ പ്രേരിപ്പിച്ചത്...... പെണ്ണിന്റെ കയ്യോ കാലോ കണ്ടാല്‍ കാമം തോന്നുന്ന ആണിനോ ??? അത് ആണത്തത്തിന്റെ അടയാളം ആണോ ???

Unknown said...

സത്യത്തില്‍ ഈ ലേഖനം വായിച്ചപ്പോള്‍. സ്ത്രീകള്‍ നഗ്നത മറച്ചു വസ്ത്രം ധരിക്കുന്നത് ഒട്ടും സഹിക്കാന്‍ വയ്യാത്ത, നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ബ്ലാക്ക്‌ & വൈറ്റ് നഗ്ന ചിത്രം പോലും കളക്റ്റ് ചെയ്യുന്ന ഒരു കാമ പ്രന്തന്റെ ദീനരോദനം എന്നെ തോന്നിയുള്ളൂ . നിങ്ങള്‍ നിങ്ങളുടെ മകളെ കുണ്ടിക്കൊപ്പം പോന്ന പാവാട ഉടുപ്പിക്കുമോ ?

Viswaprabha said...

സഹതാപം, ദീപിക, സഹതാപം!

വാസ്തവത്തിൽ, മനുഷ്യൻ അവന്റെ സംസ്കൃതിയുടെ വളർച്ചയായി കണക്കാക്കുന്ന പരിണാമഘട്ടങ്ങളിൽ വന്നും പോയുമിരിക്കുന്ന വെറും സ്ക്രീൻ സേവറുകളാണു് വസ്ത്രാഭരണശങ്കകൾ. അവയ്ക്കിടയിൽ ജോസഫ് ആന്റണി പറയാൻ ശ്രമിക്കുന്നതു് വസ്ത്രം ധരിക്കേണ്ട എന്നല്ല, പ്രത്യുത, വസ്ത്രത്തിലാവേണ്ട, (അല്ലെങ്കിൽ അതിനുള്ളിലൂടെയാവണ്ട) നിങ്ങളുടെ സദാചാരക്കണ്ണുകൾ എന്നാണു്.

നിർഭാഗ്യവശാൽ, എന്തുടുക്കേണ്ടൂ, എന്തുടുത്താടതൻ പൊൻതുടുപ്പാർക്കേണ്ടൂ എന്ന ആശയക്കുഴപ്പത്തിലാണു നമ്മുടെ സ്വത്വമനോഹരചിന്തകളൊക്കെ. മുലയും മുന്താണിയും മറയ്ക്കേണ്ടുന്ന ആവശ്യമോ അനാവശ്യമോ പോലും മനസ്സിലാക്കിച്ച് നമ്മെ civilize ചെയ്ത വെള്ളക്കാരെ വേണം പറയാൻ. Angelform ബ്രായുടെ പരസ്യം വരെയേ നമ്മുടെ 'വനിത'യുടെ സദാചാരം പോവത്തുള്ളൂ. അതിനപ്പുറം മൂടിവെയ്ക്കുന്നതു് 'കല്യാണിന്റെയോ' പുളിമൂട്ടിലിന്റെയോ സിൽക്കു സാരികളാകാം.

ഇതൊന്നുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്കെന്നോർക്കുവാൻ പോലും ലജ്ജ തോന്നുന്ന ദീപികേ,
സഹതാപം!

അതിനപ്പുറം, വന്നു നിവരുന്ന തലമുറയ്ക്കു തോന്നുന്ന പോലെ ജീവിക്കാനുള്ള ലോകമാണു നാം തുറന്നുകൊടുത്തൊഴിഞ്ഞുപോവേണ്ടതെന്നു തിരിച്ചറിയാനാവാത്ത ദീനരക്ഷാകർതൃത്വമേ, നിനക്കു സഹതാപം!

Joseph Antony said...

deeppika venkatesh,
തകര്‍ത്തു....വിശ്വപ്രഭ താങ്കളുടെ കമന്റിന് പറഞ്ഞതിലും മികച്ച മറുപടി എന്റെ പക്കലില്ല.

ഈ ബ്ലോഗ് പോസ്റ്റിലുള്ളത് 'ഒരു കാമപ്രാന്തന്റെ ദീനരോദനം' ആണെന്ന അങ്ങയുടെ കണ്ടെത്തലിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല! പണ്ട് പാല്‍പ്പായസത്തിന് കയ്പ്പാണെന്ന് മൊഴിഞ്ഞ രാജാവിനോട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ മറുപടിയുണ്ടല്ലോ, 'പാല്‍പ്പായസത്തിന്റെ കയ്പ് എനിക്കിഷ്ടമാണ് പ്രഭോ' എന്ന്. അതുപോലെ, ഈ പോസ്റ്റിലുള്ളത് 'കാമപ്രാന്താ'ണെങ്കില്‍, അത്തരം 'കാമപ്രാന്താ'ണ് ഈ കാലഘട്ടത്തിന് ആവശ്യം.

NB: കുരങ്ങിന് പരിണാമം സംഭവിച്ചാണ് മനുഷ്യനുണ്ടായതെന്ന് ഒരു നിഗമനമുണ്ടല്ലോ. അതുപോലെ, മനുഷ്യന് പരിണാമം സംഭിച്ചാല്‍ തിരിച്ചും സംഭവിക്കുമോ....ശ്രീമതി ദീപികയുടെ കമന്റ് കണ്ടപ്പോള്‍ മനസില്‍ തോന്നിയ സംശയമാണ്!

The life journal said...

http://www.kinalur.com/2013/01/blog-post.html സ്ത്രീ പീഡനക്കേസുകള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിലും അതിന്റെ ട്രീറ്റ്‌മെന്റിലും പുരുഷ തൃഷ്ണ മേല്‍ക്കൈ നേടുന്നുണ്ടെന്നതും വാസ്തവമാണ്. കാമറയുടെ സഞ്ചാരവും വാര്‍ത്ത എഴുത്തിന്റെ ശൈലിയും, ആ വാര്‍ത്ത കാണുകയോ വായിക്കുകയോ ചെയ്യുന്ന പ്രേക്ഷകനില്‍ സൃഷ്ടിക്കേണ്ട യഥാര്‍ഥ വികാരം എന്താണോ അതിന് വിപരീതമായ ആവേശം ജനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ആര്‍ത്തിയോടെ അനുഭവിക്കുന്ന മസാലകളായി തരംതാഴുകയാണ് പലപ്പോഴും സംഭവിക്കുന്നത്.

PLUS said...
This comment has been removed by the author.
PLUS said...

സൌദിയിലെ സത്യം - സൌദിയിലെ കുഞ്ഞുങ്ങളില്‍ നാലില്‍ ഒന്നും ലൈംഗീക പീഡനത്തിന്‍ വിധേയരയവരാണ്. 20 വയസ്സില്‍ താഴെയുള്ളവരില്‍ മൂന്നില്‍ ഒന്നും പീഡിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്. ഈ പഠനം നടത്തിയത് സൌദിയിലെ ദേശീയ സേന ആശുപത്രിയിലെ ഡോ.നൂറ അല്‍-സുവൈയ്യാന്‍ . എന്നാല്‍ ഇതില്‍ കേസ് റജിസ്റ്റെര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ചെറിയ ഒരു ശതമാനത്തില്‍ മാത്രം . കാരണം അവിടത്തെ ശരീ അത്ത് നിയമപ്രകാരം ലൈംഗീക ബന്ധം പൂര്‍ണ്ണമായി നടത്തിയാല്‍ മാത്രമെ കുറ്റകൃത്യമായി കണക്കാക്കൂ. ഇതിനാല്‍ മിക്ക ലൈം ഗീക കുറ്റവാളികളും രക്ഷപ്പെടുന്നു.

http://arabnews.com/saudiarabia/article81402.ece

http://arabnews.com/saudiarabia/article92011.ece

PLUS said...

മനുഷ്യനു തിരിച്ച് പരിണാമം സംഭവിക്കാറില്ല, ജോസെഫ്. പക്ഷെ പലപ്പോഴും പരിണാമത്തിലും ചില ബഗ് സംഭവിക്കാറുണ്ട്. മേല്‍ പറഞ്ഞ് കേസ് അങ്ങിനെ വല്ലതുമാവാനാണ്‍ വഴി - പരിണാമം പോലും കൈയ്യൊഴിഞ്ഞ കേസ് :)

Unknown said...
This comment has been removed by the author.
layona said...

ബലാല്‍സംഗം ചെയ്യാന്‍ കാരണം സ്ത്രികളുടെ വസ്ത്രധാരണം ആണെങ്കില്‍ വിദേശികള്‍ക്ക് നിക്കര്‍ ഇടാന്‍ സമയം കാണില്ലായിരുന്നു!

layona said...
This comment has been removed by a blog administrator.
Unknown said...

@JA && PLUS && VISWAPRABHA

കേരളത്തില്‍ കാ-പ്രാ രുടെ എണ്ണം വര്‍ധിച്ചു വരികയാണല്ലോ JA ?.....

Joseph Antony said...

ആഹാ, ദീപിക വീണ്ടും എത്തിയോ....എന്തേ ചുരുക്കപ്രയോഗം, 'കാ-പ്രാ' എന്ന്!

ViswaPrabha, Plus,...നിങ്ങള്‍ക്ക് ഇങ്ങനെ തന്നെ വേണം!

D R K said...

എല്ലാവര്‍ക്കും അറിയാം ബലാത്സംഗങ്ങള്‍ പണ്ടുമുണ്ട് ഇപ്പോഴും ഉണ്ട് ഇരുകാലികള്‍ ഉള്ളിടത്തോളം കാലം അത് നടക്കുക തന്നെ ചെയ്യും. നായരച്ചിയുടെ മാറ് മറച്ചാലും, പാത്തുമ്മയെ എയര്‍ ട്യ്റ്റ് ബുള്ളറ്റ്പ്രൂഫ് പര്‍ദ്ദ ഇടീച്ചാലും, 'അവശജാതി പെണ്ണിനെ' ഫൈറ്റര്‍ ജെറ്റ് പൈലറ്റ് ആകിയാലും രാവണനും, സീയൂസും, കാമഭ്രാന്തന്‍ അറബികളും, ഗോവിന്ദചാമിയും, കോട്ടൂരുന്ന അച്ചനും, നിത്യാനന്ദയും, ghenghis ഖാനും , ഗോറിയും, ഇവരുടെ പിന്‍ തലമുക്കാരും ഉണ്ടായിക്കൊണ്ടിരിക്കും. പക്ഷേ ഇത് , ഈ സംഭവം --ഡല്‍ഹിയില്‍ ഒരു പെങ്കൊച്ച് പിശാശുക്കള്‍ അറക്കുന്ന രീതിയില്‍ കൊലചെയ്യപ്പെടുന്നു.വീണ്ടും സൌമ്യയെയും ഗോവിന്ദ ചാമിയെയും ഓര്‍മപ്പെടുത്തിയ, മനസ്സാക്ഷിയെ നടുക്കിയ, മനുഷ്യത്വത്തെ അപമാനിച്ച സംഭവം ആദ്യമായി ഇന്ത്യയിലെ മനുഷ്യരോട് ബഹുമാനം തോന്നിപ്പിച്ച ഡല്‍ഹി പ്രക്ഷോഭം. പക്ഷെ അതിന്റെ ചൂടാറും മുന്നേ പര്‍ദ്ദയും, പെണ്‍കുട്ടികള്‍ പാലിക്കേണ്ട മര്യാദയുമായി ഒരു കൂട്ടര്‍ . 'ബലാല്‍സംഗം' നടന്നതാണ് ആണ് ഇവരുടെ പ്രശ്നം! അല്ലാതെ കാണിച്ച പൈശാചികത അല്ല. തുടര്‍ന്ന്‍ ബലാത്സംഗ ചര്‍ച്ച മഹാമഹം! ഈ രണ്ട് സംഭാവങ്ങളിലെയും പൈശാചികത എന്തേ ആരും കാണാത്തെ? മലയാളികള്‍ ബുദ്ധി മാത്രം ഉള്ള ജീവികളായത് കൊണ്ടാണോ? അതോ മലയാളികള്‍ക്ക് (ബൗദ്ധിക വിശകലനക്കാര്‍ക്ക്) ബലാല്‍സംഗം ചെയ്യാന്‍ തോന്നുന്ന 'വികാരം' മാത്രമേ ഒരു വികാരമായി അവശേഷിക്കുന്നുള്ളോ? പര്‍ദ്ദയേയും, ജാതിയെയും മതത്തെയും ഒക്കെ പറയുമ്പോള്‍ കൊള്ളുന്ന 'ധാര്‍മിക രോഷം' എന്തെ ഇവിടെ കാണാത്തത്? കൊള്ളക്കും കൊള്ളിവെപ്പിനും കൊലപാതകത്തിനും - കാര്‍ട്ടൂണും, ആരാധനാലയത്തിന്റെ ഇഷ്ടിക കഷണം പൊളിയുന്നതും, നേതാവ് കൊല്ലപ്പെടുന്നതും, 'പ്രദേശത്തെ അവഗണിക്കുന്നതും' ഒക്കെ ന്യായമായി കാണുന്നവര്‍ (മുസ്ലിങ്ങള്‍ മാത്രമല്ല ..ന്യൂനപക്ഷ..ഭൂരിപക്ഷ കോപ്ലെക്സുകാര്‍ -പ്രാദേശിക- രാഷട്രീയ തിമിരക്കാര്‍ അടക്കം എല്ലാവരും ...) വളരെ പക്വതയോടെ സംസാരിക്കുന്നു. പലര്‍ക്കും സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയാണെങ്കിലും- എല്ലാവരും-പ്രത്യേകിച്ച് മുസ്ലിങ്ങള്‍(പറയേണ്ട കാര്യമില്ല) അവരുടെ സൈഡ് മാത്രം ശരിയെന്ന നിലപാടില്‍ ഉറച്ചു വീറോടെ വാദിക്കുന്നു. BC 1000, 000 മുതല്‍ ലേറ്റസ്റ്റ് ന്യൂസില്‍ നിന്നും വരെ ലിങ്ക്സ് , വിശുദ്ധഗ്രന്ഥത്തിന്റെ വരികള്‍ എടുത്തുവെച്ച് ഉദ്ധാരണം.... നടക്കട്ടെ! നമുക്ക് സര്‍വനാശത്തിലേക്ക് ഓടിചെല്ലാം.
എന്തെല്ലാം കേക്കണം..എന്തെല്ലാം കാണണം! ഈശ്വരാ...എന്നെ ഇങ്ങനെ വെഷമിപ്പിക്കാതെ ..വല്ല ഭൂകമ്പമോ വെള്ളപ്പോക്കമോ വേള്‍ഡ് വാറോ ...എന്തേലും? എല്ലാത്തിന്റേം കടി അങ്ങ് മാറികിട്ടിയെനേം. ഞാന്‍ പോയി നാറാണത്ത് ഭ്രാന്തന്‍ കേക്കട്ടെ. മനസ്സോന്നടങ്ങിയിട്ടു വേണം ഒന്ന് masturbate ചെയ്യാന്‍ .

Unknown said...

ORU MATHURAMULLA SWEET ELLA PROTUCTION CHEYTH KOTTU PACK CHEYTH VECHAL ORU PRANIYUM ECHAYUM VANN IRIKKILA DISTARB CHEYYILLA......

ENNNAL A MATHURAMULLA ELLA RETHIYILUM
THOLI URINCHI NILKUKAYANAKIL ELLA ECHAYUM PRANIYUM VANN KOTHI VALIKUM...
ATH THANNEYAN EVIDE SAMBAVIKKUNNATH
BUTTHI ULLAVARK CHINTHIKKAM ATH ANUSARICH JEEVIKKAM....
QUARAN PARAYUNNATH STHREEEKALOD AVARUDE MUNKAYYUM MUGAVUM OYIKE MATTU AVAYAVANGLA LOOSULL DRESS THARIKKAN ANN
ATH ORORTHARK ISHTAMULLATH THARIKAM LOOSULLATH AKANAM PINNE PARTHA ATH ORU ISLAMIC DRESS ANN ATH DARICHILLA ENKIL KUTTAM ONNUMM ILLA
ALLAHU ELLA THINMAKAL PRAGARIPIIKUNN SHAKTHIKALEYUM PARAGAYAPEDUTHETTE.....AMEEEN

roopeshvkm said...

Hats off

roopeshvkm said...
This comment has been removed by the author.
roopeshvkm said...

ജോസഫ്‌ സര്‍,താങ്കളുടെ മറ്റു ലേഖനങ്ങലെക്കാള്‍ പ്രതികരണങ്ങള്‍ ഇതിനുണ്ടെന്ന് തോന്നുന്നു.കാരണം വിഷയത്തോടുള്ള നമ്മുടെയെല്ലവരുടെയും തൃഷ്ണ തന്നെ.ബലാല്‍സംഗം തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പറയാന്‍ തക്ക തെളിവുകള്‍ ആരുടേയും പക്കലുണ്ടെന്നു തോന്നുന്നില്ല.പക്ഷെ മാറിടത്തിന്റെ വിടവും വിശാലമായ പുറവും പിന്നെ വയറും നാഭിയും മറ്റുപലതും പ്രദര്‍ശിപ്പിച്ചു നടക്കുന്ന സ്ത്രീകള്‍ ഏതുതരം സ്വാതന്ത്ര്യമാണ് ആസ്വദിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.കാഴ്ച്ചയില്‍ നിന്നും പുരുഷന് ഉത്തേജനം ഉണ്ടാകുമെന്ന് വിശ്വം മാഷും ശരിവക്കുന്നു.എന്നാല്‍ അത് അടക്കുന്നതില്‍ തന്നെയാണ് പുരുഷന്റെ കഴിവ്.പക്ഷെ സമൂഹത്തിലെക്കിറങ്ങുമ്പോള്‍ ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരെ മാത്രം പ്രതീക്ഷിക്കുന്നത് ബുദ്ധിയോ?ഒരു സ്ത്രീയുടെ സമ്മതം കൂടാതെ അവളെ പ്രാപിക്കുന്നത് മൃഗീയതയാണ്.അത് ഒരു യദാര്‍ത്ഥ മനുഷ്യന്റെ രീതിയല്ല.പുരുഷന്മാരെല്ലാം ഗോവിന്ദ ചാമിമാരല്ല.ജനസംഖ്യയില്‍ അജഗജന്തരമുള്ള രണ്ടു രാജ്യങ്ങളിലെ പീഡനങ്ങളുടെ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ എങ്ങനെ ശരിയാകും.(പാലക്കാടന്‍).),)പിന്നെ പാലക്കാടന്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ അവഗണിക്കാന്‍ വയ്യ.സ്ത്രീയുടെ നഗ്നത വിറ്റ് ജീവിക്കുന്നവരാണ് സമൂഹത്തിലെ പ്രമാണിമാര്‍ പലരും.പരസ്യങ്ങളിലും സിനിമയിലും മറ്റും ആഖോഷിക്കപ്പെടുന്ന സ്ത്രീയുടെ നഗ്നത എന്തെ ഒരു സ്ത്രീ വിമോച്ചകരും എതിര്‍ക്കാത്തത്?പൊക്കിള്‍ എന്നൊരു സാധനം ഇല്ലായിരുന്നെങ്കില്‍ പല നടിമാരും വീട്ടിലിരുന്നെനെ.ഇതൊക്കെ പുരുഷന്റെ കമത്രുഷ്ണ യെ ചൂഷണം ചെയാനല്ലെന്കില്‍ പിന്നെന്തിനു?പറഞ്ഞു വന്നത് സ്ത്രീയുടെ നഗ്നത ഒരു വലിയ കച്ചവട ചരക്കാണ്.അതിനെതിരെ അവര്‍ തന്നെ രംഗത്ത് വരാതെ രക്ഷയില്ല.മസാല നിറച്ച കാഴ്ചകള്‍ സാധാരണ പുരുഷനെ ഉതെജിപ്പിക്കുമ്പോള്‍ ഗോവിന്ദ ചാമിമാരുടെ കാര്യം പറയാനുണ്ടോ?മാന്യത ആപെക്ഷികമാനെന്നു തോന്നുന്നില്ല.ഒരു ദേശത്തിനും സമൂഹത്തിനും പൊതുവായി അന്ഗീകരിക്കപ്പെട്ട ചില രീതികളില്ലേ.മാന്യമായ വസ്ത്രധാരണം ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചാണെങ്കില്‍ ഓരു ത്രീ ഫോര്തും ടി ഷര്‍ട്ടും ധരിച്ചു ഒരു job interview നു പോയാല്‍ എങ്ങനെയുണ്ടാകും?മാന്യമായ വസ്ത്രം എന്ന് പറയുമ്പോള്‍ നേരെ പര്‍ദ്ടയിലേക്ക് മലക്കം മറിയണോ?ഒന്നല്ലെങ്കില്‍ അവയവ പ്രദര്‍ശനം അല്ലെങ്കില്‍ പര്‍ദ്ദ...ഇതിനിടയില്‍ ഒരിടമില്ലെന്നാണോ?പാലക്കാടന്‍ ചോദിച്ചതുപോലെ കന്യാസ്ത്രീകളുടെ വസ്ത്രതെക്കുരിച്ചര്‍ക്കും വിഷമമില്ല,ഹിജബാനു പ്രശ്നം.സ്ത്രീകളുടെ വസ്ത്രധാരണം പീഡനങ്ങള്‍ക്ക്കാരനമാല്ലെന്കില്‍ കൂടി ശരീരം പ്രദര്‍ശിപ്പിച്ചേ തീരൂ എന്നാ വാശി എന്തിനാണാവോ? ബലാത്സംഗങ്ങള്‍ മാധ്യമങ്ങള്‍ ഒരഘോഷമാക്കുമ്പോള്‍ ഒരു തലമുറയ്ക്ക് രതിയുടെ തനതായ ആസ്വാദനം നിരോധിക്കപ്പെടുകയാണ്.കെ.പി. രാമനുണ്ണിയുടെ "ക്രിമിനല്‍ കുറ്റമാകുന്ന രതി"എന്ന ലേഖനത്തോടു നൂറു ശതമാനവും യോജിക്കുന്നു.

Joseph Antony said...

Roopesh Ns....

1. താങ്കള്‍ പറയുന്നു: 'പാലക്കാടന്‍ ചോദിച്ചതുപോലെ കന്യാസ്ത്രീകളുടെ വസ്ത്രതെക്കുരിച്ചര്‍ക്കും വിഷമമില്ല, ഹിജബാനു പ്രശ്‌നം'

---ലേഖനം ഒന്നുകൂടി വായിച്ചു നോക്കുക. അതില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട്: .......'ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഏറ്റവും കാതലായ ചോദ്യം, ഒരാള്‍ വസ്ത്രധാരണം നടത്തുന്നത് എങ്ങനെ വേണം എന്ന് നിശ്ചയിക്കാനുള്ള അവകാശം വേറൊരാള്‍ക്കുണ്ടോ എന്നതാണ്. മതപരമായ ചില സ്ഥാപനങ്ങളിലും സ്‌കൂളുകളിലും യൂണിഫോം നിര്‍ബന്ധമാണ്, അത് ഇഷ്ടമില്ലാത്തവര്‍ അങ്ങോട്ടു പോകേണ്ട കാര്യമില്ല. എന്നാല്‍, പൊതുസമൂഹം അത്തരമേതെങ്കിലും സ്ഥാപനമല്ല. പൊതുസമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള യൂണിഫോം നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശവുമില്ല'.

....താങ്കളുടെ ആ സംശയത്തിന്റെ ഉത്തരം ഈ പാരഗ്രാഫില്‍ ഉണ്ട്. പാലക്കാടന്‍ ഇക്കാര്യം ചോദിച്ചിട്ട് മറുപടി പറയാത്തത്, സദാചാരപോലീസുകാരോട് പ്രതികരിക്കേണ്ട എന്ന നിലപാടുകൊണ്ടാണ്.

2. 'മാന്യമായ വസ്ത്രം എന്ന് പറയുമ്പോള്‍ നേരെ പര്‍ദ്ടയിലേക്ക് മലക്കം മറിയണോ? ഒന്നല്ലെങ്കില്‍ അവയവ പ്രദര്‍ശനം അല്ലെങ്കില്‍ പര്‍ദ്ദ...ഇതിനിടയില്‍ ഒരിടമില്ലെന്നാണോ?'

----ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഈ പോസ്റ്റില്‍ മറ്റൊരു തരത്തില്‍ ഉന്നയിച്ചിട്ടുള്ളതും. മാത്രമല്ല, ബലാത്സംഗത്തിന് കാരണമായി വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നവര്‍ അറിഞ്ഞോ അല്ലാതെയോ എങ്ങനെ ബാലാത്സംഗത്തിന് ഐക്യാധാര്‍ഢ്യം പ്രഖ്യാപിക്കുന്നവരായി അധിപ്പതിക്കുന്നു എന്നുകൂടി പറയാനാണ് ഈ പോസ്റ്റില്‍ ശ്രമിച്ചത്.

Joby said...

Dear MR Antony, I went through your article. I appreciate you for the same. You have tried to respond that the causes of sexual harassment or rape are not due to the dress code. You have given only one side of reality. The very subject you deal with has many sides and aspects. You have very much ignored the psychological side. To aid this, I shall tell you that nakedness (full) will surely excite sexual desire within us. Just think of a full naked woman and a half naked woman. Who excites more desire? I too an living in Europe. In summer most of the women wear very casual, short dresses. Here everybody is so. So there is no need to peep or to stare at the other. One thing is true that we have a hypocritical morality. Every reality has many sides to be explored.

Unknown said...

gulf രാജിയാങ്ങളിൽ പൊതുവെ ബലാല് സംഗം കുറവാണെന്നാണ് വാദം but ഇവിടേ ഉളള മിക്ക വീടുകളിലും വീട്ടുവേലക്കാരികള് ബലാല് സംഗം ചെയ്യപ്പെടുന്നുണ്ട് . അവരും ഈ പറഞ്ഞ ഹിജാബ് ധരിച്ചാണ് നടപ്പ് !!!!!!!!!!!! എന്തെയ് അവരുടെ ഹിജാബിനു ഇത് തടയാൻ കഴിയാത്തത് ?????

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

'നിന്റെ മനസ്സാണു് അവളുടെ ഹിജാബിനേക്കാള്‍ (പാവാടയേക്കള്‍, സാരിയോ ചുരിദാരോ പിന്നെ എന്തൊക്കെയോകാള്‍) നിന്നെ നീയായും, അവളെ നിന്നെപ്പോലെത്തന്നെ സ്വാതന്ത്ര്യവും അവകാശവും തന്നിഷ്ടത്തോന്നിവാസവുമുള്ള ഒരു മനുഷ്യജീവിയായും കണക്കാക്കാന്‍ പഠിക്കേണ്ടത്' - വിശ്വപ്രഭ മാഷ്

^ ^

കാടൻ നിയമങ്ങളാൽ സ്ത്രീകളെ പ്രാകൃത വേഷം കെട്ടിക്കുന്നവർ ഈ വാക്കുകളെ സ്വന്തം സംസ്കാരത്തിൽ ചില്ലിട്ടു സൂക്ഷിക്കുക.

പത്തിയൂര്‍ said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ഇവിടെ എല്ലാ സ്ഥലങ്ങളിളും പീഡനം നടക്കുന്നുണ്ട് ,മിഡില്‍ ഈസ്റ്റ്‌ ഉള്‍പെടെ. അവിടെ മാധ്യമം സ്വാതന്തിരിയം ഇല്ലല്ലോ..അത് കൊണ്ട് അവര്‍ക്ക് കണക്കു എടുക്കാന്‍ എങ്ങനെ കഴിയും. ഒരു പെന്‍ കുട്ടി പാവാട ഇട്ടു നടന്നു എന്നത് കൊണ്ട് വിവേകം ഉള്ള ഒരു ആണും അവരെ കയറി പിടിക്കില്ല. അതല്ല അവന്‍ ഏതെങ്കിലും രീതിയില്‍ ഓവര്‍ മധ്യപാനിയോ മയക്കു മരുന്ന് അടിമയോ ആണെങ്കിലും പോലും അവന്റെ മനസിനെ കണ്ട്രോള്‍ ചെയ്യാന്‍ കഴിവുള്ളവന്‍ ആണെകില്‍ അവനു ചെയ്യാന്‍ പറ്റില്ല. പക്ഷെ യുറോപ്പും, അമേരിക്കന്‍ നാടുകള്‍ പോലുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന സൌകാര്യങ്ങള്‍ കൊടുത്തട്ടുണ്ട്. നമ്മുടെ രാജ്യത്ത് എന്ത് സൌകാര്യങ്ങള്‍, എന്ത് നിയമം..പിന്നെ പെണ്ണ് ഒരുമ്പെട്ടു ഒരിക്കലും ഇറങ്ങരുത്.., പിന്നെ എവിടെ വേറെ ഒന്ന് പറയാന്‍ ഉള്ളത്
പെണ്ണുങ്ങള്‍ കുറച്ചു കെയര്‍ കൊടുത്താല്‍ കുറെ പ്രശങ്ങള്‍ തീരും. പിന്നെ എല്ലാത്തിലും വലുത് നമ്മുടെ നിയമം ഇതിനു വേണ്ടി കര്‍ശനം ആക്കുവാന് വേണ്ടത്. അത് പോലെ തന്നെ രാഷ്ട്രിയ നേതാക്കള്‍ നേരെ വരുക. കാലം മാറി ഇപ്പോള്‍ എല്ലാം വീഡിയോ ആണല്ലോ, എന്ത് വേണമെങ്കിലും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.ഇതു കാണുമ്പൊള്‍ കൂടതല്‍ കൂടുതല്‍ ആസക്തി തോന്നും ആണിനും പെണ്ണിനും. അത് കൊണ്ട് ഇനി ഉള്ള കാലം!!!!. പീഡനം വേണ്ടങ്കില്‍ ഇമ്മോരല്‍ ട്രാഫിക്‌ നിയമം ഭേദഗതി ചെയ്യുക!!!!!

Unknown said...

സ്ത്രീകളുടെ വസ്ത്രധാരനതിനു പുരുഷന്മാരെ പ്രേകൊപിപ്പിക്കുന്നത്തില് സാരമായ പങ്കുണ്ട്. ധരിക്കുന്ന വേഷം സാരിയോ, ചുരിദാറോ, പാവാടയോ എന്തും ആയിക്കൊള്ളട്ടെ, കാനുന്നവര്ക്കും ഉപയോഗിക്കുന്നവര്ക്കും വീരുപ്പുമുട്ടാത രീതിയില്, മറയ്ക്കേണ്ട ശരീര ഭാഗങ്ങള് എല്ലാം മരച്ചുകൊണ്ടുതന്നെ ഉപയോഗിക്കണം. ശരീര വടിവ് എടുതരിയുന്ന വസ്ത്രങ്ങളാണ് സെക്സി എന്ന കാറ്റഗറിയില് പെടുന്നത് അതുകൊണ്ട് സാരിയും ചുരിദാറും എല്ലാം സെക്സി തന്നെ അല്ലെ എന്ന് ചോദിക്കുന്ന അവസരവാദികള് ഒരു കാര്യം ഓര്ക്കണം.
സാരിയും ചുരിദാറും എല്ലാം സെക്സി ആണെങ്കില് എന്തുകൊണ്ട് ബാര് ടാന്സരുമാരും, ഐറ്റം ടാന്സരുമാരും, ഒന്നും ഇവ ഉപയോഗിക്കുന്നില്ല ??? കാരണം ശരീരം പ്രദര്ശിപ്പിക്കുന്നത് പുരുഷനെ ഉത്തെചിപ്പിക്കും എന്ന് അറിയുന്നത് കൊണ്ടുതന്നെ ആണ്...
പീടനത്തിനു പല രാജ്യങ്ങളിലും പല ശിക്ഷകളും ഉണ്ട്, അത് പല വിധത്തില് കുറഞ്ഞതും കടുത്തതും ആണ്, എന്നിട്ടും ഇന്നും സ്ത്രീകള് പീഡിപ്പിക്കപ്പെടാത്ത ഏതെങ്കിലും രാജ്യമുണ്ടോ ??? അതായത് എന്തൊക്കെ നിയമങ്ങള് വന്നാലും പീഡനവും ബാലാല്സങ്ങവും ഒക്കെ ഇനിയും ഇനിയും ഉണ്ടാകും. വേഷം എന്ത് ധരിച്ചാലും സ്ത്രീ ഇനിയും പീടിപ്പിക്കപ്പെടും അതുകൊണ്ട് ആണായാലും പെണ്ണായാലും സൂക്ഷിച്ചാല് ദുക്കിക്കേണ്ട...

boman said...

The issue is from child hood from home itself we need to teach the boys to consider the opposite sex as human being, not as an opposite sex, once this feeling is inbuilt and developed you will not have an ill feeling to have sex with the other sex when ever you see, in whatever from, like a Female Nurse treat a Male naked patient or A Male Gynaecologist test a female. THIS THOUGHT MUST BE EMBEDDED IN EVERY PERSONS MIND FROM CHILD HOOD, WE LACK THIS. THIS IS THE ROOT CAUSE, ISLAM, HINDU, CHRISTIAN,ETC., ARE ALL REASONS.AND ALL RELIGIONS MISUED FEMALES AS SEXUAL EQUIPMENTS AT ONCE UPON A TIME. LET US BE HUMANS.

Unknown said...
This comment has been removed by the author.
Unknown said...

One thing all shall remember. Sex has to done with mutual consent and to be enjoyed by both individuals. The fundamental mind set has to change. that will happen only by proper education and awareness and civilized behavior. Uncivilized actions shall be punished.The argument that she dressed sexy so I raped has no value and it is simply punishable.

Gauri Pillai said...

പ്രിയപ്പെട്ട ജെഎ,
നിങ്ങളുടെ ഈ ലേഖനത്തിലൂടെ പല സദാചാര കള്ളന്മാരുടെയും മുഖംമൂടി വലിച്ചു കീറി.
@ പാലക്കാടാൻ,
നിങ്ങൾ ഇതിനു ഉത്തരം നൽകൂ: സ്ത്രീയെ മുസ്ലിം രാഷ്ട്രങ്ങളിൽ വില്പനച്ചരക്കായി/ലൈംഗിക ഉപകരണമായി കാണുന്നില്ലെങ്ങിൽ പിന്നെ എന്തിനാണ് ഹിജാബ്ഇന്റെ ആവശ്യകത??? ഹിജാബ് മാത്രമേ മാന്യമായുള്ള വസ്ത്രമെന്നു പറയുന്നത് വഴി ബാകി ഉള്ള സ്ത്രീകളെ(ഒരുപാട് മുസ്ലിം സ്ത്രീകള് ചുരിദാറും സാരിയും ഉപയോഗിക്കുന്നു)മുഴുവൻ അപമാനിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്!
@ കണ്ണൻ ബാലൻ,
മൂന്നു വയസ്സും ആറു മാസവും ഒക്കെ ഉള്ള കുട്ടികളെ ആക്രമിക്കുന്നത് അവരുടെ sexy ആയുള്ള വസ്ത്രധാരണം കൊണ്ടാണോ?

teekee said...

ഒന്നും വേണ്ട നമ്മുടെ രാജ്യത്തെ സദാചാര പോലീസ് മനോഭാവം മാറ്റിയാൽ മതി ഒരു ആണും പെണ്ണും ഒരുമിച്ചു നടന്നാൽ ഒരുമിച്ചു യാത്ര ചെയ്‌താൽ ഒരു ഹോട്ടെലിൽ റൂം എടുത്താൽ നമുക്ക് എന്താ, നമ്മുടെ കുട്ടികളെ നല്ലത് പറഞ്ഞു കൊടുത്തു വളര്തുന്നതല്ലേ അല്ലെ കൂടുതൽ നന്ന് അതിനല്ലേ നമ്മൾ സമയം കണ്ട്ത്തെണ്ടത്

പട്ടേപ്പാടം റാംജി said...

ഇവിടെ ഈ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ അല്പം പുറകിലോട്ടു ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. തുണിയില്ലാതെ മനുഷ്യന്‍ ജീവിച്ചിരുന്ന കാലം. അന്നൊന്നും ഇത്തരം ബാലല്‍സംഗങ്ങള്‍ എന്തുകൊണ്ട് ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ തുലോം കുറവായിരുന്നു? തുണി ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം എന്തുകൊണ്ട് വര്‍ദ്ധിച്ചു? എങ്ങിനെയാണ് മനുഷ്യമനസ്സ് ഇത്തരത്തില്‍ മാറ്റിമാറിക്കപ്പെട്ടിരിക്കുന്നത്? സംഭവിക്കുന്ന പരിണാമങ്ങളില്‍ നാം അറിയാതെ നമ്മില്‍ അന്നുവരെ ഇല്ലാതിരുന്ന ചിലവ നാം അറിയാതെ തന്നെ നമ്മില്‍ കുടിയേറുന്നില്ലേ? പരിണാമാങ്ങളിലെ നല്ലതിനെ നാം സ്വീകരിക്കുമ്പോള്‍ ചില കാണാവിചാരങ്ങളെ സൈഡ് എഫെക്റ്റ് പോലെ നാം വാങ്ങിക്കൂട്ടുന്നില്ലേ? കാണാത്തത് കാണണം എന്ന മനുഷ്യസഹചമായ കൊതികള്‍? അത്തരം കൊതികളുടെ കുത്തൊഴുക്കല്ലേ ഇന്നത്തെ പ്രശ്നങ്ങള്‍? അതിനു ഇപ്പോള്‍ വസ്ത്രത്തെ കുറ്റപ്പെടുത്തിയാല്‍ കാര്യം അവസാനിക്കുമോ? അതോ മനുഷ്യന്‍ വസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തെ കുറ്റപ്പെടുത്താണോ? കുറ്റപ്പെടുത്തലുകള്‍ കൊണ്ട് യഥാര്‍ത്ഥ പ്രശ്നത്തിനു പരിഹാരമാകുമോ? പരിണാമാങ്ങള്‍ക്ക് വിധേയമായി മനുഷ്യന്‍ ജീവിക്കുമ്പോള്‍ അതത് കാലത്തെ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞതും വരാന്‍ പോകുന്നതുമായ മാറ്റങ്ങളെ വിവേകത്തോടെ സമീപിച്ച് ജീവിക്കാന്‍ മാത്രമെ കഴിയൂ. ഇന്നലത്തെ പോലെ അല്ലെങ്കില്‍ ഇന്നത്തെ പോലെ നാളെയും എന്നത് നടക്കാത്ത കാര്യമാണ്. ശ്വാശതമായ ഒരു പരിഹാരം എന്നത് മനുഷ്യന്‍ ഉണ്ടായ കാലത്തേക്ക്തന്നെ എത്തണം എന്നതാണെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ മറ്റെന്താണ് വഴി? വിവേകബുദ്ധിയില്ലെന്നു നാം കരുതുന്ന മൃഗങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ ഇല്ല എന്നതിന്റെ കാരണം അവ പ്രകൃതി സമ്മാനിച്ച അതേ രൂപത്തില്‍ ഇപ്പോഴും ജീവിക്കുന്നതുകൊണ്ടാല്ലേ?

Unknown said...


ബലാത്സംഗത്തിനു കാരണം മൊബൈലും സ്ത്രീകളുടെ വസ്ത്രധാരണവുമെന്ന് UP പോലീസ്.

Unknown said...
This comment has been removed by the author.
Unknown said...

തീർച്ചയായും..

Unknown said...

നിശ്ചയമായും ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഹിജാബിൽ പണ്ടത്തെ അപേക്ഷിച്ച് എത്രയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ആദ്യ കാലങ്ങളിൽ ഉമ്മമാർ ഉപയോഗിച്ചിരുന്ന പർ ദ്ദകൾ ഇന്ന് ചുരുക്കം മാത്രം.

Unknown said...

''നിശ്ചയം സ്ത്രീ നന്നായാൽ ഒരു സമൂഹം മുഴുവൻ നന്നായി'' എന്ന തിരു നബിയുടെ ഈ വചനം സ്ത്രീ നന്മ സമൂഹത്തിൽ ചെലുത്തുന്ന നല്ല പാഠങ്ങളും സ്ത്രീ തിന്മ സമൂഹത്തിൽ ചെലുത്തുന്ന ദുഃസ്വാധീനവും ഒാർമ്മപ്പെടുത്തുന്നു.
''നാരിയല്ലാതാരുമില്ല'' എന്ന വചനം എല്ലാറ്റിന്റെയും വിജയ പരാജയങ്ങൾ സ്ത്രീയെക്കൊണ്ടാണ് എന്ന സത്യത്തെ ശകതിപ്പടുത്തുന്നു.

Unknown said...

''നിശ്ചയം സ്ത്രീ നന്നായാൽ ഒരു സമൂഹം മുഴുവൻ നന്നായി'' എന്ന തിരു നബിയുടെ ഈ വചനം സ്ത്രീ നന്മ സമൂഹത്തിൽ ചെലുത്തുന്ന നല്ല പാഠങ്ങളും സ്ത്രീ തിന്മ സമൂഹത്തിൽ ചെലുത്തുന്ന ദുഃസ്വാധീനവും ഒാർമ്മപ്പെടുത്തുന്നു.
''നാരിയല്ലാതാരുമില്ല'' എന്ന വചനം എല്ലാറ്റിന്റെയും വിജയ പരാജയങ്ങൾ സ്ത്രീയെക്കൊണ്ടാണ് എന്ന സത്യത്തെ ശകതിപ്പടുത്തുന്നു.

Unknown said...

നിശ്ചയം സ്ത്രീ നന്നായാൽ ഒരു സമൂഹം മുഴുവൻ നന്നായി ..
എന്ന തിരു നബിയുടെ വചനം നിശ്ചയമായും സ്ത്രീ നന്മ സമൂഹത്തിൽ ചെലുത്തുന്ന നല്ല പാഠങ്ങളും ,
സ്ത്രീ തിന്മ സമൂഹത്തിൽ ചെലുത്തുന്ന ദുഃസ്വാധീനവും ഓർമ്മപ്പെടുത്തുന്നു.
നാരിയല്ലാതാരുമില്ല എന്ന വചനം എല്ലാറ്റിന്റെയും വിജയ പരാജയങ്ങൾ സ്ത്രീയെക്കൊണ്ടാണെന്ന സത്യത്തെ ശക്തിപ്പെടുത്തുന്നു.

Anonymous said...

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് മുലയും ചന്തിയുമെല്ലാം കൂടുതലാണല്ലോ.

ചിത്രകാരൻ ടി. മുരളി said...

മതഭ്രന്ത് നിറഞ്ഞു നിൽക്കുന്ന നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളെ സദാചാരം പഠിപ്പിച്ച് ചാക്കുകെട്ടുകളിൽ സ്വകാര്യ സ്വത്തായി സൂക്ഷിക്കേണ്ടതാണ് എന്ന ആശയം മാത്രമേ നമുക്ക് മനസ്സിലാകു.

അല്ലെങ്കിൽ ഇത്രയും വസ്തുനിഷ്ഠമായി ചിത്രങ്ങൾ സഹിതം അവതരിപ്പിച്ച ഈ പോസ്റ്റിന കീഴിൽ പോലും ഉളുപ്പില്ലാതെ സദാചാര സംരക്ഷകർ കമൻ്റെഴുതാൻ ധൈര്യപ്പെടുമായിരുന്നില്ല.

Anonymous said...

മാറ് മറക്കാത്ത നാട്ടിൽ മാറ് മറക്കാൻ മുലക്കരമോ?