Wednesday, July 04, 2007

ഹോമിയോപ്പതി-സത്യവും മിഥ്യയും

മതസംഹിതകള്‍ പോലെയാണ്‌ ഒരര്‍ത്ഥത്തില്‍ ഹോമിയോപ്പതിയും. മാറ്റമില്ല. മൂന്നു നൂറ്റാണ്ടുകാലം ശാസ്‌ത്രത്തിനുണ്ടായ വികസത്തോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്പ്‌. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത്‌ മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുന്നതായി കാണാം

ബ്രിട്ടീഷ്‌ ഗവേഷണ വാരികയായ 'ലാന്‍സെറ്റ്‌' 2005 ആഗസ്‌ത്‌ 26-ന്റെ ലക്കത്തില്‍ ഒരു പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ഹോമിയോ ഔഷധങ്ങള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നതായിരുന്നു ആ പഠനം. യൂറോപ്പിലെ മൂന്നു പ്രമുഖ സര്‍വകലാശാലകള്‍ (ബെര്‍ണെ സര്‍വകലാശാല, സൂറിച്ച്‌ സര്‍വകലാശാല, ബ്രിസ്റ്റോള്‍ സര്‍വകലാശാല) സംയുക്തമായാണ്‌ പഠനം നടത്തിയത്‌.

വിവിധ രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടിന്നിട്ടുള്ള 110 പരീക്ഷണങ്ങളുടെ ഫലങ്ങളും, അതേ രോഗങ്ങള്‍ക്ക്‌ ആധുനിക ഔഷധങ്ങളുപയോഗിച്ച്‌ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ബെര്‍ണെ സര്‍വകലാശാലയിലെ സാംഖികശാസ്‌ത്ര (സ്റ്റാറ്റിസ്റ്റിക്‌സ്‌) വിദഗ്‌ധനായ മാത്തിയാസ്‌ ഇഗ്ഗര്‍ ആണ്‌ ഈ താരതമ്യ പഠനത്തിന്‌ മേല്‍നോട്ടം വഹിച്ചത്‌. പ്രത്യേകിച്ച്‌ ഔഷധഗുണങ്ങളൊന്നുമില്ലാത്ത `ഡമ്മിഔഷധങ്ങളു'(പ്ലാസിബോ)ടെ ഫലമേ ഹോമിയോമരുന്നുകള്‍ നല്‍കുന്നുള്ളൂ എന്നയിരുന്നു ഗവേഷകര്‍ എത്തിയ നിഗമനം (മരുന്നു കഴിക്കുന്നു എന്ന വിശ്വാസം മൂലമുള്ള ഫലം മാത്രമാണ്‌ `പ്ലാസിബോ'കള്‍ നല്‍കുക).

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഭാഷയില്‍ എഴുതപ്പെട്ട ഒരു എഡിറ്റോറിയലും `ലാന്‍സെറ്റ്‌' പ്രസിദ്ധീകരിച്ചു. ``തങ്ങളുടെ മുന്നിലെത്തുന്ന രോഗികളോട്‌ ഇനിയെങ്കിലും സത്യം തുറന്നു പറയാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറാകണം; ഈ മരുന്നു കഴിക്കുന്ന നിങ്ങള്‍ സമയം പാഴാക്കുകയാണെന്ന്‌''-`ഹോമിയോപ്പതിയുടെ അന്ത്യം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ `ലാന്‍സെറ്റ്‌' എഴുതി.

ലോകത്താകമാനം 50 കോടി പേര്‍ ആശ്രയിക്കുന്ന ചികിത്സാമാര്‍ഗമാണ്‌ ഹോമിയോപ്പതി. അതില്‍ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങളും പ്രഭുക്കന്‍മാരും രാഷ്‌ട്രത്തലവന്‍മാരും മുതല്‍ സാധാരണക്കാര്‍വരെ ഉള്‍പ്പെടുന്നു. ലോകത്ത്‌ കുറഞ്ഞത്‌ ഒരു ലക്ഷം ഡോക്‌ടര്‍മാര്‍ ഹോമിയോപ്പതി പ്രാക്‌ടീസ്‌ ചെയ്യുന്നു എന്നാണ്‌ കണക്ക്‌. ഡസന്‍ കണക്കിന്‌ സര്‍വകലാശാലകളും കോളേജുകളും ഈ സമന്തര ചികിത്സാസമ്പ്രദായത്തില്‍ കോഴ്‌സുകള്‍ നടത്തുന്നു. ആധുനിക ഔഷധങ്ങളുടെ അത്രയ്‌ക്കു വരില്ലെങ്കിലും, ഹോമിയോപ്പതി മരുന്നു കച്ചവടവും കോടികളുടെ ബിസിനസ്സാണ്‌. അങ്ങനെയുള്ള ഒരു ചികിത്സാരീതിയെപ്പറ്റി ഇത്തരത്തില്‍ എഴുതണമെങ്കില്‍ അസാധാരണ ധൈര്യം വേണമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

സ്വാഭാവികമായും 'ലാന്‍സെറ്റി'ന്റെ റിപ്പോര്‍ട്ടിനെതിരെ ഹോമിയോപ്പതി രംഗത്തുള്ളവര്‍ രംഗത്തെത്തി. ഇത്തരമൊരു കുലീന പ്രസിദ്ധീകരണം ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌ ശരിയായില്ല എന്ന്‌ ബ്രിട്ടീഷ്‌ ഹോമിയോപ്പതി അസോസിയേഷന്‍ അന്തസ്സോടെ പ്രതികരിച്ചപ്പോള്‍, കേരളത്തിലെ പ്രസ്സ്‌ക്ലബ്ബുകളിലാകെ ഹോമിയോ സംഘടനാ നേതാക്കള്‍ വാര്‍ത്തസമ്മേളനം നടത്തി, ലാന്‍സെറ്റ്‌ റിപ്പോര്‍ട്ടിന്‌ ആധികാരികതയില്ല എന്ന്‌ പ്രഖ്യാപിച്ചു! ഔഷധക്കമ്പനികള്‍ക്കു വിടുപണി ചെയ്യുകയാണ്‌ ലാന്‍സെറ്റ്‌ എന്നും, ലാന്‍സെറ്റ്‌ മെഡിക്കല്‍ രംഗത്തെ ആധികാരിക പ്രസിദ്ധീകരണമല്ല എന്നുമൊക്കെ ആരോപിക്കപ്പെട്ടു. 'അലോപ്പതി'ക്കാരുടെ ഗൂഢാലോചനയാണിതെന്നും വാദമുണ്ടായി.

ഹോമിയോപ്പതിക്കെതിരെ എന്തു വിമര്‍ശനമുണ്ടാകുമ്പോഴും 'അലോപ്പതി'ക്കാരാണ്‌ അതിന്‌ പിന്നിലെന്നത്‌ പതിവായി ഉയരുന്ന ആരോപണമാണ്‌. ഹോമിയോ വിദഗ്‌ധര്‍ സാധാരണ ഉന്നയിക്കാറുള്ള അവകാശവാദങ്ങളുടെ കഥ പോലെ, ഇത്തരം ആരോപണങ്ങള്‍ക്കും തെളിവ്‌ ഹാജരാക്കാറില്ല. ഈ സാഹചര്യത്തില്‍ 'ലാന്‍സെറ്റ്‌' റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി ഔഷധങ്ങള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ ഇല്ലയോ എന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയ തര്‍ക്കമല്ല. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ജര്‍മന്‍ ഭിഷഗ്വരനായ സാമുവേല്‍ ഹാനിമാന്‍(1755-1843) ഈ ചികിത്സാപദ്ധതി ആവിഷ്‌ക്കരിച്ച കാലം മുതല്‍ ഇത്തരമൊരു തര്‍ക്കം നിലനില്‍ക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും തൃപ്‌തികരമായ ഉത്തരം ഉണ്ടായിട്ടുമില്ല.

ഹോമിയോപ്പതി മരുന്നുകള്‍ ഫലം ചെയ്യുമോ എന്ന സംശയത്തിന്‌ ആധുനികവൈദ്യശാസ്‌ത്രത്തെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമുണ്ടോ? ഹോമോഔഷധങ്ങള്‍ക്കു ഗുണമില്ലെന്ന്‌ പഠനങ്ങളില്‍ തെളിയുന്നതിന്റെ കുറ്റം ഹോമിയോപ്പതിയുടേതല്ല, ശാസ്‌ത്രത്തിന്റേതാണെന്നാണ്‌ പലപ്പോഴും ഉന്നയിക്കപ്പെടുന്ന വിചിത്ര വാദഗതി. ഇത്തരം വാദങ്ങളുടെ കാരണവും പ്രേരണയും തേടിപ്പോയാല്‍ ഹോമിയോപ്പതിയുടെ പിറവി തന്നെ വസ്‌തുനിഷ്‌ഠമായ പഠനങ്ങളുടെയോ, യുക്തിപരമായ തീര്‍പ്പുകളുടെയോ അടിസ്ഥാനത്തിലല്ല ഉണ്ടായതെന്ന സാമാന്യ നിഗമനത്തിലാകും എത്തുക.

മൂന്നു നൂറ്റാണ്ട്‌ മുമ്പാണ്‌ ഹോമിയോപ്പതിയുടെ തുടക്കം. അന്നത്തെ പ്രാകൃതമായ ചികിത്സാരീതിയില്‍ മനംനൊന്ത ഡോ. ഹനിമാന്‍ രൂപപ്പെടുത്തിയ ചികിത്സാരീതിയാണിത്‌. തികച്ചും വ്യക്തിപരമായ അനുഭവങ്ങളുടെയും ആത്മനിഷ്‌ഠാപരമായ നിഗമനങ്ങളുമാണ്‌ അദ്ദേഹത്തെ ഇതിന്‌ പ്രേരിപ്പിച്ചത്‌. മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ, രോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നോ, ഔഷധങ്ങള്‍ ശരീരത്തില്‍ എന്തുഫലമാണുണ്ടാക്കുകയെന്നോ അറിയാത്ത കാലത്താണ്‌ ഹനിമാന്‍ തന്റെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ശരീരത്തിലെ `പ്രകൃതവീര്യങ്ങളു' (humors)ടെ ദോഷം കൊണ്ടാണ്‌ രോഗം വരുന്നതെന്നാണ്‌ അന്ന്‌ വിശ്വസിച്ചിരുന്നത്‌.

ഐസക്‌ ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളാണ്‌ ആധുനിക ഭൗതികശാസ്‌ത്രത്തിന്റെ അടിസ്ഥാന സങ്കല്‍പമായ ഗുരുത്വാകര്‍ഷണ ബലത്തെപ്പറ്റി അദ്ദേഹത്തിന്‌ വെളിപാട്‌ നല്‍കിയതെന്നാണ്‌ കഥ. ജസ്യൂട്ട്‌ പാതിരിമാര്‍ മലമ്പനിക്കുള്ള ഔഷധമായി 1632-ല്‍ പെറുവില്‍ നിന്ന്‌ യൂറോപ്പിലേക്കു കൊണ്ടുവന്ന സിങ്കോണ മരത്തിന്റെ തൊലിയാണ്‌ ഹോമിയോപ്പതിയുടെ കാര്യത്തില്‍ `ന്യൂട്ടന്റെ ആപ്പിളാ'യത്‌. 1700-കളുടെ അവസാനമാണ്‌ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഡോ.ഹനിമാന്‍ രൂപപ്പെടുത്തുന്നത്‌. സിങ്കോണ സത്ത്‌ തിന്ന അദ്ദേഹത്തിന്‌, മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, `ഒരു പ്രത്യേക രോഗത്തിനുള്ള മരുന്ന്‌ ആരോഗ്യവാനായ ഒരാള്‍ കഴിച്ചാല്‍ അതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടു'മെന്ന നിഗമനത്തില്‍ അതുവഴി അദ്ദേഹം എത്തിയെന്നുമാണ്‌ ചരിത്രം. `സദൃശം സദൃശത്തെ ഭേദപ്പെടുത്തു'മെന്ന ഹോമിയോപ്പതിയിലെ അടിസ്ഥാനനിയമം (``law of similars'') ഇതില്‍ നിന്നാണ്‌ ഡോ.ഹനിമാന്‍ രൂപപ്പെടുത്തിയതെന്നു കരുതുന്നു.

സിങ്കോണ തൊലിയില്‍ രണ്ട്‌ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്‌-ക്വിനീനും(quinine) സിങ്കോനിഡൈനും (cinchonidine). ഇതില്‍ ക്വിനീന്‍, ചിലരുടെ കാര്യത്തില്‍ അലര്‍ജിയുണ്ടാക്കുന്ന രാസവസ്‌തുവാണ്‌. അലര്‍ജിയുള്ളവര്‍ ഇത്‌ കഴിച്ചാല്‍ ശക്തമായ പനിയുടെ ലക്ഷണങ്ങളും മറ്റ്‌ ശാരീരിക അസ്വസ്ഥതകളും പ്രത്യക്ഷപ്പെട്ടേക്കാം. പ്രശസ്‌തമായ 'സിങ്കോണടെസ്റ്റി'ലെ ലക്ഷണങ്ങള്‍ പിന്നീട്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത്‌ ക്വിനീന്‍ അലര്‍ജിയുള്ളവരുടെ കാര്യത്തില്‍ മാത്രമാണെ സത്യം പരിഗണിച്ച്‌, പില്‍ക്കാലത്ത്‌ ഡോ.വില്യം ഇ.തോമസിനെപ്പോലുള്ള വിദഗ്‌ധര്‍ എത്തിച്ചേര്‍ നിഗമനം ഇതാണ്‌ - സിങ്കോണ സത്ത്‌ തിന്നപ്പോള്‍ ഡോ. ഹനിമാന്‍ അനുഭവിച്ചത്‌ മലമ്പനിയുടെ ലക്ഷണങ്ങളല്ല, മറിച്ച്‌ ക്വിനീന്‍ അലര്‍ജിയാണ്‌. അപ്പോള്‍ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വം തന്നെ ഡോ.ഹനിമാന്‍ മൂന്നു നൂറ്റാണ്ട്‌ മുമ്പ്‌ അനുഭവിച്ച അലര്‍ജിക്ക്‌ മുകളിലാണ്‌ (അത്‌ അലര്‍ജിയാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞതയ്‌ക്ക്‌ മേലാണ്‌) കെട്ടിപ്പൊക്കിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കാം.

അക്കാലത്ത്‌ നിലനിന്നിരുന്ന ഔഷധങ്ങള്‍ ചെറിയ അളവില്‍ രോഗശമനത്തിന്‌ ഉപയോഗിക്കുകയാണ്‌ ആദ്യമൊക്കെ ഡോ.ഹനിമാന്‍ ചെയ്‌തത്‌. എന്നാല്‍, ശരീരത്തിന്‌ സ്വയം രോഗം ശമിപ്പിക്കാനാകുമെന്നും, അതിനുവേണ്ട ഉത്തേജനം നല്‍കാനായി വളരെ ചെറിയ അളവില്‍ മാത്രമേ ഔഷധങ്ങള്‍ വേണ്ടൂ എന്നും അദ്ദേഹം പിന്നീട്‌ നിരൂപിച്ചു. അതനുസരിച്ച്‌ ഔഷധങ്ങള്‍ക്ക്‌ `നേര്‍പിക്കുന്തോറും വീര്യം കൂടു'മെന്ന ഹോമിയോപ്പതിയുടെ മറ്റോരു പ്രധാന നിയമം(``law of infinitesimals'') ഡോ.ഹനിമാന്‍ രൂപപ്പെടുത്തി. എത്ര നേര്‍പ്പിക്കുന്നോ അത്രയും വീര്യം കൂടുമത്രേ. വെള്ളമുപയോഗിച്ച്‌ (ചിലയവസരങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചും) ഔഷധം നേര്‍പ്പിക്കുമ്പോള്‍ തന്നെ അത്‌ ശക്തിയായി ആവര്‍ത്തിച്ച്‌ കുലുക്കുകയും വേണം. അപ്പോള്‍ ഔഷധവീര്യം ജലത്തിലേക്കു വ്യാപിക്കുകയും, നിലനില്‍ക്കുകയും ചെയ്യും എന്നാണ്‌ ഹനിമാന്‍ വിശ്വസിച്ചത്‌ (ഇത്‌ വെള്ളത്തിന്റെ `ഓര്‍മശക്തി' മൂലമാണെ്‌ ഡോ.ഹനിമാന്റെ പിന്‍ഗാമികള്‍ വിശദീകരിച്ചു). ധാതുക്കളും സസ്യഭാഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള മൂവായിരത്തോളം മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ഇന്നുപയോഗിക്കുന്നുണ്ട്‌. ഇവയില്‍ മിക്കവയും ഡോ.ഹനിമാന്‍ പറഞ്ഞ നേര്‍പ്പിക്കല്‍ നിയമപ്രകാരം നിര്‍മിക്കുന്നവയാണ്‌.

ഈ നേര്‍പ്പിക്കലിന്റെ കാര്യം പരിശോധിക്കുമ്പോഴാണ്‌, ഹോമിയോപ്പതി എന്തുകൊണ്ട്‌ വിവാദവിഷയമായി തുടരുന്നു എന്ന്‌ ഒന്നുകൂടി വ്യക്തമാവുക. പ്രധാനമായും രണ്ടു തരത്തിലാണ്‌ ഹോമിയോ ഔഷധനിര്‍മാണത്തില്‍ നേര്‍പ്പിക്കല്‍ നടക്കുന്നത്‌; ഒന്നിന്‌ പത്ത്‌ എന്ന കണക്കിനും (ഇതിനെ റോമന്‍ ലിപിയായ X കൊണ്ട്‌ സൂചിപ്പിക്കുന്നു), ഒന്നിന്‌ നൂറ്‌ എകണക്കിനും (ഇതിനെ റോമന്‍ലിപിയായ C കോണ്ട്‌ സൂചിപ്പിക്കുന്നു). ഇതില്‍ ആദ്യത്തേതില്‍ ഒരു ഭാഗം ഔഷധദ്രവ്യത്തെ ഒമ്പത്‌ ഭാഗം വെള്ളത്തില്‍ ലയിപ്പിക്കുന്നു(1X). അതില്‍ ഒരു ഭാഗത്തെ വീണ്ടും ഒമ്പതുഭാഗം വെള്ളത്തില്‍ നേര്‍പ്പിക്കുന്നു(2X). അഭികാമ്യമായ `വീര്യം' ലഭിക്കും വരെ ഈ നേര്‍പ്പിക്കല്‍ തുടരുന്നു. ഗണിതശാസ്‌ത്ര രീതിയില്‍ ഈ നേര്‍പ്പിക്കലിനെ 1X=1/10, 3X=1/1000, 6X=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം.

രണ്ടാമത്തെ മാര്‍ഗത്തില്‍ ഒരു ഭാഗം ഔഷധത്തെ തൊണ്ണൂറ്റൊമ്പത്‌ ഭാഗം വെള്ളത്തിലാണ്‌ ലയിപ്പിക്കുക(1C). അങ്ങനെ കിട്ടുന്ന ലായനിയില്‍ ഒരുഭാഗത്തെ വീണ്ടും തൊണ്ണൂറ്റൊമ്പത്‌ ഭാഗം വെള്ളവുമായി നേര്‍പ്പിക്കുന്നു(2C). ആവശ്യമായ വീര്യം ലഭിക്കും വരെ ഇത്‌ ആവര്‍ത്തിക്കുന്നു. ഇതിനെ 1C=1/100, 2C=1/10,000, 3C=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം. ഹോമിയോപ്പതിയിലെ സാധാരണ ഔഷധങ്ങള്‍ 6X മുതല്‍ 30X വരെ നേര്‍പ്പിക്കലിന്‌ വിധേയമാക്കിയവയാണ്‌. 30C -യോ അതിലേറെയോ നേര്‍പ്പിക്കലിന്‌ വിധേയമായ മരുന്നുകളും വിപണിയിലുണ്ട്‌.

ഒരു 30X മരുന്നെന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ത്ഥമെന്നറിയാമോ; ഒരു ഭാഗം ഔഷധദ്രവ്യത്തെ 1,000,000,000,000,000,000,000,000,000,000 ഭാഗം വെള്ളവുമായി ചേര്‍ത്തതിന്‌ തുല്യം. ഒരു ഘനസെന്റിമീറ്റര്‍ വെള്ളത്തില്‍ 15 തുള്ളികളുണ്ടെന്നു കണക്കാക്കിയാല്‍, മേല്‍ സൂചിപ്പിച്ച സംഖ്യയുടെ അത്രയും തുള്ളി വെള്ളം കൊള്ളണമെങ്കില്‍ ഭൂമിയുടേതിന്‌ അമ്പത്‌ മടങ്ങ്‌ വലുപ്പമുള്ള ഒരു ടാങ്ക്‌ വേണ്ടിവരും. 30X ഔഷധത്തിന്റെ കാര്യത്തില്‍, ഇത്രയും തുള്ളി വെള്ളത്തില്‍ ഒരു തുള്ളി ഔഷധമാണ്‌ ലയിച്ചിരിക്കുക. ഹോമിയോപ്പതി നിയമപ്രകാരം ആ വെള്ളത്തിന്‌ മുഴുവന്‍ ഔഷധഗുണം ലഭിക്കുകയും ചെയ്യും!

അങ്ങനെയെങ്കില്‍ 30C വീര്യമുള്ള ഔഷധത്തിന്റെ കാര്യമോ? ഇതില്‍ തുള്ളികളുടെ കണക്കെടുത്താല്‍, ഒരു തുള്ളി ഔഷധം ലയിച്ചിരിക്കേണ്ടത്‌ എത്രമാത്രം വെള്ളത്തിലാണെന്നറിയാമോ? ഭൂമിയുടേതിന്‌ 30,000,000,000 മടങ്ങ്‌ വലുപ്പമുള്ള ടാങ്കില്‍ നിറയുന്നത്ര വെള്ളത്തില്‍. ഔഷധഗുണം ഓര്‍ത്തിരിക്കേണ്ടത്‌ വെള്ളത്തിന്റെ കടമയും! ഇനി മറ്റൊരു തരത്തില്‍ ഈ വസ്‌തുതയെ സമീപിച്ചു നോക്കാം. 30X വീര്യമുള്ള ഹോമിയോ മരുന്നു കഴിക്കുന്നയാള്‍ക്ക്‌, താന്‍ കഴിക്കുന്ന ഹോമിയോഗുളികയില്‍ ഒരു ഔഷധ തന്മാത്രയെങ്കിലും (സാധാരണ ഗതിയില്‍ ഏതൊരു രാസവസ്‌തുവിന്റെയും ഏറ്റവും ചെറിയ യൂണിറ്റാണല്ലോ തന്മാത്ര) ഉണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ എന്തുചെയ്യണം. പ്രശസ്‌ത അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ എല്‍.പാര്‍ക്ക്‌ നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍ അനുസരിച്ച്‌ കുറഞ്ഞത്‌ 200 കോടി ഗുളികയെങ്കിലും കഴിക്കണം!

പനിക്കും സമാന ലക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒരു ഹോമിയോമരുന്നാണ്‌ `ഓസില്ലോകോക്‌സിനം'(Oscillococcinum). ഒരു 200C ഉത്‌പന്നമാണിത്‌. പുതുതായി കൊന്നെടുത്ത താറാവിന്റെ കരളിന്റെയും ചങ്കിന്റെയും വളരെ ചെറിയൊരു ഭാഗം പല പ്രക്രിയകളില്‍ കൂടി മാറ്റിയുണ്ടാക്കുന്ന ഔഷധദ്രവ്യത്തെ നേര്‍പ്പിച്ചുണ്ടാക്കുന്ന മരുന്നാണിത്‌. താറാവിന്റെ കരളിന്റെയോ ചങ്കിന്റെയോ ഒരു തന്മാത്ര ഒന്നു കഴിഞ്ഞ്‌ 400 പൂജ്യമിട്ടാല്‍ കിട്ടുന്ന അത്രയും ജലതന്മാത്രകളുമായി എന്ന തോതില്‍ ലയിച്ചുണ്ടാകുന്ന മരുന്നാണിത്‌. (പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക). 1996-ല്‍ ഈ മരുന്നിന്റെ ആഗോള വില്‍പന 200 ലക്ഷം ഡോളറിന്റേത്‌ (ഏതാണ്ട്‌ 88 കോടി രൂപ) ആയിരുന്നു. ഈ മരുന്നിന്റെ നിര്‍മാണത്തിന്‌ ഒരു വര്‍ഷം വേണ്ടത്‌ വെറും ഒരു താറാവ്‌ മാത്രം! അതുകൊണ്ട്‌ 1997 ഫിബ്രവരി 17-ന്റെ `യു.എസ്‌. ന്യൂസ്‌ ആന്‍ഡ്‌ വേള്‍ഡ്‌ റിപ്പോര്‍ട്ട്‌' ഈ മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന താറാവിനെ വിശേഷിപ്പിച്ചത്‌ `20 മില്ല്യണ്‍ ഡോളര്‍ ഡക്ക്‌' എന്നായിരുന്നു!

ഹോമിയോപ്പതി മരുന്നുകള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നു കണ്ടെത്താന്‍ നടന്നിട്ടുള്ള പഠനങ്ങള്‍ എന്തുകൊണ്ട്‌ വിവാദത്തില്‍ കലാശിക്കുന്നു എന്ന ചോദ്യത്തിന്‌, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉത്തരമാകുന്നു. ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുന്നുള്ളൂ എന്ന `ലാന്‍സെറ്റ്‌' റിപ്പോര്‍ട്ട്‌, ഇത്തരത്തില്‍ ആദ്യത്തേതായിരുന്നില്ല. ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടന്ന 40 പരീക്ഷണഫലങ്ങളെ സാധാരണ ഔഷധങ്ങളുപയോഗിച്ചു നടന്ന പരീക്ഷണങ്ങളുമായി താരതമ്യം ചെയ്‌ത്‌ 1990-ല്‍ `റിവ്യൂ ഓഫ്‌ എപിഡിമിയോളജി' പ്രസിദ്ധീകരിച്ച പഠനവും പറഞ്ഞത്‌ മറ്റൊന്നല്ല. ഫാര്‍സ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങളെ വിലയിരുത്തുകയും അവയുടെ ഫലങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യുന്ന ഫ്രഞ്ച്‌ ജേര്‍ണലാണ്‌ `പ്രിസ്‌ക്രൈര്‍ ഇന്റര്‍നാഷണല്‍'. 1995-ല്‍ ആ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു ഔഷധപഠന അവലോകനം പറയുന്നതിങ്ങനെയാണ്‌: ``വളരെയേറെ പഠനങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെങ്കിലും, പ്ലാസിബോ നല്‍കുന്ന ഫലമല്ലാതെ അതില്‍ കൂടുതല്‍ എന്തെങ്കിലും ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുന്നു എന്നതിന്‌ തെളിവില്ല''. ഇതുപോലെ, ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുുള്ളൂ എന്ന്‌ വ്യക്തമാക്കുന്ന ഒട്ടേറെ പഠനഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌.

കമ്മീഷന്‍ ഓഫ്‌ ദി യൂറോപ്യന്‍ കമ്മ്യൂണിറ്റീസ്‌ ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയായ `ഹോമിയോപ്പതിക്‌ മെഡിസിന്‍ റിസേര്‍ച്ച്‌ ഗ്രൂപ്പ്‌'(എച്ച്‌.എം.ആര്‍.ജി) 1996 ഡിസംബറില്‍ ഒരു ബൃഹത്തായ റിപ്പോര്‍ട്ട്‌ പുറത്തിറക്കി. നിയന്ത്രിതമായ നിലയില്‍ നടന്ന ഹോമിയോപ്പതി പരീക്ഷണങ്ങളുടെ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാനുള്ളതുമായ പഠനറിപ്പോര്‍ട്ടുകള്‍ വിലയിരുത്തുകയായിരുന്നു ആ ഗ്രൂപ്പിന്റെ കര്‍ത്തവ്യം. ഹോമിയോപ്പതി ഡോക്‌ടര്‍മാരും, ക്ലിനിക്കല്‍ ഗവേഷണത്തില്‍ വൈദഗ്‌ധ്യം നേടിയവരും, ജൈവസാംഖിക വിഗ്‌ധരും ഉള്‍പ്പടെ ഈ രംഗത്തിന്റെ ഒരു പരിഛേദം തന്നെ ആ ഗ്രൂപ്പിലുണ്ടായിരുന്നു.

ഹോമിയോപ്പതിയുടെ ഫലപ്രാപ്‌തിയെ സംബന്ധിച്ച 184 പഠനറിപ്പോര്‍ട്ടുകള്‍ ആ വിദഗ്‌ധഗ്രൂപ്പ്‌ പരിശോധിച്ചു. പരിഗണിക്കാന്‍ യോഗ്യതയുള്ള രീതിയില്‍ നടത്തപ്പെട്ട 17 റിപ്പോര്‍ട്ടുകളേ അതില്‍ അവര്‍ക്ക്‌ കണ്ടെത്താനായുള്ളൂ എന്ന്‌ അന്തിമ റിപ്പോര്‍ട്ട്‌ പറയുന്നു. അവയില്‍ ചില റിപ്പോര്‍ട്ടുകളില്‍ പ്ലാസിബോയെക്കാള്‍ കൂടുതല്‍ ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുതായി കാണിച്ചിരുന്നു. പക്ഷേ, ഈ 17 പഠനത്തിലും പങ്കെടുത്തവരുടെ എണ്ണം തുച്ഛമായിരുന്നു. അതിനാല്‍ അവയുടെ ഫലം ശാസ്‌ത്രീയമായി മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്തതാണെന്ന്‌ സംഘം വിലയിരുത്തി. എന്നുവെച്ചാല്‍, ഭൂരിപക്ഷം ഹോമിയോ ഗവേഷണങ്ങളും ശാസ്‌ത്രീയമായി വിലയിരുത്തപ്പെടാന്‍ യോഗ്യതയില്ലാത്തവയായിരുന്നു എന്നാണ്‌ ഹോമിയോ വിദഗ്‌ധര്‍ ഉള്‍പ്പെട്ട സമിതിയെത്തിയ നിഗമനം എന്നു സാരം.

മതതത്ത്വങ്ങള്‍ പോലെയാണ്‌ ഹോമിയോപ്പതി. മാറ്റമില്ല. ശാസ്‌ത്രത്തിനുണ്ടായ മൂന്നുനൂറ്റാണ്ടിന്റെ വളര്‍ച്ചയോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്‌. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത്‌ മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുതായി കാണാം. ഒപ്പം പിടിച്ചാലെത്താത്ത അവകാശവാദങ്ങളും. വലിയ അവകാശവാദങ്ങള്‍ക്ക്‌ വലിയ തെളിവുകള്‍ വേണം എന്ന പ്രസ്‌താവനയ്‌ക്ക്‌ ഒന്നു ഭേദഗതി വരുത്തി നോക്കൂ. വലിയ അബദ്ധങ്ങള്‍ മറച്ചുവെക്കാന്‍ വലിയ അവകാശവാദങ്ങള്‍ കൊണ്ടു കഴിയുമോ. ഹോമിയോപ്പതിയെന്ന അബദ്ധത്തെ മറച്ചുവെക്കാനാകുമോ, ഈ രംഗത്തുള്ളവര്‍ വലിയ അവകാശവാദങ്ങളുമായി ഇടയ്‌ക്കിടെ രംഗത്തെത്തുന്നത്‌. 
 കാണുക -
അഴിമതി മാറ്റാന്‍ ഹോമിയോപ്പതി

ഹോമിയോപ്പതി - വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌

അവലംബം

1.THE LANCET, 26 August 2005
2. Homeopathy - Wikipedia
3. Hahnemann's Homeopathy - Dr.William E. Thomas MD
4. Why Extraordinary Claims Demand Extraordinary Proof - Ed J.gracely, Ph.D
5. The Scientific Evidence on Homeopathy - David W.Ramey
6. Homeopathy: If 'Less Is More', Is Nothing Best? - Jack Raso, M.S., R.D.
7. Homeopathy: The Ultimate Fake - Stephen Barrett, M.D.
8. American Council on Science and Health website
9. വിലപേശപ്പെടുന്ന ആരോഗ്യം - ഡോ.മനോജ്‌ കോമത്ത്‌
10. ഹോമിയോവിവാദം എന്ത്‌ -ജോസഫ്‌ ആന്റണി, മാതൃഭൂമി ആരോഗ്യമാസിക, ഒക്ടോബര്‍ 2005

50 comments:

Joseph Antony said...

മതതത്ത്വങ്ങള്‍ പോലെയാണ്‌ ഹോമിയോപ്പതി. മാറ്റമില്ല. ശാസ്‌ത്രത്തിനുണ്ടായ മൂന്നുനൂറ്റാണ്ടിന്റെ വളര്‍ച്ചയോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്‌. വലിയ അബദ്ധങ്ങള്‍ മറച്ചുവെക്കാന്‍ വലിയ അവകാശവാദങ്ങള്‍ കൊണ്ടു കഴിയുമോ. ഹോമിയോപ്പതിയെന്ന അബദ്ധത്തെ മറച്ചുവെക്കാനാകുമോ, ഈ രംഗത്തുള്ളവര്‍ വലിയ അവകാശവാദങ്ങളുമായി ഇടയ്‌ക്കിടെ രംഗത്തെത്തുന്നത്‌.

oru blogger said...

ഡോ: ഹനുമാന്‍ എന്നു വായിച്ച് കൈകൂപ്പി പ്രാര്‍ദ്തിച്ച് ബാക്കി വായിക്കുമ്പോഴാണ് വീണ്ടും കണ്ടത്, ഹനിമാനാണ്, ഹനുമാനല്ല എന്ന് :)


ഒരു മൈന്റ് ഒവെര്‍ മാറ്റര്‍ പോലെയല്ലെ ഹോമിയോ..ചില ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് ഒരു മരുന്നു കഴിച്ചല്ലോ എന്ന വിശ്വാസത്താല്‍ നമ്മുടെ തന്നെ ഇമ്മ്യൂണ്‍ സിസ്റ്റം ശക്തി പ്രാപിക്കുന്നു. പനി ഉദാഹരണമായി എടുക്കാം. പക്ഷെ പാമ്പു കടിയേറ്റവനേയോ, ഹാര്‍ട്ട് അറ്റാക്ക് വരുന്നവനേയും അലോപ്പതിയേ ശരണം.

santhosh balakrishnan said...

"എന്നാല്‍, ശരീരത്തിന്‌ സ്വയം രോഗം ശമിപ്പിക്കാനാകുമെന്നും, അതിനുവേണ്ട ഉത്തേജനം നല്‍കാനായി വളരെ ചെറിയ അളവില്‍ മാത്രമേ ഔഷധങ്ങള്‍ വേണ്ടൂ എന്നും അദ്ദേഹം പിന്നീട്‌ നിരൂപിച്ചു."

ഹനിമാംന്റെ ഈ നിരൂപണം ശരിയല്ലേ..?
രോഗപ്രതിരോധ ശേഷി നഷ്ടമാകുംബ്ബോഴല്ലേ രോഗങള് വരുന്നത്‌..?
ആധുനിക വൈദ്യശാസ്ത്രവും ഇക്കാര്യം അംഗീകരിക്കൂന്നു എന്നാണ് അറിവ്‌..!
പിന്നെ ഹോമിയോ മരുന്നു കഴിച്ച്‌ പലര്‍ക്കും അസുഖം മാറുന്നുന്നുണ്ടല്ലാ..?
മരുന്നിനും ചികിത്സക്കും ചിലവും കുറവാണ്.

സങ്കീര്‍ണ്ണമായ ശാസ്ത്രതത്വങള് വ്യാഖ്യാനിക്കുംബോള്
കണ്മുന്നിലെ യാതാര്‍ഥ്യങള് കാണാതിരിക്കുന്നത്‌ ശരിയാണോ..?

Paul said...

`വളരെയേറെ പഠനങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെങ്കിലും, പ്ലാസിബോ നല്‍കുന്ന ഫലമല്ലാതെ അതില്‍ കൂടുതല്‍ എന്തെങ്കിലും ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുന്നു എന്നതിന്‌ തെളിവില്ല''. ഇതുപോലെ, ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുുള്ളൂ എന്ന്‌ വ്യക്തമാക്കുന്ന ഒട്ടേറെ പഠനഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌.

അപ്പോള്‍ പ്ലാസിബോ ഇഫക്ട് കൊണ്ട് മാറാവുന്ന അസുഖങ്ങള്‍ക്കാണല്ലേ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ കൊണ്ട് മനുഷ്യനെക്കിടത്തി ലക്ഷങ്ങള്‍ക്ക് അറുക്കുന്നത്! അറിയില്ലായിരുന്നു...

vimathan said...

ജോസഫ് ആന്റണി മാഷേ, ലേഖനം നന്നായി. ഹോമിയോപ്പതി evidence based അല്ലാ എന്നുള്ളതും, അതുകൊണ്ട് തന്നെ അതിനൊരു ശാസ്ത്രീയ അടിസ്ഥാനമില്ലാ എന്നുമുള്ള സംഗതിയൊക്കെ ശരി തന്നെ. പക്ഷെ ഇക്കാലത്ത് “പുരോഗമനവാദികള്‍” എന്നവകാശപ്പെടുന്നവരില്‍ പലരും,ആധുനിക വൈദ്യശാസ്ത്രത്തെ, അല്ലെങ്കില്‍ ആധുനിക ശാസ്ത്രത്തെ മുഴുവന്‍ തന്നെ, യൂറോകേന്ദ്രീകൃത ബൃഹദാഖ്യാനമായി തള്ളികളയുമ്പോള്‍ താങ്കള്‍ ഇങിനെയൊക്കെ എഴുതിയാല്‍ സംഗതി കുഴപ്പമാവും. ഇതൊന്നും ഈ പോസ്റ്റ്മോഡേണിസ്റ്റ് കാലഘട്ടത്തില്‍ അത്ര പൊളിറ്റിക്കലി കറെക്റ്റ് ആയ എഴുത്തല്ല തന്നെ. വെറുതെ സാമ്രാജ്യത്വ അനുകൂലി എന്ന് പേരു കേള്‍പ്പിക്കണോ? .

കിരണ്‍ തോമസ് തോമ്പില്‍ said...

ചുരുക്കം പറഞ്ഞാല്‍ ഹോമിയോപ്പൊതിയും ഒരു അത്ഭുത രോഗശാന്തി പരിപാടി തന്നേ. രോഗ ശാന്തി ശുശ്രൂഷയില്‍ പങ്കെടുത്ത്‌ എത്രപേര്‍ സൌഖ്യം നേടുന്നു അതു പോലെ ഹോമിയൊപ്പൊതിയിലും സംഭവിക്കുന്നു. പിന്നെ വിമതന്‍ പറഞ്ഞത്‌ ശ്രദ്ധിച്ചോളൂ. ഇനിയും ഇതെ തരത്തിലുള്ള പോസ്റ്റുകളാണ്‌ വരുന്നതെങ്കില്‍ കാര്യം പോക്കാ. വെറുതെ സാമ്രാജിത്വ വാദി എന്ന പേര്‌ കേള്‍പ്പിക്കണോ

അഞ്ചല്‍ക്കാരന്‍ said...

തര്‍ക്കത്തിന് ഞാനില്ല.
പക്ഷേ ജീവിതത്തില്‍ എറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ രണ്ട് സംഗതികള്‍:
1. ടീനേജില്‍ ടോണ്‍സിത്സ് ഉണ്ടാക്കിയ പ്രശ്നം. തൊണ്ട വേദന കാരണം സ്കൂളിലും കോളേജിലുമൊക്കെ മാവേലി വരുമ്മാതിരിയാ‍യിരുന്നു എന്റെ പഠിത്തം. അലോപ്പതിയില്‍ പലേ മരുന്നുകളും കഴിച്ചു. ഒരു കുറവും ഉണ്ടായില്ല. ഓപ്പറേഷന്‍ ചെയ്യണമെന്ന വൈദ്യ നിര്‍ദ്ധേശം കിട്ടിയപ്പോള്‍ ഹോമിയോ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വീട്ടിനടുത്തുള്ള ഒരു ഹോമിയോ പ്രാക്ടീഷണറുടെ കയ്യില്‍ നിന്നും കടുകു മണിയോളം വലുപ്പമുള്ള ഒരു ചെറു ഡെപ്പി വെളുത്ത ഗുളികകള്‍ നാലു ദിവസം സേവിച്ചു. ഗുളിക കഴിക്കുന്ന വേളയില്‍ കാപ്പി കുടിക്കരുതെന്ന ഒരു നിര്‍ദ്ധേശവും. അന്ന് വിടപറഞ്ഞ തൊണ്ടവേദന ഇന്നും പടിക്കു പുറത്ത് തന്നെ. വയസ്സിപ്പോള്‍ മുപ്പത്തി ഏഴ്. (കാപ്പി കുടിക്കാത്തതു കൊണ്ടാ തൊണ്ട വേദന വരാത്തതെന്ന ഉടക്ക് ന്യായം വേണ്ട. നാലു ദിവസത്തെ നിയന്ത്രണത്തിന് ശേഷം ഇപ്പോഴും ദിവസം ഏറ്റവും കുറഞ്ഞത് നാലു കപ്പ് കാപ്പി കുടിക്കുന്നുണ്ട്.)

2. ഇരുപത്തി നാലാമത്തെ വയസ്സില്‍ എറണാകുളത്തെ ഹോട്ടലുകളില്‍ നിന്നും നിരന്തരം കഴിക്കുന്ന ഭക്ഷണത്തിന്റെ പാര്‍ശ്വഫലമായി, ഹോട്ടല്‍ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് പൊതുവേ വരുന്ന മാതിരി എനിക്കും അള്‍സര്‍ ബാധിച്ചു. ഒരു വര്‍ഷത്തോളം എറണാകുളത്തെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ നിരന്തര സന്ദര്‍ശകനായി ഞാന്‍. ഒന്നും കഴിക്കാന്‍ കഴിയാത്ത അവസ്ത. എന്തെങ്കിലും കഴിച്ചാല്‍ വയറിനാകെ എരിച്ചിലും പുളിച്ച് തികട്ടലും. ഭക്ഷണം കാണുമ്പോഴേ മടുപ്പ്. ഒടുവില്‍ ഒരു ചങ്ങാതിയുടെ നിര്‍ദ്ധേശാനുസരണം ഹൊമിയോ ഡോക്ടറുടെ അടുത്തേക്ക്. കൂടുതല്‍ വിശദീകരണമൊന്നുമില്ല. ടോണ്‍സിത്സിന് കിട്ടിയ മാതിരി ഒരു പൊടി കുപ്പിയില്‍ കടുകോളം വലുപ്പത്തില്‍ വെള്ള ഗുളികകള്‍. കാപ്പി കുടിക്കണ്ടാ എന്ന നിര്‍ദ്ധേശം വീണ്ടും. ഒരാഴ്ചത്തെ ഗുളികസേവക്ക് ശേഷം പടിയിറങ്ങിയ അള്‍സര്‍ ഇന്നോളം തിരികെ വന്നിട്ടില്ല.

ഈ രണ്ടു അനുഭവങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ വല്ലിയ ആശ്വസങ്ങളായിരുന്നു. അതു കൊണ്ട് തന്നെ ശാസ്ത്രീയമായി എത്ര തെളുവുകള്‍ ഉണ്ടെങ്കിലും ഹോമിയോയെ ഒരു നല്ല ചികിത്സാ വിധിയായെ എനിക്ക് കാണാന്‍ കഴിയുള്ളു.

Unknown said...

അച്ചുതാനന്ദന്‍ സാറ് പറഞ്ഞ പോലെ പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിയ്ക്കുന്നുണ്ടോ എന്നതല്ലേ കാര്യം?

nalan::നളന്‍ said...

ഹോമിയോപ്പൊതിയുടെ വാദങ്ങളുടെ പൊള്ളത്തരത്തെപ്പറ്റി ആദ്യമായി കേട്ടത് 2002 ലോ മറ്റാണു, James Randi യുടെ സൈറ്റില്‍ നിന്നും. സത്യത്തിലതൊരു ഞെട്ടലായിരുന്നു എനിക്ക്. (ശാസ്ത്രവിഷയങ്ങളില്‍ താല്പര്യമുള്ളതുകൊണ്ടും മറ്റും). എന്നെ അത്ഭുതപ്പെടുത്തിയത് ഈ ഒരു വിവരത്തിന്റെ അഭാവമായിരുന്നു. അപ്പോള്‍ ശാസ്ത്രവിഷയങ്ങള്‍ ശ്രദ്ധിക്കാത്തവരുടെ കാര്യം പറയണോ.

പല തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ പക്ഷെ ശാസ്ത്രബോധം വളര്‍ത്തുന്ന സംഘടനകളും (KSSP) പ്രസിദ്ധീകരണങ്ങളും അത്യാവശ്യത്തിനുള്ളതു കൊണ്ടായിരിക്കാം പലതിന്റേയും ശാസ്ത്രീയ വിശകലനങ്ങളും ലഭ്യമായിരുന്നു. വിശ്വാസവും ശാസ്ത്രവും വേര്‍തിരിച്ചു ഉള്‍ക്കൊള്ളാന്‍ ഒരു പരിധിവരെ ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തിലാണു അടിസ്ഥാനമില്ലാത്ത ഒന്നില്‍ കെട്ടിപ്പൊക്കിയ ഹോമിയോപ്പൊതിയെപ്പറ്റിയുള്ള അറിവു ഞെട്ടലുണ്ടാക്കിയത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സൈറ്റു തപ്പിപ്പിടിച്ചൊരു മെയിലയച്ചു. പരിഷത്തിന്റെ നിലപാടറിയാനാഗ്രമുണ്ടായിരുന്നു. പക്ഷെ മറുപടിയൊന്നും കിട്ടിയില്ല. (പരിഷത്തുകാരില്‍ ഹോമിയോ പ്രാക്റ്റിസുചെയ്യുന്നവരുണ്ടാകുമോ എന്നു സംശയിക്കാതിരുന്നില്ല :) ).

ഈ ഒരു പോസ്റ്റെഴുതാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. പഴയ പോസ്റ്റില്‍ പറഞ്ഞ പോലെ ഹോമിയോപ്പൊതിക്ക് ഇങ്ങനൊരു മുഖം കൂടിയുണ്ടെന്ന അറിവു ലഭ്യമാക്കാന്‍ വേണ്ടിയെങ്കിലും ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗില്‍ തന്നെ ഇങ്ങനൊരു പോസ്റ്റ് വന്നത് നന്നായി. ബ്ലോഗുകളുടെ സാധ്യതകള്‍ !

അനുഭവങ്ങള്‍ക്കായിരിക്കും മനുഷ്യര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുക (ശാസ്ത്രീയതയ്ക്കപ്പുറം). അങ്ങിനെ തന്നെ വേണം താനും. എന്നാല്‍ അനുഭങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനും കഴിയണം. ആ നിലയിലേക്കു മനുഷ്യനെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമേ വിശ്വാസവും ശാസ്ത്രവുമൊക്കെ വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കൂ.

കൈയൊപ്പ്‌ said...

കപടശാസ്ത്രങ്ങളെക്കുറിച്ച് 'സ്റ്റുഡന്റിലും ' ഹോമിയോപ്പതിയെക്കുറിച്ച് 'മാധ്യമം' വാരികയിലും 2002-ല്‍ ഈയുള്ളവന്‍ ഇക്കാര്യങ്ങള്‍ എഴുതിയപ്പോള്‍ അതിനെ 'ആധുനിക ചികില്‍സാ വ്യവസായത്തെയും സി.പി.എമ്മിന്റെ ഹോസ്പിറ്റല്‍ പദ്ധതികളെയും പിന്തുണക്കുന്ന ഗൂഡപദ്ധതി'യായി 'മനോരമ' കണ്ടു. ഹോമിയോ കോളേജുകളില്‍ സജീവ സാന്നിദ്ധ്യമായ എസ്.എഫ്.ഐ ത്രിശങ്കുവിലായി! പല ഹോമിയോ ചികിത്സകരുമായും സംവാദത്തിലേര്‍ പ്പെട്ടു.

ചിക്കുന്‍ ഗുനിയ മുതല്‍ കാന്‍സര്‍ വരെ മാറ്റാമെന്നവകാശപ്പെടുന്ന, മോളിക്യുലാര്‍ മെമ്മറി എന്ന അസംബന്ധ വാദമുയര്‍ത്തുന്ന ഈ കപടശാസ്ത്രം സാധാരണക്കാര്‍ക്കു മുമ്പില്‍ ഇനിയും കാണപ്പെടേണ്ടതുണ്ട്.

ജെ.എ. ഇവിടെ ഇക്കാര്യങ്ങള്‍ വിസ്തരിച്ചത് സന്തോഷമുളവാക്കുന്നു. അഭിനന്ദനങ്ങള്‍!

കെ. രിയാസ്‌ അഹമദ്.

absolute_void(); said...

homeopathiye kurichulla randu lekhanangalum vayichu. itharam vivarangal arinjathil santhosham. ee vadhavum manasilakkan othallo.

ennal vekthiparamayi paranjal english marunnu enna peril kanda visham ellam koodi akathakkunnathilum nallathu, enthu effect aayalum, kure panchasara gulika thinnu rogam marunnathu thanneya. viswasam rekshikkatte!

Inji Pennu said...

മാഷേ, ഞാനിതുപോലെ ഒരു ലേഖനം കൊറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ച് ഞെട്ടിയിരുന്നു. അപ്പോള്‍ മരുന്നു എന്ന് പറഞ്ഞ് കൊടുക്കുന്നത് എന്താണ് ?

ജേംസ് റാ‍ണ്ടിയും മറ്റു സ്കെപ്റ്റിക്സും ആയുര്‍വേദവും സൈന്റിഫിക്കലി പ്രൂവണ്‍ അല്ല എന്ന് പറയുന്നുണ്ട്.

ആയുര്‍വേദം എന്തായാലും ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. മോഡേണ്‍ മെഡിസിനു ഇപ്പോഴും ക്യുവര്‍ ചെയ്യാന്‍ പറ്റാത്ത പലതും ആയുര്‍വേദത്തില്‍ പറ്റും എന്ന് എനിക്ക് നേരിട്ട് ബോധ്യമുണ്ട്. (ദയവു ചെയ്ത ആയുര്‍വേദക്കാരു പറയുന്ന ക്യാന്‍സര്‍ മാറ്റി, എയ്ഡ്സ് മാറ്റി എന്നൊക്കെയുള്ളതല്ല ഞാന്‍ പറയുന്നതല്ല എന്ന് ഓര്‍ക്കണം..)

Dr. Andrew Weil ന്റെ ഇന്റഗ്രേറ്റിവ് മെഡിസിന്‍സ് ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നതിലും കാര്യമില്ലെ?

ലൈക്ക്, മഞ്ഞളിട്ട പാലു കുടിച്ചാല്‍ കഫം കൊണ്ടുള്ള ചുമ നില്‍ക്കുമെന്ന് പറയുന്നു. ഇതിനു അടിസ്ഥാനമുണ്ടൊ സയന്‍സുണ്ടൊ എന്നൊക്കെ മോഡേണ്‍ മെഡിസിനില്‍ ഇല്ല. പക്ഷെ ഇതു കൊണ്ട് കഫക്കെട്ടുള്ള ചുമക്ക് ശമനം ഉണ്ടാവാരുണ്ട്. എന്നാല്‍ അത് കൊണ്ട് റ്റി.ബി മാറും എന്ന് ആയുര്‍വേദക്കാരു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല..

ഇതുപോലെയുള്ള ലേഖനങ്ങള്‍ വളരെ നല്ലതാണ്. പക്ഷെ അതിന്റെ മറുവശം കൂടി വേണമെന്ന വാദത്തിലാണ് ഞാന്‍.

Kaippally said...

ബെര്‍ണെ സര്‍വകലാശാല, സൂറിച്ച്‌ സര്‍വകലാശാല, ബ്രിസ്റ്റോള്‍ സര്‍വകലാശാല...

Berne = ബെര്ണ്
Zurich = സൂറിക്ക്

Kaippally said...

Homeopathy കൊണ്ടു ഏതെങ്കിലും രോകം മാറ്റിയാല്‍ James Randi 1,000,000 US dollar സമ്മാനമായി കൊടുക്കും എന്ന് വാഗ്ദാനം നടത്തിയിടുണ്ട്.

കുടുമ്പത്തില്‍ നാലഞ്ജണ്ണം ഈ പറ്റിക്കല്‍ പ്രസ്ഥാനവുമായി നല്ല കാശുണ്ടാക്കുന്നുണ്ട്.

സ്വന്തം പിള്ളേര്‍ക്ക് പനി വന്നാല്‍ കോണ്ടോടുന്നത് മറ്റെ (പണി പഠിച്ച)doctorന്റെ വീട്ടിലേക്കാണു്.

Kaippally said...

inji
there is ayurveda and ther is Ayurveda. So many quacks in india msilead our poor folks with fake cures. Including cure for Aids.
James Randi is talking about these quacks in his newsletters.

http://www.randi.org/jr/2006-06/061606patent.html
He also exposes Deepak Chopra, who talks tal unscientific nonsence.

We also have to change with the times. Ayurveda may have certain curative elements. but its not a cure for all ills. Just because it is from our home country, it does not mean we have to poison our kids with mercury and heavy metals.

:)

Inji Pennu said...

Kaippilli maashe,

I completely agree. But Ayurveda system of taking care of complete physical being is a great and excellent idea which needs to be pursued. Allopathy only takes care of the disease.

Of course, no medicine system has cure for everything, not even modern medicine. Modern medicine is so badly tainted with pharma money and pharma sponsored studies.

A diabetic cannot just pop some pills and get cured. He has to take care of his diet. Ayurveda might prescribe a good diet system depending on his body system.

Hence, I am a big fan of integrative medicine including Acupuncture. Acupuncture is approved in all the modern countries. There are many doctors in U.S who refers a patient to an acupuncturist along with modern medical treatments.

Just because something is old, we need not pooh-pooh it is what I personally feel. Take the good from it and integrate it.

ഹോമിയോപതിയുടെ ഒരു പ്രധാന കാര്യം എനിക്കറിയേണ്ടത്. ഹോമിയോപതിയില്‍ യൂട്ടറൈന്‍ ഫൈബറോയിഡ് മാറ്റാനും, ചിക്കന്‍ പോക്സിനെതിരേയും മരുന്നുകളുണ്ട്. ഇതൊക്കെ അപ്പൊ വ്യാജമാണൊ? യൂട്ടറൈന്‍ ഫൈബറോയിഡ് മാറാന്‍ മെഡിക്കല്‍ സയന്‍സിനു സര്‍ജറിയല്ലാണ്ട് മാര്‍ഗമില്ല. ചിക്കന്‍ പോക്സിനു വാക്സിനേഷനും. ഞാന്‍ ഹോമിയോന്റെ ചിക്കന്‍ പോക്സ് പ്രതിരോധ മരുന്നിനേക്കുറിച്ച് ഒരിക്കല്‍ ദേവേട്ടനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അറിവ് ഹോമിയോപതിയെക്കുറിച്ചും മറ്റും പങ്കു വെച്ചെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

myexperimentsandme said...

ആയുര്‍‌വേദം കാലത്തിനനുസരിച്ച് എത്രമാത്രം പരിഷ്‌കരിക്കപ്പെട്ടു എന്നറിയില്ല. പരിഷ്കരിക്കപ്പെട്ടിട്ടില്ലെങ്കില്‍ തന്നെ അത് മോശമാകണമെന്നില്ല. തട്ടിപ്പ് ആയുര്‍വേദക്കാര്‍ തട്ടിപ്പ് അലോപ്പതിക്കാരെപ്പോലെ തന്നെ ധാരാളം. തട്ടിപ്പുകാരുണ്ടെന്നുള്ളതുകൊണ്ട് രണ്ടും മോശമാകണമെന്നില്ലല്ലോ. തട്ടിപ്പ് അലോപ്പതി മരുന്നുകള്‍ പോലെ തട്ടിപ്പ് ആയുര്‍വേദ മരുന്നുകളും ധാരാളം. ആയുര്‍വേദം ജീവിതരീതിയുമായും ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് അത് പുതിയ ജീവിതസാഹചര്യങ്ങളുമായി അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഇഞ്ചി പറഞ്ഞതുപോലെ ആയുര്‍വേദത്തിലെ നല്ല കാര്യങ്ങള്‍ എടുത്ത് അലോപ്പതിയുമായും മറ്റ് ചികിത്സാരീതികളുമായും യോജിപ്പിക്കുന്നത് നല്ലൊരു കാര്യമായിരിക്കും. പുരോഗമനം എന്ന് പറഞ്ഞാല്‍ പഴമയിലെ നല്ലതിനെ മൊത്തത്തില്‍ തള്ളിക്കളയുക എന്നല്ലല്ലോ.

സിബു കൊടുത്ത ബിബിസി ലിങ്ക് പ്രകാരം ഇങ്ങിനെയും അവിടെ കണ്ടു:

“Since the Benveniste case, more scientists have claimed to see measurable effects of homeopathic medicines. In one of the most convincing tests to date, Dr. David Reilly conducted clinical trials on patients suffering from hay fever. Using hundreds of patients, Reilly was able to show a noticeable improvement in patients taking a homeopathic remedy over those in the control group. Tests on different allergies produced similar results. Yet the scientific community called these results into question because they could not explain how the homeopathic medicines could have worked.”

അതില്‍-

Yet the scientific community called these results into question because they could not explain how the homeopathic medicines could have worked.

എന്ന് പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? സയന്റിഫിക് കമ്മ്യൂണിറ്റിക്ക് ഹോമിയോപ്പതിക്ക് മരുന്നുകള്‍ എങ്ങിനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് വിശദീകരിക്കാന്‍ സാധിച്ചില്ല, അതുകൊണ്ട് അവര്‍ കണ്‍‌വിന്‍‌സ്‌ഡ് ആയില്ല എന്നാണോ? അതോ തിരിച്ചോ?

എന്തായാലും ഇതുവരെ Randi ആണ് വിജയിച്ച് നില്‍ക്കുന്നതെന്ന് തോന്നുന്നു. പക്ഷേ പൈസാ വെച്ചുള്ള വെല്ലുവിളികളോട് എന്തോ ഒരു ഇത്. പുള്ളി കോവൂര്‍ സ്റ്റൈല്‍ പരിപാടിയാണെന്ന് തോ‍ന്നുന്നല്ലോ.

ഹോമിയോപ്പതിയുടെ പ്രിന്‍‌സിപ്പിളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അതായത്

“The basic principle of homeopathy is that like cures like: that an ailment can be cured by small quantities of substances which produce the same symptoms“ എന്ന് പറയുന്നതില്‍? അത് അച്ചീവ് ചെയ്യാനുള്ള മാര്‍ഗ്ഗമാണോ പ്രശ്‌നം, അതോ പ്രിന്‍‌സിപ്പിള്‍ തന്നെയോ?

പോള്‍ പറഞ്ഞതുപോലെ അലോപ്പതിയിലെ പ്ലാസിബോ ഇഫക്റ്റിനെപ്പറ്റി ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? :)

Acupuncture നെപ്പറ്റിയുള്ള ബി.ബി.സി ലേഖനം ഇവിടെ

Unknown said...

പ്രിയപ്പെട്ട ജോസഫ് ,
ഞാന്‍ ഇന്നാണു ഈ പോസ്റ്റ് വായിച്ചത്. വളരെ ആധികാരികമായിത്തന്നെ എഴുതിയിരിക്കുന്നു,നന്ദി !
നമ്മുടെ നാട്ടില്‍ ഒച്ചയും ബഹളവും വെച്ച് കാര്യം സാധിക്കുന്ന ഏര്‍പ്പാടാണു കാണുന്നത്. അത്കൊണ്ട് സിദ്ധ,യുനാനി,ഹോമിയോ,ആയുര്‍വ്വേദ എന്നീ സമ്പ്രദായങ്ങള്‍ക്കെല്ലാം റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടുകളും മെഡിക്കല്‍ കോളേജുകളും നമ്മുടെ രാജ്യത്ത് പെരുകി വരികയാണു. നികുതിപ്പണം ധൂര്‍ത്തടിക്കുകയല്ലാതെ എന്തു ഗവേഷണങ്ങളാണു അവിടങ്ങളില്‍ നടക്കുന്നത് എന്നറിയില്ല. ശരിയായ വസ്തുതകള്‍ പരസ്യമായി പറയാന്‍ പറ്റാത്ത ഒരു സാഹചര്യമാണു ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. ഒരു തമാശയായി എനിക്ക് തോന്നിയിട്ടുള്ള കാര്യം ഇതാണു.. നാട്ടില്‍ തൊണ്ണൂറ്റൊന്‍പത് ശതമാനം ആള്‍ക്കാരും ഹോമിയോ,ആയുര്‍വ്വേദ,നാട്ടുമരുന്ന് ഇവയെയൊക്കെ പിന്തുണക്കുന്നവരും,മോഡേണ്‍ മെഡിസിനെ എതിര്‍ക്കുന്നവരുമാണു. എന്നാല്‍ ഒരു തുമ്മല്‍ വന്നാല്‍ പോലും ഇക്കൂട്ടര്‍ ആസ്പത്രികളിലും മെഡിക്കല്‍ ഷാപ്പുകളിലും ക്യൂ നില്‍ക്കുന്നു. വെറും പാരാസെറ്റാമോള്‍ എഴുതിക്കൊടുത്തിട്ട് മാത്രം പ്രൈവറ്റ് ഡോക്റ്റര്‍മാര്‍ തടിച്ചു കൊഴുക്കുന്നു.
സ്വന്തം ശരീരം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നു പോലും അറിയാന്‍ ആരും ശ്രമിക്കുന്നില്ല. മാത്രമല്ല പ്രതിലോമ ചിന്താഗതികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനാണു ഇന്ന് മാധ്യമങ്ങളും മത്സരിക്കുന്നത്. വാഹനങ്ങള്‍ക്ക് കേട് പറ്റിയാല്‍ അത് പരിഹരിക്കാന്‍ ലോകത്തെവിടെയുമുള്ള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷാപ്പുകളില്‍ ഒരേ രീതിയേയുള്ളൂ. അത്പോലെ ശരീരത്തിനു കേട് പറ്റിയാലും പരിഹരിക്കാന്‍ ലോകത്തെവിടെയും ഒരു മാര്‍ഗ്ഗമേയുള്ളൂ. അത് മോഡേണ്‍ മെഡിസിന്റെ മാര്‍ഗ്ഗമാണു. വിശ്വസിക്കുന്നവര്‍ക്ക് എന്തും വിശ്വസിക്കാം,അത്രയേയുള്ളൂ !

വള്ളുവനാടന്‍ said...

ജോസഫേട്ടാ... ആകെ പ്രശ്നമാക്കിയല്ലോ? ശാസ്ത്രിയപഠനങ്ങള്‍ക്കുനേരെ കണ്ണടക്കാന്‍ വയ്യ. പക്ഷേ ഇതുവരെയുള്ള വിശ്വാസം...? ഇനിയെന്തുചെയ്യും?

Kaippally said...

"Acupuncture is approved in all the modern countries."

Really?The National Council Against Health Fraud (NCAHF) claims that of the 46 medical journals published by the Chinese Medical Association, not one is devoted to acupuncture or other traditional Chinese medical practices.

The NCAHF issued a position paper on acupuncture that asserts, "Research during the past twenty years has failed to demonstrate that acupuncture is effective against any disease" and that "the perceived effects of acupuncture are probably due to a combination of expectation, suggestion, counter-irritation, operant conditioning, and other psychological mechanisms." In short, most of the perceived beneficial effects of acupuncture are probably due to mood change, the placebo effect, and the regressive fallacy.

Kaippally said...

wakkari san
My principle issue with homeopathy is that the there are no measurable quantities of the original ingredient in the concoction administered to the patient.

If we cannot measure the dose or the pathological chages in a patient how can we asses the efficacy of the medicaton.

So far none of the so called "homeopaths" have answers for the chemical composition of the medicine. In the US and in most EU countries homeopathic potions cannot be called medicines since there is no measurable quantities of any substance in the container other than water and alchohol.

Can it proove to be a an alternative medicine?

No

Can we do anything about it?

No, since three or four generation of hoaxters have been licensed to practice in India. And have been led to believe that their practice is medicne. Therby cheating people of their hard earned money.

myexperimentsandme said...

നിഷാദ്, NCAHF നെപ്പറ്റിയുള്ള വിക്കിലേഖനം വായിച്ചു.അത് NIH പോലെയോ മറ്റോ ഉള്ള സര്‍ക്കാര്‍ സ്ഥാപനമല്ല എന്ന് തോന്നുന്നു. അവര്‍ക്ക് എത്രമാത്രം ആധികാരികത ഉണ്ട് എന്നറിയില്ല. മറ്റു പലതിനെയുമെന്നപോലെ അക്യുപക്‍ചറിനെപ്പറ്റിയും ഒപീനിയന്‍ ഡിവൈഡെഡ് ആണ് ഡോക്‍ടര്‍മാരുടെയിടയില്‍ എന്നാ‍ണ് ഞാന്‍ വായിച്ചത്. അതില്‍‌നിന്നും ഞാന്‍ മനസ്സിലാക്കിയത് അത് ശുദ്ധതട്ടിപ്പാണ് എന്ന നിഗമനത്തില്‍ എത്തേണ്ട എന്നാണ്.

എന്റെ പിന്നത്തെയും സംശയം ഹോമിയോപ്പതിയുടെ പ്രിന്‍‌സിപ്പിള്‍ ശരിയാണോ തെറ്റാണോ എന്നുള്ളതാണ്- അത് പ്രാക്ടീസില്‍ കൊണ്ടുവരുന്നതിനെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ.

തെളിയിക്കാന്‍ പറ്റിയില്ല/പറ്റുന്നില്ല എന്നത് ഒരു സംഗതി തെറ്റാണെന്ന് സ്ഥാപിക്കാനുള്ള കാരണമാക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. തെറ്റാണെന്ന് തെളിയിച്ചാല്‍ പിന്നെ ഓക്കെ. അത് തെളിയിക്കാന്‍ പറ്റാത്തിടത്തോളം തെറ്റാവാം, ശരിയുമാവാം.

മോഡേണ്‍ മെഡിസിന്റെ വിജയത്തില്‍ പ്ലാസിബോ ഇഫക്ടിനുള്ള സംഭാവനയെപ്പറ്റി ആരെങ്കിലും പഠിച്ചിട്ടുണ്ടോ?

Paul said...

My principle issue with homeopathy is that the there are no measurable quantities of the original ingredient in the concoction administered to the patient.

If we cannot measure the dose or the pathological chages in a patient how can we asses the efficacy of the medicaton.


Nishad,
How do you measure the impact of psychological causes in any illness? In kg? or In cm? Take the case of backpain as an example. Or the case of simple headache.

nalan::നളന്‍ said...

ഇതുപോലെയുള്ള ലേഖനങ്ങള്‍ വളരെ നല്ലതാണ്. പക്ഷെ അതിന്റെ മറുവശം കൂടി വേണമെന്ന വാദത്തിലാണ് ഞാന്‍.

ഇഞ്ചി പറഞ്ഞ മറുവശം മാത്രമല്ലേ ഇത്രയും കാലം നമ്മള്‍ അറിഞ്ഞിരുന്നുള്ളൂ. ഇതില്‍ കൂടുതല്‍ എന്തു മറുവശമാണാവോ ?

നമ്മുടെ മാധ്യമങ്ങളിലും മറ്റും ഇങ്ങനെയുള്ള ലേഖനങ്ങളോ ചര്‍ച്ചകളോ കണ്ടിട്ടുണ്ടോ ? ഏതെങ്കിലും ചാനലിനു (കൈരളിയുള്‍പ്പടെ) ഇങ്ങനൊരു വിഷയം കൊണ്ടുവരാനുള്ള ധൈര്യം ഉണ്ടോ ?
എന്നെ ബാധിക്കുന്ന പ്രശ്നം ഹോമിയോപ്പൊതിയും ആക്യുപഞ്ചറും തട്ടിപ്പാണോയെന്നതിനപ്പുറം, ഈ വാര്‍ത്തകളുടേയും, ചര്‍ച്ചകളുടേയും self-sencorship ആണു.

പിന്നെ, റാന്‍ഡിയുടെ ചലഞ്ച് ഇവിടെ.
സ്വന്തം കഴിവുകളില്‍ വിശ്വാസക്കുറവുള്ളവര്‍ പണത്തിനോടു താല്പര്യമില്ലെന്ന മുടന്തന്‍ ഞ്യായം പറഞ്ഞാണു തടിതപ്പാറുള്ളത്.
ഇങ്ങനൊരു ചാലഞ്ച് വിജയിച്ചാല്‍ മാനവികയ്ക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിക്കൂടി പറയേണ്ടതുണ്ട്, എന്നാലേ ഈ കപടശാസ്ത്രക്കാരുടെ തനിനിറം പുറത്തുവരൂ.

Kaippally കൈപ്പള്ളി said...

paul
Please try to read the words carefully. The word I have used is "Pathology".

Pathology is the study of the chemical contents in the patients organs, like liver, cells etc.

Headach medicine and backpain medicine all affect the body.

Homeopathy potions do not cause any such pathological change.

I hoe I am clear.

Inji Pennu said...

Kaiippalli,
Please visit USDA sites. Yes, Acupuncture is covered, even my health insurance covers it. Many doctors here prescribe Acupuncture along with modern medical treatments. This is a fact. Same in many countries in Europe.

In U.S We have been trying so hard to get Ayurveda too in coverage. Canada Insurace covers Ayurvedic Treatments. Canada Govt and Kottakkal even has(?) a collobrative research on diabetes.

The thing is this. We like to pooh-pooh our science and knowledge. The West is slowly starting to learn about Intetgrative Medicine. Modern medicine is now in the path of cutomising treatments for each patient. Thats an Eastern philosophy.

Way of giving same medical dosage for all the patients is the allopathic way. In Homeopathy and Ayurveda that is not the case and thats why it comes under such ridicule. The measurement standards of Western Medicine cannot be used for Eastern Medicines. Period.

Homeopathy is very effective in small kids. Kids cannot have any placebo effect right?

I dont want quacks in any branch of medicine. I am not going to blindly blv Western studies too.

Inji Pennu said...

"നമ്മുടെ മാധ്യമങ്ങളിലും മറ്റും ഇങ്ങനെയുള്ള ലേഖനങ്ങളോ ചര്‍ച്ചകളോ കണ്ടിട്ടുണ്ടോ ? ഏതെങ്കിലും ചാനലിനു (കൈരളിയുള്‍പ്പടെ) ഇങ്ങനൊരു വിഷയം കൊണ്ടുവരാനുള്ള ധൈര്യം ഉണ്ടോ? "

അതെന്താ അങ്ങിനെ പറ്യുന്നേ നളന്‍ മാഷേ? ഉവ്വല്ലൊ? നാട്ടില്‍ ഏതൊ മാഗസിനിലും മറ്റും ഞാന്‍ കുഞ്ഞിലേ ഇങ്ങിനെ എന്തോ വായിച്ചത് ഓര്‍ക്കുന്നുണ്ട്..അതിനു ആയുര്‍വേദക്കാരും ഹോമിയോക്കാരും കൂടി കൊടിപിടിച്ചതും ഒക്കെ?

പക്ഷെ ഷുവറാണ് ലോബിയിങ്ങ് കാണും. അതു പിന്നെ എവിടെയാ ഇല്ലാത്തെ?

അശോക് said...

It is not only Homeopathy; a lot of such treatment methods are now available under the banner of ‘Alternative Medicine’ or ‘Holistic medicine’ etc. Acupuncture, angel therapy, aromatherapy, Auyrveda, bio-ching, homeopathy, complex homeopathy, faith healing, healing touch, institutive healer, Kirlian photography, magical thinking, magnetic therapy, naturopathy, urine therapy(morarji fame) - are to name a few. Some of them like Acupuncture and Auyrveda are being practiced for centuries and some like Kirlian photography are relatively new.

Most of these methods lays its foundation on some mythical concepts and does not stand up to a scientific scrutiny. The proponents of these methods cannot explain how and why these methods work. When questioned, most of the time they hide behind some magical words like ‘vital energy’, ‘body’s magical power’ ‘miracle’ etc. And to their great comfort, there will always be good believers to vouch for them, so that they can perpetuate their myths to any extent in the future.


Instead of creating false believers and spreading myths, for the greater good of public health, they should explain their methods in a more scientific fashion and should come up with placebo controlled clinical trials of their methods and medicines with sound statistical backing.


Unfortunately most of the time, it is not the zeal for knowledge or any genuine concern for public health but, it is just the business greed that is the driving force (I guess that is where JA started this two part article).

myexperimentsandme said...

വിശദീകരിക്കാന്‍ കഴിയുന്നില്ല/വിശദീകരണമില്ല എന്നത് മോഡേണ്‍ മെഡിസിനിലും മോഡേണ്‍ സയന്‍സിലുമെല്ലാം ഉള്ള സംഗതിയല്ലേ. വിശദീകരിക്കാന്‍ പറ്റുന്നില്ലാ എന്നതുകൊണ്ട് ഒരു കാര്യം തെറ്റാവണമെന്നില്ലല്ലോ.

അലോപ്പതിയുടെ ഗുണം അതില്‍ ലോകമെമ്പാടും ചെയ്യുന്ന ഗവേഷണങ്ങളാണ്. ബയോ/നാനോ/മൈക്രോ/ഇമേജിംഗ് തുടങ്ങി എല്ലാ ശാഖകളിലുമുള്ള ഗവേഷണങ്ങള്‍, കോടിക്കണക്കിന് രൂപാ മുടക്കി അലോപ്പതിയ്ക്കു വേണ്ടി നടക്കുന്നുണ്ട്. മനുഷ്യന്‍ മാറുന്നതനുസരിച്ച്/ജീവിത സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് അതേ വേഗത്തില്‍ തന്നെ അലോപ്പതിയും മാറുന്നുണ്ട്. ആ ഒരു പ്രിവിലെജ് മറ്റ് വൈദ്യശാസ്ത്രശാഖകള്‍ക്കില്ല. പക്ഷേ മറ്റ് മേഖലകളില്‍ അലോപ്പതിയിലെപ്പോലെ ഗവേഷണങ്ങള്‍ നടന്നിരുന്നെങ്കില്‍ അവയും അലോപ്പതിയ്ക്കൊപ്പം എത്തുമായിരുന്നോ എന്നറിയില്ല. പക്ഷേ ഗവേഷണങ്ങളുടെ കാര്യത്തില്‍ അലോപ്പതിയ്ക്ക് ഒരു അപ്പര്‍ ഹാന്‍ഡ് ഉണ്ട് ഇപ്പോള്‍.

“Unfortunately most of the time, it is not the zeal for knowledge or any genuine concern for public health but, it is just the business greed that is the driving force“ ഇത് അലോപ്പതിയ്ക്കും ബാധകമല്ലേ. മിറക്കിള്‍, അത്‌ഭുതം എന്നീ കാര്യങ്ങള്‍ അലോപ്പതിക്കാരും ചിലപ്പോഴൊക്കെ പറായാറുണ്ടല്ലോ.

ആയുര്‍വേദത്തിലും മറ്റും ഒരു ഗുണവുമില്ല/പ്രയോജനവുമില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. ഹോമിയോപ്പതിയുടെ പ്രിന്‍‌സിപ്പിള്‍ ശാസ്ത്രീയമായി സാധ്യമാണോ അല്ലയോ എന്ന് ആദ്യം അന്വേഷിക്കാം. അതോടൊപ്പം തന്നെ പ്ലാസിബോ ഇഫക്ട് അലോപ്പതിയെ എത്രമാത്രം സഹായിക്കുന്നു എന്നും (ഓപ്പറേഷന്‍ മുതലായവയല്ല, മരുന്ന് കഴിച്ച് അസുഖം മാറുന്ന അവസ്ഥ).

nalan::നളന്‍ said...

ഇഞ്ചിയേ,
ഒറ്റപ്പെട്ട സംഭവങ്ങളെ സാധാരണവല്‍ക്കരിച്ചിട്ടു കാര്യമില്ല. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ ഹോമിയൊപ്പൊതി തട്ടിപ്പാണെന്നുള്ള വാദത്തെപ്പറ്റി പത്തു പേരോടു പറഞ്ഞു നോക്കൂ. പത്തില്‍ പത്തു പേരും ഞെട്ടും. ഇഞ്ചിക്കു വട്ടാണെന്നു പറയും
ആയിരത്തില്‍ ഒരാള്‍ക്കുപോലും ഇങ്ങനൊരു വാദമുള്ളതിനെപ്പറ്റിപ്പോലും അറിവുണ്ടാകാന്‍ തരമില്ല, രണ്ടു തരം!

Way of giving same medical dosage for all the patients is the allopathic way. In Homeopathy and Ayurveda that is not the case and thats why it comes under such ridicule. The measurement standards of Western Medicine cannot be used for Eastern Medicines. Period.

അലോപ്പതിക്ക് അപ്പ്രോച്ച് , അല്ലാത്ത അപ്പ്രോച്ച് എന്നോക്കെപ്പറഞ്ഞു പരത്തുന്ന വാദങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണു. കണ്ണില്‍ പോടിയിടാനുള്ള ഒരു തന്ത്രം മാത്രം. ഈ അലോപ്പതി എന്ന വാക്കുതന്നെ ഹോമിയോക്കാരന്റെ സംഭാവനയാണെന്നാണു മനസ്സിലാക്കിയിട്ടുള്ളത്
സ്വന്തം അടിവാരമിളക്കുന്ന വസ്തുതകള്‍ മറച്ചുപിടിക്കാന്‍ മാത്രം ഉണ്ടാക്കിയ തന്ത്രം.
അലോപ്പതിക്ക് അപ്പ്രോച്ച് എന്ന പ്രയോഗത്തിനിന്നുള്ള അംഗീകാരം മാത്രം കണക്കിലടുത്താല്‍ മതി ഈ തട്ടിപ്പ് മനസ്സിലാക്കാന്‍.
പിന്നെ modern medicene എന്നത് western medicene എന്നു വരുത്തിവെച്ചാല്‍ west and east വാദത്തിനു വകുപ്പുണ്ടല്ലോ!!. west എന്നു പറഞ്ഞാല്‍ eastന്റെ കൊങ്ങയ്ക്കു പിടിക്കുന്ന വാദം കൂടിയാകുമ്പോള്‍ നമ്മുടെ ego യ്ക്കിട്ടാണല്ലോ കളി, പിന്നെ പറയണോ പൂരം.

പിന്നെ ഹോമിയോപ്പൊതിയുടെ അടിസ്ഥാന തത്വങ്ങിളൊലൊന്നായ ‘rememberance property' അംഗീകരിച്ചാല്‍ ‘recyled water' പോയിട്ടു മഴവെള്ളം പോലും ഉപയോഗിക്കാന്‍ പറ്റില്ല.

myexperimentsandme said...

ഹോമിയോപ്പതിയെപ്പറ്റിക്കെതിരെയുള്ള വാദങ്ങള്‍ നാട്ടില്‍ പണ്ടുമുതല്‍‌ക്കേ കേട്ടിട്ടുണ്ട്. മാതൃഭൂമിയിലും മറ്റുമാണോ എന്നോര്‍ക്കുന്നില്ല വായിച്ചിട്ടുമുണ്ട്. ജോസഫ് ആന്റണി തന്നെ മാതൃഭൂമി ആരോഗ്യമാസികയിലെ ലേഖനവും (2005) ഈ ലേഖനത്തിന് റഫറന്‍സ് ആയി കൊടുത്തിട്ടുണ്ട്.

ധാരാളം അലോപ്പതി ഡോക്ടര്‍മാര്‍ ഹോമിയോപ്പതിക്കെതിരെ രോഗികളോട് തന്നെ സംസാരിക്കുന്നുണ്ട്-രോഗികള്‍ ചോദിക്കുമ്പോള്‍. ഇതൊക്കെ പണ്ടുമുതല്‍ക്കേ നാട്ടില്‍ ഞാന്‍ കേട്ടിട്ടുണ്ട്.

നമുക്ക് വേണ്ടതനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ ഹോമിയോപ്പതിയെപ്പറ്റിയും ആയുര്‍വേദത്തെപ്പറ്റിയും മോഡേണ്‍ മെഡിസിനെപ്പറ്റിയുമുണ്ട്. കാര്യങ്ങള്‍ ശരിക്കറിയണമെന്നുള്ളവര്‍ക്ക് രണ്ടും വായിക്കാം-പക്ഷേ കണ്‍ഫ്യൂഷനാവും. അല്ലെങ്കില്‍ പിന്നെ എന്തിലെങ്കിലും ഉറച്ച് നിന്നിട്ട് ബാക്കിയുള്ളതിനെ കണ്ണടച്ച് എതിര്‍ക്കാം.

ഹോമിയോപ്പതിയുടെ പ്രിന്‍‌സിപ്പിള്‍ ശാസ്ത്രീയമായി പോസിബിളാണോ അല്ലയോ എന്ന് എവിടെ അറിയാന്‍ പറ്റും?

എന്തായാലും എന്‍.ഐ.എച്ച് - ന്റെ 10 കൊല്ലം മുന്‍‌പുള്ള ഈ റിപ്പോര്‍ട്ട് പ്രകാരം അക്യുപക്‍ചര്‍ അത്രയ്ക്കങ്ങ് വെള്ളമാവുന്ന സംഗതിയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവരുടെ തുടക്കത്തിലെ കണ്‍‌ക്ലൂഷന്‍:

Acupuncture as a therapeutic intervention is widely practiced in the United States. While there have been many studies of its potential usefulness, many of these studies provide equivocal results because of design, sample size, and other factors. The issue is further complicated by inherent difficulties in the use of appropriate controls, such as placebos and sham acupuncture groups. However, promising results have emerged, for example, showing efficacy of acupuncture in adult postoperative and chemotherapy nausea and vomiting and in postoperative dental pain. There are other situations such as addiction, stroke rehabilitation, headache, menstrual cramps, tennis elbow, fibromyalgia, myofascial pain, osteoarthritis, low back pain, carpal tunnel syndrome, and asthma, in which acupuncture may be useful as an adjunct treatment or an acceptable alternative or be included in a comprehensive management program. Further research is likely to uncover additional areas where acupuncture interventions will be useful

ഇനി അവസാനത്തിലെ കണ്‍‌ക്ലൂഷന്‍:

There is sufficient evidence of acupuncture's value to expand its use into conventional medicine and to encourage further studies of its physiology and clinical value.

myexperimentsandme said...

ഹോമിയോപ്പതിയെപ്പറ്റിയുള്ള എന്‍.ഐ.എച്ച് ലിങ്ക്. ആ ഏരിയായിലേക്കേ അടുക്കരുത് എന്നല്ല അവരും പറയുന്നത്.

ഒന്നു രണ്ടു കാര്യങ്ങള്‍ സ്ട്രൈക്ക് ചെയ്തു:

1. Examples of problems they noted include weaknesses in design and/or reporting, choice of measuring techniques, small numbers of participants, and difficulties in replicating results. A common theme in the reviews of homeopathy trials is that because of these problems and others, it is difficult or impossible to draw firm conclusions about whether homeopathy is effective for any single clinical condition. സായിപ്പും കണ്‍‌ഫ്യൂഷസാണ്-ഞാന്‍ മാത്രമല്ല :)

2. NCCAM supports a number of studies in this area. For example:

Homeopathy for physical, mental, and emotional symptoms of fibromyalgia (a chronic disorder involving widespread musculoskeletal pain, multiple tender points on the body, and fatigue).


Homeopathy for brain deterioration and damage in animal models for stroke and dementia.


The homeopathic remedy cadmium, to find out whether it can prevent damage to the cells of the prostate when those cells are exposed to toxins


ഇവിടെയും നമ്മളില്‍ പലരെയും പോലെ കണ്ണടച്ചെതിര്‍ക്കുന്നില്ല, എന്‍.ഐ.എച്ച്.

Kaippally കൈപ്പള്ളി said...

Homeopathy വിശ്വാസികളെ ഇതിലെ

Inji Pennu said...

നളനണ്ണാ,
അപ്പൊ നമ്മളു രണ്ടും രണ്ട് നാട്ടിലാണെന്ന് സാരം:) ഞാന്‍ ഹോമിയോപ്പതിയും ആയുര്‍വേദവും ഒക്കെ തട്ടിപ്പാണെന്ന് കേട്ടാണ് വളര്‍ന്നതും മറ്റും. പിന്നീടാണ് ഇതിന്റെ ഗുണഗണങ്ങള്‍ ഒക്കെ സ്വയം ബോധ്യമായതും വായിച്ചതും അറിഞ്ഞതും ആക്ചുവലി. അതുകൊണ്ട് ഇങ്ങിനെ ഒരു വാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നത് നിരീശ്വരവാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നതിനു തുല്ല്യം. വാദമൊക്കെയുണ്ട്, പക്ഷെ മറ്റേ സൈഡിലാണ് ആളുകള്‍ കൂടുതല്‍. അതാവും പ്രശ്നം? അല്ലെങ്കില്‍ നമുക്കൊരു സര്‍വേ നടത്താം? ബ്ലോഗില്‍ തന്നെ? അറ്റ്ലീസ്റ്റ് കേരള ജനത രണ്ട് വാദവും കേട്ടിട്ടുണ്ടാവും...നൂറ് തരം!

>>കണ്ണില്‍ പോടിയിടാനുള്ള ഒരു തന്ത്രം മാത്രം.
ആയുര്‍വേദയുടെ ബേസിക്ക് പ്രിന്‍സിപ്പിളും അലോപ്പതിയുടെ ബേസിക്ക് പ്രിന്‍സിപ്പളും രണ്ടും രണ്ടാണെന്നാണ് ഞാന്‍ കരുതി വെച്ചിരിക്കുന്നത്.
ഇതില്‍ എന്ത് തന്ത്രം? ആരുടെ തന്ത്രം? ഒരേ അസുഖത്തിനു രണ്ട് തരം ‘അപ്പ്രോച്ചും’ എന്നില്‍ തന്നെ പരീക്ഷിച്ചിട്ട് നോക്കിയ ആളാണ് ഞാന്‍. അതുകൊണ്ട് സര്‍ജറിയിലാണ് മിക്ക അലോപ്പതിക്കാരും ചെന്നു നിക്കാറ്. അല്ല എന്ന് പറയാമൊ? ഗയനോക്കോളജി മുതല്‍ ഹാര്‍ട്ട് ഡോക്ടര്‍മാര്‍ വരെ. അതാണ് ഞാന്‍ അപ്പ്രോച്ച് എന്ന് ഉദ്ദേശിച്ചത്.

എന്റെ മാഷെ.. വെസ്റ്റ് ഈസ്റ്റ് അടിയൊന്നിനുമല്ല അത് പറഞ്ഞത്. പക്ഷെ വെസ്റ്റേണ്‍ മെഷര്‍മെന്റ്സ് ഈസ്റ്റേണ്‍ കാര്യങ്ങള്‍ക്ക് എടുക്കുന്നത് വ്യക്തിപരമായി എനിക്ക് ശരിയല്ലാന്ന് തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണത്തിനു, ലോകത്തിലെ ഏത് രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരെന്നൊരു സര്‍വ്വേ നടത്തൂമ്പോള്‍ അമേരിക്ക ഒക്കെ മുന്നില്‍ വരും
അതിലെ ചോദ്യങ്ങള്‍
1. ബിഗ് സ്കീന്‍ റ്റി.വി ഉണ്ടൊ?
2. പത്ത് വയസ്സ് മുതലേ കള്ള് ലഭ്യമാക്കണൊ?
3. ഡൈവോര്‍സ് ചെയ്യാന്‍ സാധിക്കുമൊ?

ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ ഒരു ഇന്ത്യാ‍ക്കാരനു എന്തു മാത്രം ഗുണമുണ്ടാവും? ഞാന്‍ അതുപോലെയെ ഉദ്ദേശിച്ചുള്ളൂ.

മോഡേണ്‍ മെഡിസിനിനു ആന്റിബയോട്ടിക്കസ് ഒരേ അളവില്‍ 500മിഗ്രാം എല്ലാവര്‍ക്കും കൊടുക്കുന്നു. ആയുര്‍വേദത്തില്‍ ആളെ അനുസരിച്ചും ദേഹം അനുസരിച്ചും മരുന്നു മാറിയും കൂടിയും കുറഞ്ഞും ഇരിക്കും. ഇങ്ങിനെ ചെയ്യുന്നതിനെയാണ് മോഡേണ്‍ മെഡിസിന്‍ തെറ്റെന്ന് പറയുന്നതെന്നാണ് ഞാന്‍ വായിച്ചത്. അവരുടെ ഇതില്‍, ഇത്രയും ആളുകള്‍ക്ക് ഒരേ അളവില്‍ ഒരേ മരുന്ന് കൊടുത്ത് രോഗം മാറ്റണം.
അല്ലെങ്കില്‍ അത് സൈന്റിഫിക്കലി പ്രശ്നമാണെന്ന് പറയുന്നു. എനിക്കത് എന്തോ ശരിയാണെന്ന് തോന്നിയിട്ടില്ല.

മാത്രമല്ല അല്ലോപ്പതിയുടെ സൈഡ് എഫക്റ്റ്സിനെപറ്റി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടൊ? അതെന്താണ് ഒരു മരുന്ന് കഴിക്കുമ്പൊ മറ്റു നൂറ് അസുഖം വരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്ന ഈ ‘മോഡേണ്‍ മെഡിസിന്‍’? ചില മരുന്നിന്റെ ഒക്കെ സൈഡ് ഇഫക്റ്റ്സ് വായിച്ച് നോക്കീട്ട് കര്‍ത്താവേ, അസുഖം തന്ന്യാണ് ഭേദം എന്ന് തോന്നിപ്പോവാറുണ്ട് :)

എന്തായാലും ഞാന്‍ പോയി രണ്ട് ആസ്പിരിനും ഇച്ചിരെ ജീരകാരിഷ്ടവും കുടിക്കട്ടെ! :)

Paul said...

Homeopathy potions do not cause any such pathological change.

Kaippally, there are many successful cases in homoeopathy which cured fibroid and wart. Do you consider those as pathological changes?

nalan::നളന്‍ said...

അപ്പൊ നമ്മളു രണ്ടും രണ്ട് നാട്ടിലാണെന്ന് സാരം:) ഞാന്‍ ഹോമിയോപ്പതിയും ആയുര്‍വേദവും ഒക്കെ തട്ടിപ്പാണെന്ന് കേട്ടാണ് വളര്‍ന്നതും മറ്റും. പിന്നീടാണ് ഇതിന്റെ ഗുണഗണങ്ങള്‍ ഒക്കെ സ്വയം ബോധ്യമായതും വായിച്ചതും അറിഞ്ഞതും ആക്ചുവലി അതുകൊണ്ട് ഇങ്ങിനെ ഒരു വാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നത് നിരീശ്വരവാദം നമ്മുടെ നാട്ടില്‍ ഇല്ല്യാന്ന് പറയുന്നതിനു തുല്ല്യം...

നമ്മുടെ കണ്‍ഫ്യൂഷണ്‍ ലൈനിലാണല്ലോ പ്രതികരണം... ഏതായാലും നമ്മളു രണ്ടും രണ്ടു കേരളത്തിലാ ജീവിക്കുന്നതെന്നു സംശയമില്ല.
ബ്ലോഗില്‍ സര്‍വേ ?... അയ്യോ എന്നെ കൊല്ല്. ബ്ലോഗില്‍ ജീവിക്കുന്നതിന്റെ കുഴപ്പം !
നാട്ടിലൊരു സര്‍വ്വേനടത്തുകയാണു വേണ്ടത്.
ഞാന്‍ നേരിട്ടു സംസാരിച്ച (അതും നല്ല വിദ്യാഭ്യാസമുള്ള്) ഒരാള്‍ക്കു പോലും ഹോമിയോപ്പൊതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു ശാസ്ത്രീയ അടിത്തറയില്ല (ചുമ്മാ തട്ടിപ്പാണെന്ന ലൈനിലല്ല) എന്നുള്ള കാര്യം അറിവില്ലായിരുന്നു. ഇതിനായി നടത്തിയ പരീക്ഷണങ്ങളില്‍ തോറ്റു തുന്നം പാടിയ കാര്യം പറയണോ ?.
മീഡിയയിലാരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര ലേഖനങ്ങള്‍ ഈ നിലക്കിറങ്ങിയിട്ടുണ്ടെന്നു പരിശോധിക്കാന്‍ പറഞ്ഞു നോക്ക്. (പ്രവചനം: ഒറ്റസംഖ്യയായിരിക്കും)
റ്റി. വി. റിപ്പോര്‍ട്ടിങ്ങിലും ചര്‍ച്ചയിലും നോക്കിയാല്‍ അതിലും പരിതാപകരമായിരിക്കും സ്ഥിതി.

സര്‍ക്കാരു ചിലവില്‍ പഠനം.. എന്‍‌ട്രന്‍സ് പരീക്ഷ.. ഔദ്യോഗിക സ്ഥിതീകരണം ഉള്ള നാടാ !

ഡോസേജിന്റെ കാര്യം പറഞ്ഞൊന്നുമല്ല. അലോപ്പൊതിക്ക് അപ്രോച്ചും അല്ലാത്തതെന്നും സാധാരണ വേറ്തിരിക്കാറുള്ളത്. അടിസ്ഥനപരമായ വ്യത്യാസമായി പറയുന്നത്
അലോപ്പതി symptoms നെയാണു ചികിത്സിക്കുന്നത്, മറിച്ച് മറ്റവന്‍ ‘cause' നെയാണു ചികിത്സിക്കുന്നതെന്നും, (ഹനിമാന്‍ ആദ്യമായി ഉപയോഗിച്ച അര്‍ത്ഥത്തിലല്ല.. അര്‍ഥങ്ങളുടെ പരിണാമം !!)
ഈ വാദം ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനുപയോഗിക്കുന്ന ഒന്നാണു (വേറൊരു പോസ്റ്റിലിതിനെപ്പറ്റി പറഞ്ഞിരുന്നു).

“But Ayurveda system of taking care of complete physical being “ .. അതായത് ബാക്കിയുള്ളതൊക്കെ ........:)
ഇവിടെയാണിഞ്ചീ ‘east-west' ടോണൊക്കെ വരുന്നത്.. ഫിലോസഫിയേ ഫിലോസഫി..

പിന്നെ സൈഡ് എഫക്റ്റ്സിനെപറ്റി ... പച്ചവെള്ളത്തിനു സൈഡ് എഫക്റ്റുണ്ടോയെന്നു മനസ്സിലാക്കാന്‍ ഗവേഷണമൊന്നും വേണ്ടല്ലോ.
recycled water ഉം മഴവെള്ളവുമൊക്കെ പഴയ മാലിന്യങ്ങളൊക്കെ ഓര്‍ത്തുവച്ചാല്‍ വെള്ളംകുടി മുട്ടും!

ഇത്രയും പറഞ്ഞിട്ടു ഒരു കാര്യം കൂടി പറയാതെ പോകുന്നത് ശരിയാവില്ല. ഹോമിയോപ്പതിക്കു പഠിക്കുന്നവരും രോഗങ്ങളെപ്പറ്റിയും, മനുഷ്യശരീരത്തെപ്പറ്റിയും അലോപ്പതിക്കാരുടെ അതേ പഠനം തന്നെയാണുള്ളതെന്നാണു തോന്നുന്നത്. ചികിത്സാരീതി വരുമ്പോഴാണു വ്യത്യാസം. അതിനോടു (ചികിത്സാരീതി ) മാത്രമേ എതിര്‍പ്പുള്ളൂ. ഏതെങ്കിലും രോഗം ചികിത്സിച്ചു ഭേദമാക്കാമെന്നു തെളിയിക്കും വരെയെങ്കിലും..

myexperimentsandme said...

എന്തായാലും നമ്മുടെ അത്രയും ആത്മവിശ്വാസവും ഉറപ്പും കണ്‍ഫ്യൂഷനില്ലായ്‌മയും ഇല്ലാത്തതുകൊണ്ടാവും എന്‍.ഐ.എച്ചിലെയും മറ്റും സായിപ്പിന് ഇപ്പോഴും തുറന്ന സമീപനമാണ് ഹോമിയോപ്പതിയെപ്പറ്റിയും അക്യുപങ്‌ചറിനെപ്പറ്റിയും മറ്റും. ലിങ്കുകള്‍ മുകളില്‍ കൊടുത്തിട്ടുണ്ട്.

നമ്മളെപ്പോലെ ആരെങ്കിലുമൊക്കെ കണ്ണടച്ചെതിര്‍ത്താലും കളിയാക്കിയാലുമൊന്നും അവര്‍ അവരുടെ പഠനങ്ങളും മറ്റും നിര്‍ത്തുകയുമില്ല എന്നുള്ളത് അവരുടെ ഗുണം. വാദിച്ച് ജയിക്കാന്‍ പറ്റിയാല്‍ നമ്മള്‍ ഹാപ്പി. പക്ഷേ സായിപ്പ് എന്തായാലും അങ്ങിനെയല്ല. കണ്‍ഫ്യൂഷനുണ്ടെങ്കില്‍ ഉണ്ടെന്ന് പറയുന്നതിന് അവര്‍ക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല. “റ്റു ബീ ഹോ(ഓ)ണസ്റ്റ്, ഐ ഡോണ്ട് നോ” എന്നാണ് പല ഡിസ്‌കഷനുകളിലും സായിപ്പ് യാതൊരു മടിയുമില്ലാതെ പറയുന്നത്.

(നാട്ടില്‍ വളരെ വിദ്യാഭ്യാസമുള്ള പലരോടും റോക്കറ്റ് സയന്‍‌സിനെപ്പറ്റി ചോദിച്ചു, ആരും കേട്ടിട്ടും കൂടിയില്ല) :)

Inji Pennu said...

നളനണ്ണാ,
ഞാന്‍ പറയുന്നു ആളുകള്‍ക്ക് അറിയാം എന്ന്
നളനണ്ണന്‍ പറയുന്നു ആളുകള്‍ക്ക് അറിയില്ല്യാന്ന്
നമ്മള്‍ രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും അത് തന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലൊ. നമ്മള്‍ ബ്ലോഗില്‍ കണ്ട്മുട്ടുന്നു. അതുകൊണ്ടാണ് ബ്ലോഗില്‍ സര്‍വ്വേ എന്ന് പറഞ്ഞത്, ഇത് കോളേജ് ക്യാമ്പസില്‍ വെച്ചാണ് ഈ വാദമെങ്കില്‍ കോളെജ് ക്യാമ്പസില്‍ നടത്താം എന്ന് പറഞ്ഞേനെ, അല്ലാണ്ട് ബ്ലോഗിലു ജീവിക്കുന്നതുകൊണ്ടെന്ന് അത് വരുത്തണൊ?
വെറുതെ ഒരാളൊരു വാദം പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുന്നത് എന്തിനു? തിരിച്ചും? അത്രേയുള്ളൂ അത്.

പച്ചവെള്ളത്തിനു സൈഡ് എഫക്റ്റില്ല. ശരി സമ്മതിച്ചു. അതേ സമയം അലോപ്പതിയിലേ എറ്റവും ചെറിയ മരുന്നിനു പോലും സൈഡ് ഇഫ്ക്റ്റുണ്ട്. അതും നമ്മള്‍ സമ്മതിക്കണം.
എന്താ‍യാലും എന്റെ പേര്‍സ്ണല്‍ ചോയ്ദ് ഇന്റഗ്രേറ്റീവ് മെഡിസിന്‍ തന്നെ.

ഒരു കാലത്തും ഒരുതുള്ളി ഹോമിയോ മരുന്നു പോലും കഴിക്കാണ്ടിരുന്ന ഞാന്‍, എന്റെ കൂട്ടുകാരിയുടെ വര്‍ഷങ്ങളായുള്ള ഫൈബറോയിഡ് കമ്പ്ലെയിന്റ് നാല് മാസത്തെ ഹോമിയോ മരുന്ന് കഴിച്ച ശേഷം മാറിയത് അറിയാം. അങ്ങിനെ ഒരു അനുഭവം അതുകൊണ്ട് അടുത്തതാരെങ്കിലും ഫൈബറോയിടിന്റെ കമ്പ്ലെയിന്റും സര്‍ജറിയും പറഞ്ഞ് വരുമ്പോള്‍ ഞാന്‍ പറയും..അത്രേയുള്ളൂ.

nalan::നളന്‍ said...

ഞാന്‍ പറയുന്നു ആളുകള്‍ക്ക് അറിയാം എന്ന്
നളനണ്ണന്‍ പറയുന്നു ആളുകള്‍ക്ക് അറിയില്ല്യാന്ന്


എന്തറിയില്ലാന്നാ ? അതൂടെ ആദ്യം പറ. (ഒരു കണ്‍ഫ്യൂഷന്‍ ലൈനുണ്ടല്ലോ കമന്റിനു)
ബ്ലോഗില്‍ മുഴുവന്‍ സമയവും ചിലവഴിക്കുന്നവര്‍ക്ക് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ബോധമുണ്ടെന്നു തോന്നുന്നില്ല. (എന്റെ അഭിപ്രായം)

അലോപ്പതിയിലേ എറ്റവും ചെറിയ മരുന്നിനു പോലും സൈഡ് ഇഫ്ക്റ്റുണ്ട്. അതും നമ്മള്‍ സമ്മതിക്കണം.

അതു വേണം.. ആരാടെ ഇവിടെ അലോപ്പതിക്ക് സൈഡ് ഇഫക്റ്റില്ലെന്നു പറഞ്ഞത്. പിടിച്ചുകെട്ടവനെ.

പിന്നെ വ്യക്തിപരമായ അനുഭവങ്ങളെ ചോദ്യം ചെയ്യുന്നില്ല. ജ്യോതിഷവും മന്ത്രവാദവും കൊണ്ടു രോഗം മാറിയവരുടെ അനുഭവം ഉള്‍പ്പടെ. case by case നോക്കേണ്ട കാര്യം തെന്നെ. അതിനുള്ള വകുപ്പില്ല.

Inji Pennu said...

That’s your perspective. Then, we both also might not have the needed social awareness, right since we spend some time in ‘blogs’? Anyway I am not going to judge whether people around me have social awareness or not. At least in Kerala whom I have talked to, even including allopathic doctors, they are ware of these kind of studies, but they tell me they don’t have a good explanation of how it works effectively for certain conditions, but it works. Children who are allergic to antibiotics respond well and safely to homeo and ayurveda. So you know if something works, it works. Many people take homeo and Ayurveda as the last resort when Allopathy has failed for smaller ailments. So you can’t question their judgment with a “study”.

Yeah Yeah, we club our yoga and ayurveda to vodoo and black magic, while saayippu has started to sell it in pretty bottles. Soon we might have to buy from them and spend money towards their patents too. Until then, we will keep on arguing. I am sure if they want to sell something, they will come out with another study which will disapprove of all the current "studies". We all have seen that happening.

Inji Pennu said...

Anyway, someone really needs to take up the challenge of James Randy. One million dollars is no small change!

സാജന്‍| SAJAN said...

വായിച്ചു, കാലിക പ്രസക്തമായ പോസ്റ്റും അതിനൊത്ത രീതിയീലെ കമന്റുകളും,
വളരെ വിജ്ഞാനപ്രദം ഇത്തരം പോസ്റ്റുകളും ചര്‍ച്ചകളും ഒക്കെ വായിക്കാന്‍ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ് എഴുതിയ എല്ലാര്‍ക്കും നന്ദിയും ആശംസകളും, ജോസഫ് മാഷിന് ഒരു സ്പെഷ്യല്‍ നന്ദി:)

ടി.സി.രാജേഷ്‌ said...

ഞാന്‍ ഒരു ഹോമിയോ വിശ്വാസിയാണ്‌. എനിക്കു വരുന്ന മിക്ക രോഗത്തിനും ഒറ്റ കോഴ്‌സ്‌ ഹോമിയോ മരുന്നുമതി മാറാന്‍. മാരകരോഗങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഏറെക്കാലം വിടാതെ പിന്തുടര്‍ന്ന സൈനിസൈറ്റിസ്‌ മാറ്റിയത്‌ ഹോമിയോ മരുന്നാണ്‌. അല്ലെങ്കില്‍ ഈ മരുന്നു കഴിച്ചകാലത്ത്‌ ഞാന്‍ ആര്‍ട്‌ ഓഫ്‌ ലിവിങ്ങിലെ സുദര്‍ശനക്രിയ സ്ഥിരമായി ചെയ്‌തിരുന്ന്‌ു. സൈനിസൈറ്റിസ്‌ മാറ്റിയത്‌ ഹോമിയോ അല്ലെങ്കില്‍ സുദര്‍ശനക്രിയയാണ്‌. ഇപ്പോള്‍ ഒരു പനി വന്നാല്‍, ചുമ വന്നാല്‍ എനിക്ക്‌ ഒരു കോഴ്‌സ്‌ ഹോമിയോ മരുന്നു മതി, ഇതുവരെ. എന്നാല്‍ ഹോമിയോ പരാജയപ്പെട്ട ഒരു പ്രശ്‌നമുണ്ട്‌. ചൊറിച്ചില്‍. എന്തിന്റേയോ അലര്‍ജിയാണ്‌. ശരീരമാസകലം ചൊറിഞ്ഞു തടിക്കും. ഹോമിയോ തോറ്റപ്പോള്‍ ആയുര്‍വേദം നോകക്‌ി. രക്ഷയില്ല. ഒടുവില്‍ അലോപ്പതി. തിരുവനന്തപുരത്തെ പ്രശ്‌സ്‌തനായ ത്വക്രോഗവിദഗ്‌ദ്ധന്‍ പരിശോധനയും മരുന്‌ുകളുമായി രൂപ അയ്യായിരത്തിലധികം വിഴുങ്ങി. മരുന്നു കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തേക്ക്‌ ശാന്തി, പിന്നെ തഥൈവ. ഈ അലോപ്പതി മരുന്ന്‌ ഒരു വേദന സംഹാരിയെപോലെയാണു പ്രവര്‍ത്തിക്കുന്നത്‌. മയക്കാന്‍ മരുന്ന്‌ അലോപ്പതിയില്‍ മാത്രമല്ലേ ഉള്ളൂ....
ഹോമിയോ ഡോക്ടര്‍മാര്‍ പറയാറുണ്ട്‌, അവര്‍ രോഗത്തെയെല്ല രോഗിയെയാണു ചികില്‍സിക്കുന്നതെന്ന്‌. എന്റെ അച്ഛന്റെ കരളില്‍ ഒരു ചെറു മുഴ കണ്ടെത്തിയത്‌ അലോപ്പതി ഡോക്‌ടറാണ്‌. എക്‌സ്‌റേ സ്‌കാനിങ്‌ ഒക്കെ നടത്തിയശേഷം. ഞാന്‍ വിദഗ്‌ധ പരിശോധനക്കായി അച്ഛനെ മെഡിക്കല്‍കോളജിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌റ്റിനെ കാണിച്ചു. മുഴ കരളിലല്ല, സ്‌ഴാസകോശത്തിലാണെന്ന്‌ അദ്ദേഹം. രണ്ടും കൂടി ചേരുന്ന ഭാഗത്താണത്രെ അത്‌. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ3കാരം തൊറാസിക്‌ സര്‍ജനെ കണ്ടു. അദ്ദേഹം ശസ്‌ത്രക്രിയ വിധിച്ചു. അര്‍ബുദമാണെന്നു സംശയം. ബയോപ്‌സി ചെയ്യണം. ഈ സമയത്ത്‌ ഞാന്‍ ഒരു ഹോമിയോ ഡോക്ടറോട്‌ ഇതേപ്പറ്റി വിശദീകരിച്ചു. കേവലം പഠനം പൂര്‍ത്തിയക്കിക്കൊണ്ടിരിക്കുന്ന സെപ്‌ഷലിസ്റ്റല്ലാത്ത ആ ഡോക്ടര്‍ പറഞ്ഞത്‌ ലക്ഷണം കേട്ടിട്ട്‌ അര്‍ബുദമൊന്നുമല്ല, കൈകളിലും മറ്റും കുരുവരുന്നപോലുള്ള വളര്‍ച്ചയാകാം. എന്തായാലും ബയോപ്‌സി നടത്തിക്കോളൂ, നിങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശ്വാസമാകട്ടെ എന്നായിരുന്നു. ബയോപ്‌സി ഫലം ഇന്നു കിട്ടി. ഹോമിയോ ഡോക്ടര്‍പറഞ്ഞത്‌ അക്ഷരം പ്രതി ശരിയായിരുന്നു.
എന്റെ മകന്‌ എക്‌സിമ എന്‌ രോഗമാണെന്നു വിധിച്ചത്‌ ഹോമിയോ ഡോക്ടറാണ്‌. അലോപ്പതിക്കാരും അതു തന്നെ പരഞ്ഞു. അലോപ്പതി കഴിക്കുമ്പോള്‍ പെട്ടെന്നു കുറയും. പിന്നെ പതിയെ അതിന്റെ പ്രശ്‌നങ്ങള്‍. ഹോമിയോ കഴിക്കുമ്പോള്‍ അതു വീണ്ടും പുറത്തുവരും. ഞങ്ങള്‍ സങ്കടം പറയുമ്പോള്‍ ഡോക്ടര്‍ വേറേ മരുന്നു തരും. പെട്ടെന്നു കുറയും.... എന്റെ ഭാര്യയുടെ നാളുകളായുള്ള കാലിനു വേദനയും കുറഞ്ഞത്‌ ഒറ്റ കോഴ്‌സ്‌ ഹോമിയോ മരുന്നിലൂടെയാണ്‌.
അതുകൊണ്ട്‌, എല്ലാ പതികളിലും അത്ഭുതങ്ങള്‍ മാത്രമാണു നടക്കുന്നതെന്നറിയുക. രക്തത്തിലേക്കു നേരിട്ടു മരുന്നുകയറ്റാനും ശരീരം കീറിമുറിച്ചു ചികില്‍സിക്കാനും അലോപ്പതിക്കു മാത്രമാണ്‌ അനുവാദം. അലോപ്പതി ഇത്രവലിയ സാധനമാകാന്‍ കാരണവുമതാണ്‌. അതിന്റെ പേരില്‍ ആയുര്‍വേദത്തേയും ഹോമിയോയേയുമൊന്നും തള്ളിപ്പറയുന്നതില്‍ അര്‍ഥമില്ല. ഓരോ ശരീരത്തിനും ഓരോ പതികളാണു ഫലിക്കുക, അത്രമാത്രം. 5000 മുടക്കി നടത്തുന്ന അലോപ്പതിയുടെ ഫലം 50 രൂപയുടെ ഹോമിയോയില്‍ നിന്നു കിട്ടുമ്പോള്‍ ആളുകള്‍ അതിനൊപ്പം പോകുന്നതുകണ്ട്‌ ആരും ബേജാറായിട്ടു കാര്യമില്ല.

Cartoonist said...

കുറിഞ്ഞിച്ചേട്ടാ,
മുഴുവനും വായിച്ചു. പണ്ട്, 1978-83 കാലഘട്ടത്തില് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ലൈബ്രറിയിലിരുന്ന് സൈന്സ് ടുഡേയും സൈന്സ് റിപ്പോര്ട്ടറും ശാസ്ത്രഗതിയും ഒക്കെ വായിക്കാറുള്ള അതേ ഉത്സാഹത്തോടെ. നന്ദി.

ഒരു സഹായം. ഞാനിപ്പോള് ശാത്രവുമായി ബന്ധമില്ലാത്ത സര്ക്കാര് ജോലിയിലാണ്. ഇന്ന്, ഇന്ഡ്യയിലെ മികച്ച സൈന്സ് ആനുകാലികങ്ങള് ഏതൊക്കെയാണ്, എന്നെപ്പോലുള്ളവര്ക്ക് വായിക്കാന് ? ഓണ്‍ലൈനായി , സൌജന്യമായി വായിക്കാവുന്നവയോ ?
എന്ന്,
രോഗഗ്രസ്ഥനാം ഞാന്‍
(കലക്കനൊരു വിഷയത്തില്‍നിന്ന് വ്യതിചലിച്ചതിന് മാപ്പ്)

Dr, A.P. Muhammed Jafar Sadiq said...

ലേഖനവും കമന്റ്സും എല്ലാം വായിച്ചു... കൂടുതല്‍ ഒന്നും പറയുന്നില്ല... ലേഖകനും വലിയ വായില്‍ അഭിപ്രായം പറഞ്ഞവരുമൊക്കെ ആദ്യം ഏറ്റവും അടുത്തുള്ള ഒരു ഹോമിയോ മെഡിക്കല്‍ കോളെജിലെ സര്‍ജറി, മെഡിസിന്‍ ഏതെങ്കിലും ഒരു ഒ.പി വിസിറ്റ് ചെയ്യുക, അവിടുത്തെ കേസ്സുകള്‍ കാണുക, വേണമെങ്കില്‍ കേസ് ഫയല്‍ വായിച്ചു നോക്കുക, വൈടിംഗ് റൂമില്‍ ഇരിക്കുന്ന രോഗികളോട് വിവരങ്ങള്‍ ചോദിക്കുക, അവരുടെ അനുഭവങ്ങള്‍ മനസിലാക്കുക... ഇവിടെ വായയിട്ടു അടിക്കാതെ കാര്യങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കു.. ബുദ്ധിയില്ലതവനും പിഞ്ചു കുഞ്ഞുങ്ങള്‍കുമൊക്കെ ഹോമിയോ മരുന്ന് കഴിച്ചു അസുഖം മാറുന്നത് placebo effect ആയിരികുമല്ലേ?? നാണമില്ലല്ലോ വിഡ്ഢിത്തങ്ങള്‍ വിളിച്ചു കൂവാനും അതു ഏറ്റു പാടാനും!!!

രാജാവിന്റെ മകന്‍ said...

ഹോമിയോ മരുന്നിൽ ഇപ്പോൾ ഇംഗ്ലീഷ് മരുന്നു ചേർക്കുന്നുണ്ടെന്നു പറയുന്നു ... ശരിയായിരിക്കുമോ?

Unknown said...

ഇവിടെ ഞാന്‍ എന്‍റെ ഒരനുഭവം പങ്കുവെക്കട്ടെ,എന്‍റെ ബാല്യകാലത്ത് എന്നെ അലട്ടിയ ഒരു രോഗമായിരുന്നു ആസ്തമ,(അന്നതിനെ ശ്വാസംമുട്ടല്‍ എന്നായിരുന്നു പറയല്‍.)
ആയുര്‍വേദത്തിലും,അലോപ്പതിയിലും അനവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും ഭേദമാകാത്ത ഒരവസ്ഥയില്‍ അവസാനം എന്‍റെ മാതാപിതാക്കള്‍ ഹോമിയോപതിയിലാണ് അവസാനം എത്തിച്ചേര്‍ന്നത് തുടര്‍ച്ചയായ മൂന്നുമാസത്തെ മരുന്നുപയോഗം എന്‍റെ രോഗത്തെ വേരോടെ പിഴുതെറിഞ്ഞു,ഇപ്പോള്‍ വയസ്സ് 47ല്‍ എത്തിനില്‍ക്കുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്നിന്‍റെ ഫലം അനുഭവിച്ച കോടികണക്കിന് ആളുകളുടെ മുന്നിലേക്ക് ഇത്തരം ഒരു ആന്‍റി ഹോമിയോപതിക് ലേഖനങ്ങള്‍ നീട്ടിവലിച്ച് എഴുതിയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് തോന്നുന്നില്ല.
രോഗംമാറാന്‍ മരുന്നിനൊപ്പം ആത്മവിശ്വാസവും കൂടി വേണമെന്നല്ലേ.

Unknown said...

ഇവിടെ ഞാന്‍ എന്‍റെ ഒരനുഭവം പങ്കുവെക്കട്ടെ,എന്‍റെ ബാല്യകാലത്ത് എന്നെ അലട്ടിയ ഒരു രോഗമായിരുന്നു ആസ്തമ,(അന്നതിനെ ശ്വാസംമുട്ടല്‍ എന്നായിരുന്നു പറയല്‍.)
ആയുര്‍വേദത്തിലും,അലോപ്പതിയിലും അനവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും ഭേദമാകാത്ത ഒരവസ്ഥയില്‍ അവസാനം എന്‍റെ മാതാപിതാക്കള്‍ ഹോമിയോപതിയിലാണ് അവസാനം എത്തിച്ചേര്‍ന്നത് തുടര്‍ച്ചയായ മൂന്നുമാസത്തെ മരുന്നുപയോഗം എന്‍റെ രോഗത്തെ വേരോടെ പിഴുതെറിഞ്ഞു,ഇപ്പോള്‍ വയസ്സ് 47ല്‍ എത്തിനില്‍ക്കുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മരുന്നിന്‍റെ ഫലം അനുഭവിച്ച കോടികണക്കിന് ആളുകളുടെ മുന്നിലേക്ക് ഇത്തരം ഒരു ആന്‍റി ഹോമിയോപതിക് ലേഖനങ്ങള്‍ നീട്ടിവലിച്ച് എഴുതിയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് തോന്നുന്നില്ല.
രോഗംമാറാന്‍ മരുന്നിനൊപ്പം ആത്മവിശ്വാസവും കൂടി വേണമെന്നല്ലേ.

Anonymous said...

ഹോമിയോ എത്ര കോടിയുടെ ബിസിനസ്സ് ആയാലും.. അലോപ്പതി അതിന്റെ 1000X ബിസിനസ്സ് ആണെന് എല്ലാർക്കും അറിയാം... അവരുടെ പൈസ വാങ്ങി എടുക്കുന്ന പണിയാണിതെന്നും ഹോമിയോ മരുന്ന് കുടിക്കുന്ന ആർകും മനസിലാകും

Ron said...

True