Thursday, April 22, 2010

സ്തംഭിപ്പിക്കുന്ന സൗരദൃശ്യങ്ങള്‍

'നാല്പത് വര്‍ഷത്തെ സോളാര്‍ ഗവേഷണത്തിനിടെ ഒരിക്കല്‍ പോലും ഞാന്‍ കാണത്തത്ര പ്രവര്‍ത്തനനിരതമായ സൂര്യനെയാണ് ഈ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നത്'. പറയുന്നത് വാഷിങ്ടണില്‍ നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്‌സ് ഡിവിഷന്റെ മേധാവി ഡോ. റിച്ചാര്‍ഡ് ഫിഷര്‍. അടുത്തയിടെ നാസ വിക്ഷേപിച്ച 'സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി' (SDO) ഭൂമിയിലേക്കയച്ചു തുടങ്ങിയ സൂര്യന്റെ ദൃശ്യങ്ങളെക്കുറിച്ചാണ് ഈ പരാമര്‍ശം.

അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണവ. എത്ര ഡൈനാമിക് ആണ് സൂര്യന്‍ എന്നും എന്തുകൊണ്ട് അവിടെയുണ്ടാകുന്ന ഒരോ മാറ്റവും ഭൂമിയെ ബാധിക്കുന്നു എന്നും എസ്.ഡി.ഒ. അയച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സൂര്യകളങ്കങ്ങളില്‍ (sunspots) നിന്ന് പ്ലാസ്മയും മറ്റും പുറന്തള്ളപ്പെടുന്നതിന്റെ വിശദാംശങ്ങള്‍ ഇത്രയും വ്യക്തമായി ഇതുവരെ ശാസ്ത്രലോകം കണ്ടിട്ടില്ല. മാത്രമല്ല, സൗരപ്രതലത്തിന്റെ ഇത്രയും സമീപദൃശ്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.

2010 മാര്‍ച്ച് 30-ന് എസ്.ഡി.ഒ. പകര്‍ത്തിയ സൂര്യന്റെ പൂര്‍ണരൂപത്തിലുള്ള ദൃശ്യമാണ് ഈ പോസ്റ്റിലുള്ളത്. വിവിധ നിറങ്ങള്‍ സൂചിപ്പിക്കുന്നത് വ്യത്യസ്ത താപനിലകളെയാണ്. ചുവപ്പു നിറം 60,000 കെല്‍വിന്‍ (107,540 F), നീലയും പച്ചയും നിറങ്ങള്‍ പത്തുലക്ഷം കെല്‍വിന് മുകളില്‍ (1799,540 F) വരുന്ന താപനിലകളെ സൂചിപ്പിക്കുന്നു.

2010 ഫിബ്രവരി 11 ന് വിക്ഷേപിച്ച എസ്.ഡി.ഒ, സൂര്യനെക്കുറിച്ചു പഠിക്കാന്‍ മനുഷ്യന്‍ ഇതുവരെ രൂപംനല്‍കിട്ടുള്ളതില്‍ ഏറ്റവും മുന്തിയ ബഹിരാകാശ പേടകമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ സൂര്യന്‍ എന്തൊക്കെ സ്വാധീനം ചെലുത്തുന്നു എന്നാണ് അത് പഠിക്കുക. ഭൗമാന്തരീക്ഷത്തിന്റെ രസതന്ത്രം മുതല്‍ കാലാവസ്ഥ വരെയുള്ള മേഖലകളില്‍ സൂര്യന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ എസ്.ഡി.ഒ. നല്‍കും (കടപ്പാട്: നാസ).

6 comments:

Joseph Antony said...

അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണവ. എത്ര ഡൈനാമിക് ആണ് സൂര്യന്‍ എന്നും എന്തുകൊണ്ട് അവിടെയുണ്ടാകുന്ന ഒരോ മാറ്റവും ഭൂമിയെ ബാധിക്കുന്നു എന്നും എസ്.ഡി.ഒ. അയച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സൂര്യകളങ്കങ്ങളില്‍ (sunspots) നിന്ന് പ്ലാസ്മയും മറ്റും പുറന്തള്ളപ്പെടുന്നതിന്റെ വിശദാംശങ്ങള്‍ ഇത്രയും വ്യക്തമായി ഇതുവരെ ശാസ്ത്രലോകം കണ്ടിട്ടില്ല. മാത്രമല്ല, സൗരപ്രതലത്തിന്റെ ഇത്രയും സമീപദൃശ്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.

ബിജു ചന്ദ്രന്‍ said...
This comment has been removed by the author.
ബിജു ചന്ദ്രന്‍ said...

ശരിക്കും അത്ഭുത കരമായ ദൃശ്യങ്ങള്‍.... പോസ്റ്റിനു നന്ദി.

കുഞ്ഞന്‍ said...

ഈ അറിവ് പകർന്ന് നൽകിയതിനും കാണാക്കാഴ്ച സമ്മാനിച്ചതിനും ഒത്തിരി നന്ദി.

Chanthu.R.J said...
This comment has been removed by the author.
thankachha said...

6 ഏക്കെര്‍ സ്ഥലം വില്പക്ക്.മംഗലാപുരത് , വിട്ള , മെയിന്‍ രോടിനടുത് ,വില . നാല്പത് ലക്ഷം .എല്ലാ സിറ്റി സൌകരിയങ്ങളും അടുത്തു ണ്ട് .ഉടമാസ്ഥന്റ്റെ ടെലിഫോണ്‍ നമ്പര്‍ .9886921208.