tag:blogger.com,1999:blog-36989706.post2722345325794439979..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ജനിതകതകരാറും ഹൃദ്രോഗവുംJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-59475871892252867122007-05-03T23:29:00.000+05:302007-05-03T23:29:00.000+05:30കറക്റ്റ് യുവര്‍ ഡയറ്റ്, കറക്റ്റ് യുവര്‍ വര്‍ക്ക...കറക്റ്റ് യുവര്‍ ഡയറ്റ്, കറക്റ്റ് യുവര്‍ വര്‍ക്കൌട്ട്, കറക്റ്റ് യുവര്‍ മൈന്‍ഡ് ആന്‍ഡ് കറക്റ്റ് യുവര്‍ ആന്സെസ്റ്റ്രി എന്ന് പണ്ട് ലൈഫ്സ്റ്റൈല്‍ പ്രസംഗം അവസാനിപ്പിക്കുന്നവര്‍ തമാശയായി പറയാറുണ്ടായിരുന്നു.(എന്തു ചെയ്താലും പാരമ്പര്യം കുരിശായി ചിലര്‍ക്കു കിട്ടുമെന്ന് ധ്വനി)

ഹൃദ്രോഗത്തിന്റെ പാരമ്പര്യം വളരെ ശക്തമായതിനാല്‍ ദശകങ്ങളായി അതിന്റെ ജീനുകളെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ടായിരുന്നു. ഈ നൂറ്റാണ്ടിനു മുന്നേ തന്നെ ഹൃദ്രോഗം താവഴിയും താതന് വഴിയും കിട്ടാനുള്ളതെന്ന് സംശയിക്കുന്ന 250ഓളം റിസ്കി ജീനുകളെ ശാസ്ത്രജ്ഞര്‍ പഠിച്ചുവരികയുമായിരുന്നു, ഗവേഷണം വളരെ പുരോഗമിച്ചെന്നറിഞ്ഞതില് സന്തോഷം. പരിഷ്കൃത ലോകത്തിലെ ഏറ്റവും വലിയ മരണഹേതുവാണ് ഹൃദ്രോഗം.

ഇതിനും ആശ്വാസം തരുന്ന ഒന്ന് 100% ഹൃദ്രോഗികള്‍ക്കും ലൈഫ് സ്റ്റൈല്‍ കറക്ഷന് കൊണ്ട് ഹൃദ്രോഗം വഷളാകുന്നതിനെ നൂറു ശതമാനം പിടിച്ചു നിര്‍ത്താമെന്ന് ഡോ. എസ്സത്സ്റ്റിന് തെളിയിച്ചതാണ്. ലൈഫ്സ്റ്റൈല്‍ കൊണ്ട് ഹൃദ്രോഗം ചികിത്സിക്കുന്ന രീതി തുടങ്ങിയത് ഡോക്റ്റര്‍മാരല്ല, പ്രിറ്റിക്കിന്‍ എന്ന രോഗി തന്നെയായിരുന്നെങ്കിലും ഡീന്‍ ഓര്ണിഷിനെപ്പോലെയുള്ളവര് ആശാവഹമായ ഗവേഷണം നടത്തിയിരുന്നു, ലോകമെങ്ങും പിന്തുടര്ന്നും വന്നിരുന്നു. എസ്സത്സ്റ്റീനാകട്ടെ, പാരമ്പര്യം കൊണ്ടും അല്ലാതെയും ഏതു നിലയിലായ ഹൃദ്രോഗത്തെയും ജീവിതചര്യ മാറ്റി
അപകടത്തില്‍ നിന്നും തിരിച്ചു പോകുകയോ അല്ലെങ്കില്‍ വഷളാകുന്നത് നിര്‍ത്തുകയോ ചെയ്യാമെന്ന് സംശയരഹിതമായി തെളിയിച്ചു അദ്ദേഹത്തിന്റെ രോഗികളില്‍ വൈദ്യം എഴുതിത്തള്ളിയ ലോകപ്രശസ്തനായ ക്ലീവ്ലന്‍ഡ് ക്ലിനിക്കിന്റെ ചീഫും കൂടി ഉള്‍പ്പെടുന്നു (ഇദ്ദേഹം പരമ്പരാഗതമായി ഹൃദ്രോഗം കിട്ടിയ ഒരു ഡോക്റ്ററാണ്)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-36989706.post-60588658050816061682007-05-03T22:12:00.000+05:302007-05-03T22:12:00.000+05:30ആദിവാസികളെ ബാധിക്കുന്ന 'അരിവാള്‍രോഗ'ത്തിന്റെ കാര്യ...ആദിവാസികളെ ബാധിക്കുന്ന 'അരിവാള്‍രോഗ'ത്തിന്റെ കാര്യത്തിലെന്ന പോലെ, ഒരു ജീനിലെ ഒറ്റ ഉല്പരിവര്ത്തനം ഹൃദ്രോഗത്തിന് കാരണമാകുമോ? കാരണമാകാമെന്ന്, ഹൃദ്രോഗബാധയുടെ ശാപം പാരമ്പര്യമായി വേട്ടയാടുന്ന ഒരു ഇറാനിയന്‍ കുടുംബത്തെക്കുറിച്ചു നടത്തിയ പഠനം സൂചിപ്പിക്കുന്നു. അതെപ്പറ്റി..Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com