തേങ്ങയുടെ ബിസിനസ് മനുഷ്യന് മാത്രമല്ല, നീരാളികള്‍ക്കുമുണ്ട്. തേങ്ങയുമെടുത്ത് കടലിന്നടിയിലൂടെ ഓടുന്ന നീരാളി ശാസ്ത്രലോകത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഓടുക മാത്രമല്ല, പൊട്ടിയ ചിരട്ടകളെ നീരാളി അതിന്റെ കൂടായും ഉപയോഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.നീരാളികള്‍ ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ആദ്യ അവസരമാണ് ഈ നാളികേര ഏര്‍പ്പാടെന്ന്, 'കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
നീരാളികള്‍ ഒന്നൊന്നര പുലികളാണ്. മിമിക്രി നീരാളി തന്നെ പിടിക്കാന്‍ പാഞ്ഞുവരുന്ന മീനിന്റെ മുന്നില്‍ പെട്ടെന്ന് രൂപം മാറി കടല്‍പ്പാമ്പ് മാതിരി അഭിനയിച്ച് മീനിനെ വിരട്ടിയോടിക്കുമെന്ന് വായിച്ചപ്പോള്‍ കണ്ണു തള്ളിപ്പോയതാണ് നേരത്തേ തന്നെ. ചിരട്ടയല്ല ഇവന്മാര് ചിരവ എടുക്കും വേണമെങ്കില്‍ :)
3 comments:

നീരാളിയുടെ ചിരട്ടക്കച്ചോടം.

Post a Comment