Monday, July 02, 2012

ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടം





ഹിമാലയത്തെ അപേക്ഷിച്ച് എത്രയോ മുമ്പ് രൂപപ്പെട്ടതാണ് പശ്ചിമഘട്ടം. ഇന്ത്യ ഗോണ്ട്വാനാലാന്‍ഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു. പത്തുകോടിയിലേറെ പഴക്കം പശ്ചിമഘട്ടത്തിനുള്ളപ്പോള്‍, ഹിമാലയം രൂപപ്പെടാന്‍ ആരംഭിച്ചത് തന്നെ അഞ്ചരകോടി വര്‍ഷം മുമ്പാണെന്നോര്‍ക്കുക. 

ഇതിനര്‍ഥം, അത്രയേറെ പരിണാമചരിത്രവും ജനിതകവൈവിധ്യവും പശ്ചിമഘട്ടത്തിനുണ്ടെന്നാണ്. ലോകത്തെ തന്നെ അപൂര്‍വ ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം ഇപ്പോള്‍ 'ലോക പൈതൃകപട്ടിക'യില്‍ ഇടം നേടിയിരിക്കുന്നു.

വര്‍ഷങ്ങളായി ഇന്ത്യയിലെ പ്രകൃതിസംരക്ഷകര്‍ നടത്തുന്ന കഠിനശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേര്‍ന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ യോഗമാണ് പശ്ചിമഘട്ടത്തിന് ലോകപൈതൃക പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. (ചിത്രം കടപ്പാട്: എ.കെ.വരുണ്‍)

1 comment:

Joseph Antony said...

ലോകത്തെ തന്നെ അപൂര്‍വ ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം ഇപ്പോള്‍ 'ലോക പൈതൃകപട്ടിക'യില്‍ ഇടം നേടിയിരിക്കുന്നു.