tag:blogger.com,1999:blog-36989706.post1110735531079047149..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ചൂരേ-നിനക്കും കോഴിക്കോടിനും തമ്മിലെന്ത്Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger24125tag:blogger.com,1999:blog-36989706.post-29277674128001605362020-02-21T13:21:59.205+05:302020-02-21T13:21:59.205+05:30നിങ്ങളാണല്ലേ കോഴിക്കോട് സൂതയ്ക്ക് വില കൂടാൻ കാരണക്...നിങ്ങളാണല്ലേ കോഴിക്കോട് സൂതയ്ക്ക് വില കൂടാൻ കാരണക്കാരൻ ?! കുട്ടിയായിരിക്കുമ്പോൾ രണ്ടു കിലോയുള്ള സൂത 2 രൂപയ്ക്ക് വാങ്ങി വീട്ടിൽ അഭിമാനത്തോടെ, ഞാൻ ഒരു വലിയ ഡീൽ നടത്തി എന്ന ഭാവത്തിൽ എത്തിയപ്പോൾ അമ്മ ഓട്ടിച്ചു വിട്ടത് ഓർമ്മ വരുന്നു.
Shyleshhttps://www.blogger.com/profile/07617427921474610378noreply@blogger.comtag:blogger.com,1999:blog-36989706.post-5039539627897871552012-08-19T22:28:27.571+05:302012-08-19T22:28:27.571+05:30ചൂരയെ കുറിച്ചുള്ള ബ്ലോഗ് കലക്കി. ഒരു കൊല്ലംകാരൻ ആയ...ചൂരയെ കുറിച്ചുള്ള ബ്ലോഗ് കലക്കി. ഒരു കൊല്ലംകാരൻ ആയിരുന്നിട്ടും ചില മത്സ്യങ്ങൾ മാത്രം കഴിച്ച് ഭാക്കിയുള്ളവയെ തഴഞ്ഞതിൽ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു.
Anonymoushttps://www.blogger.com/profile/06606988189561129371noreply@blogger.comtag:blogger.com,1999:blog-36989706.post-65750752765096385662009-08-02T23:45:26.207+05:302009-08-02T23:45:26.207+05:30ജോസഫ് മാഷേ, ഈ ബ്ലോഗ് പോസ്റ്റ് കുറിഞ്ഞിയില്‍ വന്ന വ...ജോസഫ് മാഷേ, ഈ ബ്ലോഗ് പോസ്റ്റ് കുറിഞ്ഞിയില്‍ വന്ന വേളയില്‍ തന്നെ വായിച്ചിരുന്നു, അന്നിത് അറിവിന്റെ പ്രാദേശിക മാജിക്കായി (അതൊ റിയലിസമോ) കണക്കാകിയതേ ഉള്ളൂ. മാത്രമല്ല നമ്മള് കറ കളഞ്ഞ തെക്കന്‍ തിരുവിതാംകൂറുകാരന്. കോഴിക്കോട്ടോ അല്ലേല്‍ തലശേരിയിലോ നമ്മുടെ ചൂരയെ ഏത് പേരില്‍ വിളിച്ചാലെന്താ ചേതം, നീണ്ടകരയില്‍ നിന്ന് കൊല്ലത്തിന് മൊത്തം ചൂര തരാന്‍ തക്ക കപ്പാസിറ്റി ഉണ്ട്. ചൂര കഷണങ്ങളാക്കി വറുത്തത് എന്ത് രുചിയാ.
പിന്നീട് ഒരു പാതി കോഴിക്കോടുകാരന് ആകേണ്ടി വന്നപ്പോഴാണ് ജോസഫ് ആന്റണിയുടെ ചൂരനാമ മഹാത്മ്യം മനസിലായത്. ഈ ബ്ലോഗ് പോസ്റ്റ് വായിച്ചതിനാല്‍ വടകര അങ്ങാടിയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ വട്ടം ചുറ്റേണ്ട.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-36989706.post-78616097309829294392007-11-23T22:27:00.000+05:302007-11-23T22:27:00.000+05:30ചൂരയുടെ നാടായ ലക്ഷദ്വീപില്‍ 1994ലെ മണ്സൂന് കാലത്...ചൂരയുടെ നാടായ ലക്ഷദ്വീപില്‍ 1994ലെ മണ്സൂന് കാലത്ത് സകുടുംബം ഒരു മാസം താമസിച്ചപ്പോഴാണു ഈ ചൂരക്ക് ജീവനെ തന്നെ സംരക്ഷിച്ച് നിര്‍ത്താനുള്ള കഴിവുണ്ടെന്നു ബോധ്യപ്പെട്ടത്. കനത്ത മഴ കാരണം ദ്വീപിലേക്ക് കപ്പലുകളോ ഓടങ്ങളോ വരാത്ത ,അരിയൊഴിച്ച് ഒന്നും ലഭ്യമല്ലാത്ത, നാളുകള്‍.കവറത്തി ഗസ്റ്റ് ഹൌസിലെ പാചകക്കാരിയായിരുന്ന താത്ത തന്റെ മുഴുവന്‍ സ്വാധ്വീനവും ഉപയോഗിച്ച് ഹാര്‍ബറില്‍ നിന്ന് ദിവസ്സവും സംഘടിപ്പിച്ചു കൊണ്ടു വരുന്ന ചൂരയുടെ ഒരു ചെറിയകഷണതിന്റെ ബലത്തിലായിരുന്നു വറുതിയുടെ ആ നാളുകള്‍ ഞങ്ങള്‍ കഴിച്ച്കൂട്ടിയത്.ആ ചൂരയുടെയത്രയും രുചിയുള്ളൊരു മീന്‍ ഞാനെന്റെ ജീവിതത്തില്‍ പിന്നീടിതുവരെ കഴിച്ചിട്ടില്ല.

ഈ ചൂരുള്ള ചൂരസ്മരണകള് ഉണര്‍ത്തിയ അപൂര്‍വ്വചാരുതയാര്‍ന്ന ഈ പോസ്റ്റിനു നന്ദി,ജോസെഫ് ആന്റണി.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-36989706.post-65510994013714946012007-11-16T19:39:00.000+05:302007-11-16T19:39:00.000+05:30സെബിന് എബ്രഹാം ജേക്കബ്ബ്,പയ്യന്‍സ്,ചൂര വിഭവം വാ...സെബിന് എബ്രഹാം ജേക്കബ്ബ്,
പയ്യന്‍സ്,
ചൂര വിഭവം വായിക്കാനെത്തിയതിലും, ചൂര വിവരങ്ങള്‍ പങ്കുവെച്ചതിലും അതിയായ സന്തോഷമുണ്ട്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-72422722506383351612007-11-16T18:32:00.000+05:302007-11-16T18:32:00.000+05:30It was good to read it. I also personally like the...It was good to read it. I also personally like the fish,Choora. In kasargod side also it is known as Choora only. It is true that the fish is widely available in Trivandrum side.

Importantly you clarified my misbelief about something.
once i ate Choora in ernakulam, homecooked , from one of my friends from fisherman community. the flesh was white, and when he told me that was Choora, i argued him that choora's flesh is brown. The explanation he gave me was that, when choora is cooked fresh its flesh's colour is white, when it get delayed for cooking it turns into brown...

i was believing it till now...
thank you for writting about Keraa also..

:)payyanshttps://www.blogger.com/profile/03398656519455455293noreply@blogger.comtag:blogger.com,1999:blog-36989706.post-61610527682104266482007-11-14T03:08:00.000+05:302007-11-14T03:08:00.000+05:30ചൂര ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്കൊക്കെ വാങ്ങിയിരുന്നു...ചൂര ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്കൊക്കെ വാങ്ങിയിരുന്നു. എനിക്ക് വെള്ളച്ചൂര വലിയ ഇഷ്ടവുമാണ്. എന്നാല്‍ കറുത്ത ചൂരയോട് അത്ര മമത പോര. പക്ഷെ ആ കറുത്ത ഭാഗം ചിലപ്പോള്‍ രുചിയോടെ കഴിക്കാറുമുണ്ട്. എന്നാല്‍ ഒറിജിനല്‍ നെയ്മീന്റെ ഡൂപ്ലിക്കേറ്റ് ആയി ഇവന് വിലസുന്നതില്‍ ദേഷ്യം തോന്നിയിട്ടുമുണ്ട്. ചൂര തിന്നുമടുത്തത് പക്ഷെ ആറേഴുകൊല്ലത്തെ തിരുവനന്തപുരം വാസക്കാലത്താണ്. ഏതുമീന്കാരന്റെ കുട്ടയില്‍ നോക്കിയാലും ചൂര മാത്രം. ചൂര വറുത്തതും ചൂര കറിവച്ചതും അച്ചാറിട്ടതും ഒക്കെ കൂട്ടിക്കൂട്ടി ഒടുക്കം ചെടിച്ചു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-36989706.post-85473452108866715782007-11-13T23:23:00.000+05:302007-11-13T23:23:00.000+05:30ബിമിനിത്,ചൂരയെത്തേടിയെത്തിയതിലും ഞെട്ടിയതിലും സന്ത...ബിമിനിത്,
ചൂരയെത്തേടിയെത്തിയതിലും ഞെട്ടിയതിലും സന്തോഷം. ചൂരവിരോധികളായ കോഴിക്കോട്ടുകാരുടെ പ്രതികരണം ഞാന്‍ പ്രതീക്ഷിക്കുകയായിരുന്നു, നന്ദി.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-53639393176206321962007-11-13T14:33:00.000+05:302007-11-13T14:33:00.000+05:30ചൂരപുരാണം കലക്കി. കോഴിക്കോട്ട് 'കാല് കാശിന് കിട...ചൂരപുരാണം കലക്കി. കോഴിക്കോട്ട് 'കാല് കാശിന് കിട്ടുന്ന സൂത` ചൂരയായി തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ വിലസുന്നത് കണ്ട് അഞ്ചാറ് വര്‍ഷം മുമ്പ് ഞാനുമൊന്നു ഞെട്ടിയതാണ്. അതുപോലെ വീണ്ടുമൊരു ഞെട്ടല്‍ !!! മംഗലാപുരത്തുനിന്നും കോഴിക്കോട്ടു നിന്നും ചൂര തിരുവനന്തപുരത്തേക്ക് കയറ്റി അയക്കുമെന്ന് കേട്ടിട്ടുണ്ട്. അമ്പൂരിയില്‍ നിന്ന് ചിലര്‍ കോഴിക്കോട്ടിറങ്ങിയതിന്റെ ഇംകാപ്ടേ !!!B.S BIMInith..https://www.blogger.com/profile/15092402722898351701noreply@blogger.comtag:blogger.com,1999:blog-36989706.post-6842812798543064332007-11-07T16:26:00.000+05:302007-11-07T16:26:00.000+05:30A simple Keralaite, Mrs. Joseph Antony's love for ...A simple Keralaite, Mrs. Joseph Antony's love for choora, same that Saayippu wants to eat now:)

So you are marketing choora, keralam or your love for us mashe ?

ee chekuthaan ini aTangiyirunnOLaam:)oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-86303190928634840412007-11-06T23:13:00.000+05:302007-11-06T23:13:00.000+05:30തമ്പിയളിയന്‍,ഹജ്ജ് കര്‍മത്തിനിടെ 'ചെകുത്താനെ കല്ല...തമ്പിയളിയന്‍,
ഹജ്ജ് കര്‍മത്തിനിടെ 'ചെകുത്താനെ കല്ലെറിയുക'യെന്നൊരു ചടങ്ങുണ്ട്. ഹജ്ജിനിടെ പണ്ടൊരിക്കല്‍ സീതിഹാജി കല്ലുമായി ചെന്നപ്പോള്‍, ചെകുത്താന് ചോദിച്ചുവത്രേ, "സീതിഹാജി നമ്മള് തമ്മില്‍ ഇതു വേണോ" എന്ന്! അതുപോലെ, ഞാന്‍ തമ്പിയളിയനോട് ചോദിക്കുകയാണ് "നമ്മല് തമ്മില്‍ ഇത് വേണോ". ഏതായാലും കമന്റിന് നന്ദി.

ചൂര ലേഖനം വായിക്കാനെത്തിയ എല്ലാവര്ക്കും ആശംസകള്‍. നല്ലവാക്കുകള്‍ പറയാന്‍ സൗമനസ്യം കാട്ടിയ
സാജന്,
കുട്ടിച്ചാത്തന്,
ആബെ,
സിദ്ധാര്ഥന്
എന്നിവര്‍ക്ക് പ്രത്യേകിച്ചും.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-29250485332158235342007-11-06T08:16:00.000+05:302007-11-06T08:16:00.000+05:30Criticism, Marketing, Science & Education, membad...Criticism, Marketing, Science & Education, membadikku a bit of Saayippu bashing :), just to underline the original point !

Congratulations!oru bloggerhttps://www.blogger.com/profile/08467253683586950520noreply@blogger.comtag:blogger.com,1999:blog-36989706.post-82606081671945536022007-11-05T18:20:00.000+05:302007-11-05T18:20:00.000+05:30തലസ്ഥാനവുമായി താലി ബന്ധമുള്ളതു കൊണ്ടു് ചൂര തിന്നു ...തലസ്ഥാനവുമായി താലി ബന്ധമുള്ളതു കൊണ്ടു് ചൂര തിന്നു പഠിച്ച ഒരു പാലക്കാട്ടുകാരന്റെ കമന്റിരിക്കട്ടെ. ഒരു വഴിക്കു പോകുന്നതല്ലേ. ആശംസകള്‍.

പോസ്റ്റു വായിച്ചു് ചൂരപ്രേമികളായ ദുബായ്ക്കാരുടെ ശ്രദ്ധയക്കു്: ദുബായില്‍ മീന്‍ മാര്‍ക്കറ്റില്‍ ചൂര കിട്ടും. കിലോയ്ക്കു് അഞ്ചു ദിര്‍ഹംസ് മാത്രം. കൂടുതലെടുത്താല്‍ കുറയും.സിദ്ധാര്ത്ഥന്https://www.blogger.com/profile/08050536771808725241noreply@blogger.comtag:blogger.com,1999:blog-36989706.post-8735337709116317822007-11-05T17:41:00.000+05:302007-11-05T17:41:00.000+05:30ചൂരപൂരാണം കലക്കി!വാര്‍ഷിക പോസ്റ്റിന് ആശംസകള്ഏജെ...ചൂരപൂരാണം കലക്കി!
വാര്‍ഷിക പോസ്റ്റിന് ആശംസകള്‍
ഏജെABE JACOBhttps://www.blogger.com/profile/03714590221514314255noreply@blogger.comtag:blogger.com,1999:blog-36989706.post-81159168124195617652007-11-05T15:51:00.000+05:302007-11-05T15:51:00.000+05:30ചാത്തനേറ്: പോസ്റ്റ് നന്നായീ. കൂട്ടത്തില്‍ ഇത്“ഭൂമി...ചാത്തനേറ്: പോസ്റ്റ് നന്നായീ. കൂട്ടത്തില്‍ ഇത്
“ഭൂമി ഓറഞ്ച് പോലെ ഉരുണ്ടാണിരിക്കുന്നതെന്ന് കണ്ടുപിടിച്ച് അക്കാര്യം കുട്ടികളോടു പറയാന്‍ പോയ ജോസ് അക്കാര്‍ഡിയോ ബുവേണ്ടിയയുടെ അവസ്ഥയിലായി ഞാന്‍ ” കുറെ ചിരിപ്പിച്ചു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36989706.post-26781804892410956832007-11-05T15:43:00.000+05:302007-11-05T15:43:00.000+05:30ഒന്നുകൂടെ, ബ്ലോഗിലെ ഒന്നാം പിറന്നാളിന് ആശംസകള്‍!!!...ഒന്നുകൂടെ, ബ്ലോഗിലെ ഒന്നാം പിറന്നാളിന് ആശംസകള്‍!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36989706.post-47887166225292878912007-11-05T15:42:00.000+05:302007-11-05T15:42:00.000+05:30ജോസഫ് മാഷേ,ഈ പോസ്റ്റ് കാണാതെ പോവുമായിരുന്നു,ഫോട്ടോ...ജോസഫ് മാഷേ,
ഈ പോസ്റ്റ് കാണാതെ പോവുമായിരുന്നു,
ഫോട്ടോ പോസ്റ്റില്‍ ഞാന്‍ ഒരു സംശയം ചോദിച്ചിരുന്നു,
ഞങ്ങളുടെ നാട്ടില്‍, കൊല്ലം പത്തനം തിട്ട ഭാഗത്ത് നെയ്മീന് എന്നു പറഞ്ഞാല്‍ അയ്ക്കൂറയാണ്(കിങ്ങ് ഫിഷ്) അതുകൊണ്ടാണ് ചോദിച്ചത്, ഇപ്പൊ എല്ലാം ക്ലിയാറായി ഈ വിവരദായകപോസ്റ്റിനു ഒത്തിരി നന്ദി!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36989706.post-17842789122125364162007-11-05T10:54:00.000+05:302007-11-05T10:54:00.000+05:30പ്രിയസ്നേഹിതരെ,കുട്ടിമേനോന്,വല്യമ്മായി,്അങ്കിള്‍...പ്രിയസ്നേഹിതരെ,
കുട്ടിമേനോന്,
വല്യമ്മായി,
്അങ്കിള്‍,
മൈന,
പരാജിതന്,
വേണു..
ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി.
ചൂരയുടെ തൃശ്ശൂര്‍ നാമം പറഞ്ഞു തന്ന കുട്ടിമേനോന്, ചൂരയെക്കുറിച്ച് ഗവേഷണം തന്നെ നടത്തുന്നുവെന്ന് കമന്റിലൂടെ വ്യക്തമാക്കിയ പരാജിതന്,
ചൂരയുടെ തിരുവിതാംകൂര്‍-കോഴിക്കോട് വൈരുധ്യം ഹൃദയസ്പര്‍ശിയായി എഴുതിയ മൈന...നിങ്ങളുടെല്ലാം സൗമനസ്യത്തിന് ആദരംJoseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36989706.post-74394925904945422652007-11-05T08:52:00.000+05:302007-11-05T08:52:00.000+05:30ബ്ലോഗ് വാര്‍ഷികാശംസകള്‍!!!ചൂര പുരാണം രസിച്ചു വായി...ബ്ലോഗ് വാര്‍ഷികാശംസകള്‍!!!
ചൂര പുരാണം രസിച്ചു വായിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36989706.post-83618634668209856322007-11-04T23:22:00.000+05:302007-11-04T23:22:00.000+05:30ചൂര ഫ്രൈ കണ്ട് വെള്ളമിറക്കാന്‍ വന്ന വഴിക്കാ ഇവിടെത...ചൂര ഫ്രൈ കണ്ട് വെള്ളമിറക്കാന്‍ വന്ന വഴിക്കാ ഇവിടെത്തിയത്. രസിച്ചു വായിച്ചു.

കോയമ്പത്തൂര്‍ വന്നതില്‍ പിന്നെ ചൂരയില്ലാത്ത ജീവിതത്തിന്റെ കാഠിന്യം അനുഭവിച്ചിട്ടുണ്ട് കുറേ നാള്. ഇപ്പോള്‍ വീട്ടില്‍ മീന്‍ കൊണ്ടു വരുന്നയാളിനോട് പറഞ്ഞേര്‍പ്പാട് ചെയ്തിട്ടുള്ളതു കൊണ്ട് ഇടയ്ക്കിടെ ചൂര കിട്ടും. നെമ്മീന്‍ ചൂര കിട്ടുന്ന പതിവില്ല.
തമിഴ് മക്കള്‍ക്ക് ചൂര (അവര്‍ ‘മാസി മീന്‍’ എന്നു പറയും) പിടുത്തമല്ല. വഞ്ച്രമീന് (അയക്കുറ), മത്തി, അയല, ഊളി, കട്ട്ല തുടങ്ങിയ മീനുകളാണ് ഇവിടത്തുകാര്‍ പതിവായി വാങ്ങുന്നത്.

ലക്ഷദ്വീപ് മേഖലയില്‍ ചൂരയുടെ പൂരമാണ്. കുറേക്കാലം മുമ്പ് പത്തു ദിവസത്തോളം കവരത്തിയില്‍ താമസിച്ചപ്പോള്‍ ചൂരക്കറിയും ചൂര വറുത്തതുമായിരുന്നു പ്രധാനഭക്ഷണം. കപ്പലില്‍ നില്ക്കുമ്പോള് കടല്‍പ്പരപ്പിലൂടെ ഒരു ‘ചൂരമേഘം‘ നീങ്ങുന്നതു കണ്ടതും ഓര്‍മ്മയുണ്ട്.

ബ്ലോഗ് വാര്‍ഷികാശംസകള്‍!പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36989706.post-25271787003725676902007-11-04T23:16:00.000+05:302007-11-04T23:16:00.000+05:30ഈ ചൂരക്കഥയ്ക്ക് ഭാവുകങ്ങള്‍.സസ്യഭുക്കാണെങ്കിലും ...ഈ ചൂരക്കഥയ്ക്ക് ഭാവുകങ്ങള്‍.
സസ്യഭുക്കാണെങ്കിലും ചുരപുരാണത്തില് പങ്കുചേരുന്നു.
തെക്കുനിന്നു വന്ന എനിക്കും ഇത്തരം അനുഭവങ്ങളുണ്ടായി. ചൂരയില്ലാത്തൊരു ജീവിതം എന്റെ വീട്ടുകാര്‍ക്കില്ലായിരുന്നു. രണ്ടുകൊല്ലം മുമ്പ് അമ്മയുടെ ചേച്ചി വല്ല്യമ്മ വീട്ടില്‍ വന്നപ്പോള്‍ ചൂരക്കറി കൊടുത്തപ്പോള്‍ ലോകത്ത് എനിക്കേറ്റവും ഇഷ്ടമുള്ള മീന്‍ ചൂരയാണെന്നു പറഞ്ഞിരുന്നു.
അഥിതികള്‍ വരുമ്പോള്‍ ബാക്കിയാവുന്നു ഇറച്ചി, മീന്‍ തീര്‍ക്കാന്‍ ഞാന്‍ ഓഫീസിലേക്ക് കൊണ്ടുപോകും. അങ്ങനെ ഒരിക്കല്‍ കൊണ്ടുപോയത് ചൂരയാണ്.
'അയ്യയ്യോ സൂത..' എന്നു പറഞ്ഞ് കാര്‍ത്തിയേച്ചി എന്നെ നികൃഷ്ടജീവിയെപ്പോലെ നോക്കി. കഷ്ടപ്പെട്ടുണ്ടാക്കിയ ചൂരകറിയാണ് ഒരു വിലയും കല്പിക്കാതെ കാര്‍ത്തിയേച്ചി ഓഫീസിന്റെ പിന്നാമ്പുറത്തേക്കെറിഞ്ഞത്.
പിന്നെ കോഴിക്കോടുകാര്‍ക്ക് കുടമ്പുളി അലര്‍ജിയാണ്. 'മണ്ണിന്റെ ചൊയ' (ചുവ} എന്നു പറയുന്നു.
സത്യത്തില്‍ മീങ്കറി ഇപ്പോള്‍ കൊണ്ടുപോകാന്‍ പേടിയാണ്.
കുടമ്പുളിയില്ലാത്ത മീങ്കറി മീങ്കറിയാണോ നമുക്ക്?

കുറച്ചുനാള്‍ മുമ്പ് ഒരു വയനാട്ടുകാരന് സൂഹൃത്തു പറഞ്ഞു
'ഏറ്റവും നല്ല മീങ്കറി കോഴിക്കോട്ടാണ് കിട്ടുക' എന്ന്
എന്തു ചെയ്യാന്‍ ഇവര്‍ കോഴിക്കോടിനപ്പുറം കണ്ടിട്ടില്ലെന്നു തോന്നുന്നു.
തേങ്ങ അരച്ചുകലക്കി പരുവപ്പെടുത്തിയെടുക്കുന്ന മീങ്കറി.
മണ്‍ചട്ടിയില്‍ വറ്റിച്ച മീന്‍ കറിയെക്കുറിച്ച് ഇവര്‍ക്കെന്തറിയാം?Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-36989706.post-124752237622052052007-11-04T14:10:00.000+05:302007-11-04T14:10:00.000+05:30ചൂര പുരാണം നന്നായി,വാര്‍ഷിക പോസ്റ്റിനാശംസകള്ചൂര പുരാണം നന്നായി,വാര്‍ഷിക പോസ്റ്റിനാശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36989706.post-17824400319024706022007-11-04T14:00:00.000+05:302007-11-04T14:00:00.000+05:30വാര്‍ഷിക പോസ്റ്റ് ഉഷാറായി. ആശംസകള്‍ .ചൂര കോഴിക്കോ...വാര്‍ഷിക പോസ്റ്റ് ഉഷാറായി. ആശംസകള്‍ .
ചൂര കോഴിക്കോട് മാത്രമല്ല തൃശ്ശൂര്‍ ഭാഗത്തും അധികം ചെലവാകില്ല. ‘കുടുത‘ എന്നാണ് ഞങളുടെ ഭാഗത്ത് (ചാവക്കാട് / ഗുരുവായ്യൂര്‍) പറയുന്നത്. കുടുത കറി വെച്ച് കഴിച്ചാല്‍ നാവ് ചൊറിയുമെന്നൊക്കെ പ്രചരണമുണ്ട്. കടപ്പുറത്ത് വരുന്ന കുടുതയൊക്കെ എക്സ്പോര്‍ട്ട് തന്നെ. അപൂര്‍വ്വമായേ മീന്മാര്ക്കറ്റില് ഇവനെ കാണാറുള്ളു.

മറ്റൊരു രസകരമായ കാര്യം, വെളുമ്പന്മാരായ ഞങ്ങളുടുടെ നാട്ടിലെ നസ്രാണികള്‍ക്കിടയില്‍ പെട്ടുപോയ കറുമ്പന്മാരായ ഒരു ഫാമലിയെ ‘കുടുത’എന്ന വിളിപ്പേരിലാണറിയപ്പെടുന്നത്. ‘കുടുത മാത്തപ്പന്‘, കുടുത സണ്ണി. ബുദ്ധിയുടെ കാര്യത്തില്‍ സണ്ണി കേമനാട്ടോ. വെളുമ്പന്മാരൊന്നും അടുക്കില്ല. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-36989706.post-63726414160812804782007-11-04T12:49:00.000+05:302007-11-04T12:49:00.000+05:30ചൂരയുടെ ശാസ്ത്രീയ നാമം പഠിച്ചതിന്റെ കേടും എനിക്കു...ചൂരയുടെ ശാസ്ത്രീയ നാമം പഠിച്ചതിന്റെ കേടും എനിക്കു സംഭവിച്ചു. ഒരു ദിവസം ചൂരക്കറിയുടെ ആനന്ദത്തില്‍ നിയന്ത്രണം വിട്ടു. നാലാംതരത്തിലും യു.കെ.ജി.യിലും പഠിക്കുന്ന മക്കള്‍ രണ്ടാളോടും ചൂരയുടെ ശാസ്ത്രീയനാമം 'ഓക്സിസ് തസാര്‍ഡ്' ആണെന്നറിയാണോ എന്ന് അബദ്ധത്തില്‍ ചോദിച്ചു പോയി. രണ്ടാളും ഉടന്‍ തീറ്റ നിര്‍ത്തി; ഇത്ര വൃത്തികെട്ട പേരുള്ള ഒരു സാധനമാണോ തങ്ങള്‍ തിന്നുന്നത് എന്ന ഭാവത്തില്‍! ഭാര്യ കലിതുള്ളി. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ വാര്‍ഷിക സ്പെഷ്യല്‍, എല്ലാ മത്സ്യഭുക്കുകള്‍ക്കും സ്വാഗതം.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com