Saturday, February 28, 2009

15 ലക്ഷം വര്‍ഷം പഴക്കമുള്ള പാദമുദ്ര

കെനിയയില്‍ നിന്ന്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തിയ ഫോസില്‍ കാല്‍പാടുകളിലൊന്നാണ്‌ ചിത്രത്തില്‍. 15 ലക്ഷം വര്‍ഷം പഴക്കമുള്ള ഈ പാദമുദ്ര മനുഷ്യന്റെ പൂര്‍വികനായ 'ഹോമോ ഇറക്ടസി'ന്റെയാണെന്ന്‌ കരുതുന്നു. ആധുനിക മനുഷ്യനെപ്പോലെ നിവര്‍ന്ന്‌ നടക്കാന്‍ കഴിഞ്ഞിരുന്ന ആ പൂര്‍വികരെക്കുറിച്ച്‌ ഫോസില്‍ അസ്ഥികള്‍ വഴിയുള്ള അറിവേ ഇതുവരെ ലഭ്യമായിരുന്നുള്ളു. ആ വര്‍ഗത്തിന്റെ കാല്‍പാദത്തിന്റെ ആകൃതി, ഘടന, ശരീരഭാരം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച്‌ വിലയേറിയ വിവരങ്ങള്‍ നല്‍കുന്ന കണ്ടെത്തലാണ്‌ ഫോസില്‍ പാദമുദ്രയെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പറയുന്നു.

ബ്രിട്ടിനില്‍ ബൗണെമൗത്ത്‌ സര്‍വകലാശാലയിലെ മാത്യു ബെന്നറ്റും സംഘവുമാണ്‌, വടക്കന്‍ കെനിയയിലെ ഇലെരെറ്റില്‍ എക്കല്‍ അടിഞ്ഞുറച്ചുണ്ടായ പ്രദേശത്തുനിന്ന്‌ പ്രാചീന കാല്‍പാട്‌ കണ്ടെത്തിയത്‌. നമ്മളെപ്പോലെ തന്നെ നിവര്‍ന്നു നടക്കുന്ന ശീലമായിരുന്നു ഹോമോ ഇറക്ടസ്‌ വര്‍ഗത്തിന്റേതുമെന്നാണ്‌ കാല്‍പാടുകള്‍ വ്യക്തമാക്കുന്നത്‌. അല്ലാതെ, അവയുടെ പൂര്‍വികരായ ആസ്‌ട്രലോപിത്തേഷ്യനുകളെ (australopithecines)പ്പോലെ കൂനി നടക്കുന്നവയായിരുന്നില്ലത്രേ അവ.

മനുഷ്യപരിണാമത്തില്‍ വലിയൊരു കുതിച്ചുചാട്ടമുണ്ടായത്‌, ഹോമോ ഇറക്ടസിന്റെ ആവിര്‍ഭാവത്തോടുകൂടിയാണെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭക്ഷണത്തിലും ആവാസവ്യവസ്ഥയിലും വലിയ വൈവിധ്യമുണ്ടായത്‌ അ വര്‍ഗത്തിന്റെ വരവോടെയാണ്‌. ആദിഗേഹമായ ആഫ്രിക്കയില്‍നിന്ന്‌ പുറത്തുവന്ന ഹോമോ വര്‍ഗവും അതാണ്‌.

അനുബന്ധം: മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തുന്ന ഏറ്റവും പഴക്കമേറിയ പാദമുദ്രയല്ല വടക്കന്‍ കെനിയയിലേത്‌. 1978-ല്‍ ടാന്‍സാനിയയിലെ ലയേട്ടോളിയില്‍ നിന്ന്‌ കണ്ടെത്തിയ ഫോസില്‍ കാല്‍പാടിന്‌ 370 ലക്ഷം വര്‍ഷം പഴക്കമാണ്‌ കണക്കാക്കുന്നത്‌. 'ആസ്‌ട്രലോപിത്തക്കസ്‌ അഫാറെന്‍സിസ്‌' വര്‍ഗത്തിന്റേതായിരുന്നു അത്‌. (അവലംബം: സയന്‍സ്‌ ഗവേഷണ വാരിക)

8 comments:

Joseph Antony said...

കെനിയയില്‍ നിന്ന്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തിയ ഫോസില്‍ പാദമുദ്ര മനുഷ്യന്റെ പൂര്‍വികനായ 'ഹോമോ ഇറക്ടസി'നെപ്പറ്റി വിലയേറിയ വിവരങ്ങള്‍ നല്‍കുന്നു. ആധുനിക മനുഷ്യനെപ്പോലെ നിവര്‍ന്ന്‌ നടക്കാന്‍ കഴിഞ്ഞിരുന്ന ആ പൂര്‍വികരെക്കുറിച്ച്‌ ഫോസില്‍ അസ്ഥികള്‍ വഴിയുള്ള അറിവേ ഇതുവരെ ലഭ്യമായിരുന്നുള്ളു.

കുഞ്ഞന്‍ said...

മാഷെ, ഈ വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി.

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

ദിവസം പ്രതി വിവരം വെക്കുന്നു reiss

സഞ്ചാരി said...

great ..thanks a for info

yousufpa said...

:)

വികടശിരോമണി said...

ശരിയ്ക്കും ഉപകാരപ്രദം,നന്ദി.

Ashly said...

Thanks for the info :)

Joseph Antony said...

കുഞ്ഞന്‍,
ചിത്രങ്ങള്‍ കഥ പറ.....,
സഞ്ചാരി,
യൂസുഫ്‌പ,
വികടശിരോമണി,
Ashly A K,

ഇവിടെയെത്തിയതില്‍ വലിയ സന്തോഷം, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ അതിലേറെ സന്തോഷം.